ഇവികൾക്കിടയിലെ 'ലൂസിഫർ' ആവാൻ ടാറ്റ, 2025 -ൽ ലക്ഷ്യം ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പന

ഇലക്ട്രിക് വാഹനങ്ങൾ ഒരുപാട് ഉണ്ടാവാം, എന്നാൽ ഇവികളിലെ ഒന്നാമൻ എന്ന് എപ്പോഴും കേൾക്കുന്ന പേര് ടാറ്റ എന്ന് വലിയ ബ്രാൻഡിൻ്റേതാണ്. ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEM) തങ്ങളുടെ ആദ്യത്തെ അഡ്വാൻസ്ഡ് പ്യുവർ EV ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലായി പഞ്ച് ഇവി അവതരിപ്പിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങളിലും ജീവിതശൈലിയിലുമുള്ള മാറ്റം ഉൾക്കൊണ്ട് ടാറ്റതങ്ങളുടെ ലൈനപ്പിലേയ്ക്കുളള മികച്ച കൂട്ടിച്ചേർക്കലാണ് ഇത്.

ടാറ്റ മോട്ടോഴ്‌സ് ഇവി വിൽപ്പനയിൽ 2025 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം യൂണിറ്റ് കവിയുമെന്ന ആത്മവിശ്വാസത്തിൽ ഇരിക്കുകയാണ് എന്നാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Tata Motors Expects Its EV Sales To Exceed 1 Lakh Units

ഓരോ പുതിയ ഉൽപ്പന്നവും ഒരു പുതിയ സെഗ്മെന്റ് സൃഷ്ടിക്കണം എന്നതാണ് ടാറ്റയുടെ ലക്ഷ്യം. എന്നാൽ ബാറ്ററിയുടെ വിലയിലെ മാറ്റങ്ങൾ സംഭവിച്ചപ്പോൾ നെക്‌സോണിന്റെ റേഞ്ച് വർധിപ്പിക്കുകയായിരുന്നു ടാറ്റ ആദ്യം ചെയ്തത്. അതിനുശേഷം, ബാറ്ററി വിലകൾ കൂടുതൽ കുറഞ്ഞപ്പോൾ, കമ്പനി ഏറ്റവും താങ്ങാനാവുന്ന വിലയിൽ തങ്ങളുടെ വാഹനം ഉൽപ്പന്നം പുറത്തിറക്കിയത് ടിയാഗോ ആയിരുന്നു.

ഇലക്‌ട്രിക് വാഹന വ്യവസായത്തിലേക്കുള്ള കമ്പനിയുടെ സംഭാവന ഉപഭോക്താവിന് വ്യത്യസ്ത തലത്തിലുള്ള വാഹനങ്ങൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്നു എന്നതാണ് ഗുണം. മുന്നോട്ടുളള വർഷങ്ങളിൽ സോളാർ റൂഫ് ഉളള വാഹനം ലക്ഷ്യമിടുന്നുണ്ട് എന്നും, എങ്കിൽ വിപണിയിൽ അത് വലിയ ഒരു ഗെയിം ചെയ്ഞ്ചർ ആയിരിക്കുമെന്നും ശൈലേഷ് ചന്ദ്ര പറഞ്ഞിരിക്കുകയാണ്.

Tata Motors Expects Its EV Sales To Exceed 1 Lakh Units

കാഴ്ചയിൽ, ടാറ്റ പഞ്ച് ഇവി അതിന്റെ സഹോദരനായ നെക്സോൺ ഇവിയുമായി വളരെയധികം സാദൃശ്യം പുലർത്തുന്നു. പഞ്ച് ഇവിയിൽ ഒരു ഫ്രങ്ക് (ഫ്രണ്ട് ട്രങ്ക്) നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു, ടാറ്റയുടെ ഇലക്ട്രിക് മോഡലുകളിൽ ഈ സജ്ജീകരണവുമായി വരുന്ന ആദ്യ കാറാണിത്. വാഹനത്തിന് എൽഇഡി ലൈറ്റ് ബാർ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, പുതിയ അലോയി വീൽ ഡിസൈൻ എന്നിവയും ലഭിക്കുന്നു.

ടാറ്റ പഞ്ച് ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളോട് കൂടിയാണ് വരുന്നത്. ഏകദേശം 315 കിലോമീറ്ററോളം MIDC റേഞ്ചുള്ള 25 kWh ബാറ്ററിയും ഏകദേശം 421 കിലോമീറ്റർ MIDC റേഞ്ച് വാഗ്ദാനം ചെയ്യുന്ന 35 kWh ബാറ്ററി പായ്ക്കും ഇതിലുണ്ട്. ഒരു 3.3kW വാൾ ബോക്സ് ചാർജറും 7.2kW ഫാസ്റ്റ് ചാർജറും ഉൾപ്പടെ രണ്ട് ചാർജർ ഓപ്ഷനുകൾ ഇവിയ്ക്കൊപ്പം ലഭ്യമാണ്.

Tata Motors Expects Its EV Sales To Exceed 1 Lakh Units

പഞ്ച് ഇവി DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, 50 കിലോവാട്ട് DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 56 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. കൂടാതെ ഇവിക്ക് 350 mm വാട്ടർ വേഡിംഗ് കപ്പാസിറ്റിയുമുണ്ട്. ലോംഗ് റേഞ്ച് വേരിയന്റുകളിൽ 122 bhp മാക്സ് പവറും, 190 Nm torque ഉം പുറപ്പെടുവിക്കുന്ന മോട്ടോർ വഴിയും സാധാരണ വേരിയന്റുകളിൽ 81 bhp കരുത്തും, 114 Nm പീക്ക് torque ഉം നൽകുന്ന മോട്ടോർ വഴിയും ഫ്രണ്ട് വീലുകളിലേക്ക് പവർ അയയ്ക്കുന്നു.

ടാറ്റ മോട്ടോർസിന്റെ അഭിപ്രായത്തിൽ, ലോംഗ് റേഞ്ച് വേരിയന്റുകൾക്ക് 9.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 -ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, വയർലെസ് ഫോൺ ചാർജർ, സൺറൂഫ്, ക്യാബിൻ എയർ പ്യൂരിഫയർ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന എക്യുപ്മെന്റുകളുടെ ലിസ്റ്റും വളരെ വലുതാണ്.

Tata Motors Expects Its EV Sales To Exceed 1 Lakh Units

ആറ് എയർബാഗുകൾ, ABS, ESC, എല്ലാ സീറ്റുകൾക്കും ത്രീ -പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയും അതിലേറെയും പോലുള്ള സുരക്ഷാ സവിശേഷതകളും പഞ്ച് ഇവിക്ക് ലഭിക്കുന്നു. 10.99 ലക്ഷം മുതൽ 14.49 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇവിയെ ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളും നാല് വേരിയന്റുകളുമായാണ് ഇവി വരുന്നത് എന്നത് ശ്രദ്ധേയമാണ്, കൂടാതെ ഈ മാസം ആദ്യം 21,000 രൂപയ്ക്ക് ടോക്കൺ തുകയ്ക്ക് ഇലക്ട്രിക് വാഹനത്തിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

More from DriveSpark

Article Published On: Friday, January 19, 2024, 13:00 [IST]
English summary
Tata motors expects its ev sales to exceed 1 lakh units in 2025 financial year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X