20 ലക്ഷം പിന്നിട്ട് വില്‍പ്പന, 'എസ്‌യുവി കിംഗ്' ആരെന്ന് സംശയം വേണ്ടെന്ന് ടാറ്റ! ഓഫറുകളുടെ ആറാട്ട

ഇന്ത്യയില്‍ ഇപ്പോള്‍ വില്‍ക്കുന്ന കാറുകളില്‍ പകുതിയിലധികവും സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ്. 2010-കളുടെ മധ്യത്തോടെയാണ് ഇന്ത്യയില്‍ എസ്‌യുവി ജ്വരത്തിന് തുടക്കമായതെങ്കിലും ടാറ്റ മോട്ടോര്‍സ് ഇന്ത്യയില്‍ 1991 മുതല്‍ തന്നെ ഈ ബോഡിടൈപ്പിലുള്ള വാഹനങ്ങള്‍ നിര്‍മിച്ച് തുടങ്ങിയിരുന്നു. ഇപ്പോള്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിനുകളിലെ വിശാലമായ ഓപ്ഷനുകള്‍ ഉപയോഗിച്ച് 20 ലക്ഷം എസ്‌യുവി വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടാറ്റ. സഫാരി, ഹാരിയര്‍, നെക്സോണ്‍, പഞ്ച് എന്നിവയുള്‍പ്പെടെയുള്ള വിശാലമായ എസ്‌യുവി പോര്‍ട്ട്ഫോളിയോയും പഴയകാലത്തെ പടക്കുതിരകളായ സിയറയും സഫാരിയും ഈ നാഴികക്കല്ല് കൈവരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

സെഗ്മെന്റ് നിര്‍വചിക്കുന്ന ഈ കരുത്തുറ്റ എസ്‌യുവികള്‍ ഓരോന്നും ഉപഭോക്തൃ പ്രതീക്ഷകള്‍ക്ക് അനുസൃതമായി മികച്ച ഇന്‍-ക്ലാസ് സുരക്ഷ, അത്യാധുനിക രൂപകല്‍പ്പന, നൂതന സാങ്കേതികവിദ്യകള്‍ എന്നിവ നല്‍കാനുള്ള ടാറ്റ മോട്ടോര്‍സിന്റെ സമര്‍പ്പണം ഉള്‍ക്കൊള്ളുകയും അവയെ യഥാര്‍ത്ഥ 'എസ്‌യുവി കിംഗ്' ആക്കുകയും ചെയ്യുന്നു. വമ്പന്‍ നാഴികക്കല്ല് പിന്നിട്ട സാഹചര്യത്തില്‍ ടാറ്റ തങ്ങളുടെ എസ്‌യുവികള്‍ക്ക് ഈ മാസം 1.40 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അവ വിശദമായി നോക്കാം.

tata safari and harrier

തങ്ങളുടെ മുന്‍നിര എസ്‌യുവികളായ സഫാരി, ഹാരിയര്‍ എന്നിവയുടെ വില കുറയ്ക്കുന്ന 'കിംഗ് ഓഫ് എസ്‌യുവി' ക്യാമ്പയിനിന് ടാറ്റ തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍. 15.49 ലക്ഷം രൂപയാണ് ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ ടാറ്റ സഫാരിയുടെ പുതുക്കിയ വില. 16.2 ലക്ഷം രൂപയായിരുന്നു മുന്‍ വില. 15.49 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഹാരിയര്‍ എസ്‌യുവിക്ക് ഈ മാസം 14.99 ലക്ഷം രൂപ മുടക്കിയാല്‍ മതി. എക്‌സ്-ഷോറൂം വിലകളാണിത്.

