ലോക റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ ടാറ്റ മോട്ടോർസും, 51 ബില്യൺ ഡോളറിൻ്റെ കരുത്തിൽ ഇന്ത്യൻ ബ്രാൻഡ്

ടാറ്റ മോട്ടോഴ്‌സ് ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള പത്ത് ഓട്ടോമോട്ടീവ് കമ്പനികളുടെ റാങ്കിലേക്ക് എത്തിയിരിക്കുകയാണ്. കമ്പനിയുടെ വിപണി മൂലധനം ജൂലൈ 31-ന് 51 ബില്യൺ ഡോളറിലെത്തിയതോടെ, ഇത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ഓട്ടോമോട്ടീവ് സ്ഥാപനമായി മാറുകയും ചെയ്തു. ടാറ്റ മോട്ടോഴ്‌സിൻ്റെ ഓഹരി ഈ വർഷം 50 ശതമാനവും 2023ൽ 101 ശതമാനവും ഉയർന്നതിന് ശേഷമാണ് ഈ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ആഗോള തലത്തിൽ നോക്കിയാൽ ടാറ്റ മോട്ടോഴ്‌സ് ഇപ്പോൾ വ്യവസായ ഭീമൻമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. 711.19 ബില്യൺ ഡോളറിൻ്റെ വിപണി മൂലധനവുമായി ടെസ്‌ല ഇൻകോർപ്പറേറ്റഡ് ആണ് ഓട്ടോമോട്ടീവ് മേഖലയിൽ ഒന്നാം സ്ഥാനത്തുളളത്.

ടൊയോട്ട മോട്ടോഴ്‌സ് 307.50 ബില്യൺ ഡോളറും ബിവൈഡി കമ്പനി 92.65 ബില്യൺ ഡോളറുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ടാറ്റ മോട്ടോഴ്‌സ് നിലവിൽ ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ മികച്ച വിൽപ്പനയിലൂടെ ആധിപത്യം പുലർത്തുകയാണ്, വിഹിതത്തിൻ്റെ 60 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നത് ടാറ്റ മോട്ടോർസാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൽ മാത്രം കമ്പനി 64,217 ഇലക്ട്രിക് കാറുകൾ വിറ്റു, മുൻ സാമ്പത്തിക വർഷത്തേക്കാൾ 66 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

51

2024 ജൂലൈയിലെ കണക്ക് പരിശോധിച്ചാൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 9.38 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയില്‍ 7,541 യൂണിറ്റ് ഇവികളാണ് വിതരണം ചെയ്തത്. കഴിഞ്ഞ മാസം ഇന്ത്യയിലെ നമ്പര്‍ വണ്‍ പാസഞ്ചര്‍ ഇവി ബ്രാന്‍ഡായി ടാറ്റ മാറിയിരിക്കുകയാണ്. 2024 ജൂലൈയില്‍ മഹീന്ദ്രയേക്കാള്‍ 10 മടങ്ങ് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റ് ടാറ്റ സെഗ്മെന്റിലെ തങ്ങളുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കുകയാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ടാറ്റ നെക്‌സോണ്‍ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി, ടിഗോര്‍ ഇവി തുടങ്ങിയ മോഡലുകളാണ് ടാറ്റയുടെ ഇവി വില്‍പ്പനയ്ക്ക് കരുത്താകുന്നത്. വില്‍പ്പന വീണ്ടും ഉയര്‍ത്താനായി കര്‍വിനെ കൂടാതെ ഒരുപിടി ഇവികള്‍ കൂടി ടാറ്റ കൊണ്ടുവരുന്നുണ്ട്. ഹാരിയര്‍ ഇവി ആയിരിക്കും ടാറ്റയുടെ ഇവി ലൈനപ്പില്‍ ഇടംപിടിക്കാന്‍ പോകുന്ന അടുത്ത കാര്‍. അഞ്ച് വേരിയന്റുകളിലും അത്ര തന്നെ നിറങ്ങളിലുമായി കര്‍വ് ഇവി തെരഞ്ഞെടുക്കാം.

51

ഫ്ലേം റെഡ്, എംപവേര്‍ഡ് ഓക്സൈഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, വെര്‍ച്വല്‍ സണ്‍റൈസ് എന്നിവയാണ് നിറങ്ങള്‍. ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ S, എംപവേര്‍ഡ്+, എംപവേര്‍ഡ്+ A എന്നിവയാണ് വേരിയന്റുകള്‍. ബജറ്റ് ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ വില 17.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 21.99 ലക്ഷം രൂപ മുടക്കണം. എക്സ്ഷോറൂം വിലകളാണിത്.

45 kWh ബാറ്ററി ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+ എസ് ട്രിമ്മുകളിലാണ് വില്‍ക്കുന്നത്, അതേസമയം വലിയ ബാറ്ററി പായ്ക്ക് അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ്, എംപവേര്‍ഡ്+, എംപവേര്‍ഡ്+ എ ട്രിമ്മുകളില്‍ വാങ്ങാം. ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ക്കും മികച്ച സ്വീകാര്യതയുണ്ടെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.

51

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെതറെറ്റ് സീറ്റുകള്‍, ലെതറില്‍ പൊതിഞ്ഞ 4 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ലെവല്‍ 2 ADAS, ഡ്രൈവ് മോഡുകള്‍, മള്‍ട്ടി-മൂഡ് ആംബിയന്റ് ലൈറ്റിംഗ്, ഒരു വലിയ പനോരമിക് സണ്‍റൂഫ്, 6-വേ അഡ്ജസ്റ്റബിള്‍ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം മുതലായവയാണ് കര്‍വ് ഇവിയില്‍ വരുന്ന പ്രധാന സവിശേഷതകള്‍. എംജി ZS ഇവി, മഹീന്ദ്ര XUV400 ഇവി തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 27, 2024, 11:35 [IST]
English summary
Tata motors enter the ranks of the top ten most valued global automotive firms
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X