ഈ ക്യാമ്പയിനിന്റെ ഭാഗമായി ഈ എസ്‌യുവികളുടെ തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് 1.4 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.കഴിഞ്ഞ മാസം ടാറ്റ തങ്ങളുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ നെക്‌സോണിന്റെ 7-ാം വാര്‍ഷികത്തിന്റെ ഭാഗമായി കിടിലന്‍ ഓഫറുകള്‍ അവതരിപ്പിച്ചിരുന്നു. മാത്രമല്ല 7 ലക്ഷം നെക്‌സോണ്‍ കാറുകള്‍ നിരത്തിലിറങ്ങിയതിന്റെ ആഘോഷം കൂടി ആയിരുന്നു അത്. ടാറ്റ ഇപ്പോള്‍ നെക്സോണിന്റെ 7 ഇന്‍ 7 സെലിബ്രേഷന്‍ ഓഫര്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

tata nexon celebration

നെക്‌സോണ്‍ എസ്‌യുവി വാങ്ങുന്നവര്‍ക്ക് ഈ മാസവും ഒരു ലക്ഷം രൂപ വരെ ലാഭിക്കാനാകും. എസ്‌യുവി വില്‍പ്പന 20 ലക്ഷം കടന്ന സാഹചര്യത്തില്‍ ടാറ്റ തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ക്കും ഓഫറുകള്‍ നല്‍കുന്നുണ്ട്. വേരിയന്റിനെ ആശ്രയിച്ച് നെക്‌സോണ്‍ ഇവിക്ക് 1.3 ലക്ഷം രൂപ വരെയും പഞ്ച് ഇവിക്ക് 30,000 രൂപ വരെയും കിഴിവുകള്‍ ലഭിക്കും. ജൂലൈ 31 തീയതിക്കുള്ളില്‍ ടാറ്റ എസ്‌യുവി ബുക്ക് ചെയ്താല്‍ മാത്രമേ ഈ ഓഫറുകള്‍ക്ക് ലഭ്യമാകുകയുള്ളൂ എന്ന് ശ്രദ്ധിക്കുക.

മാത്രമല്ല ഈ ഓഫറുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ തെട്ട് അടുത്തുള്ള ടാറ്റ ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക. ടാറ്റ നിലവില്‍ നാല് ഐസി എഞ്ചിന്‍ എസ്‌യുവികളാണ് വാഗ്ദാനം ചെയ്യുന്നത്. 6.13 ലക്ഷം രൂപ മുതല്‍ വിലയാരംഭിക്കുന്ന ടാറ്റ പഞ്ച് ആണ് എന്‍ട്രി ലെവല്‍ മോഡല്‍.

tata punch ev

മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വില്‍ക്കുന്ന പഞ്ച് ആണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കാര്‍. ടാറ്റയുടെ എസ്‌യുവി നിരയില്‍ പഞ്ചിന്റെ തൊട്ടുമുകളിലായി നെക്സോണ്‍ (8 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു) ഉണ്ട്. ഹാാരിയറും അതിന്റെ 7 സീറ്റര്‍ സഹോദരനായ സഫാരിയുമാണ് ബാക്കി പടയാളികള്‍.

പഞ്ച് ഇവിയും (10.99 ലക്ഷം രൂപ മുതല്‍) നെക്സോണ്‍ ഇവിയുമാണ് (14.49 ലക്ഷം രൂപ മുതല്‍) ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവികള്‍. രാജ്യത്ത് എസ്‌യുവികള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്ന സാഹചര്യം മുതലെടുക്കാനായി ടാറ്റ മോഡല്‍ നിര വിപുലീകരിക്കാന്‍ പോകുകയാണ്. ടാറ്റ കര്‍വ്, ടാറ്റ കര്‍വ് ഇവി, ടാറ്റ ഹാരിയര്‍ ഇവി, ടാറ്റ സിയറ, ടാറ്റ നെക്‌സോണ്‍ സിഎന്‍ജി എന്നിവയാണ് ടാറ്റയുടെ വരാന്‍ പോകുന്ന എസ്‌യുവികള്‍.

More from DriveSpark

Article Published On: Wednesday, July 10, 2024, 10:40 [IST]
English summary
Tata motors crossed 20 lakh suv sales offering special discounts to celebrate milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X