ടാറ്റയുടെ വക സബ്സ്ക്രിപ്ഷൻ നിരക്കുകൾ പുതുക്കിയിട്ടുണ്ടേ, വാർഷിക നിരക്ക് എത്രയാണെന്ന് അറിയാമോ

ടാറ്റ മോട്ടോർസ് തങ്ങളുടെ വാഹനങ്ങളിലെ ഇൻ്റലിജൻ്റ് റിയൽ ടൈം അസിസ്റ്റ് എന്ന സംവിധാനത്തിലെ വാർഷിക നിരക്കുകൾ പുതുക്കിയിരിക്കുകയാണ്. ടാറ്റ മോട്ടോർസിൻ്റെ കാറുകളിലെ കണക്റ്റഡ് കാർ ടെക്നോളജി ഫീച്ചറാണിത്. ടാറ്റ കാറുകളുടെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി ഡിസൈൻ ചെയ്‌തിരിക്കുന്ന നിരവധി ഫീച്ചറുകളാണ് ഐആർഎ പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. റിമോട്ട് കൺട്രോൾ, സേഫ്റ്റി ഫീച്ചറുകൾ, ലൈവ് ഡയഗനോസിങ്ങ് എന്നിവയൊക്കെയാണ് ടാറ്റ കാറുകളിലെ കണക്റ്റഡ് ടെക്നോളജിയിൽ ഉൾപ്പെടുന്നത്. ഐആർഎ ആദ്യമായി അവതരിപ്പിച്ചത് ടാറ്റ നെക്‌സോൺ ഇവിയിലാണ്, അതിനുശേഷം ടാറ്റ ആൾട്രോസ്, ഹാരിയർ എന്നിവയുൾപ്പെടെ മറ്റ് ടാറ്റ മോഡലുകളിലേക്കും കൂടി ചേർക്കുകയായിരുന്നു.

ഒരു വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ്റെ ചെലവ് എന്ന് പറയുന്നത് 3,500 രൂപയായിരുന്നു,ടാറ്റയുടെ പുതിയ നിരക്കിൽ ആരംഭിക്കുന്ന പായ്ക്കുകൾക്കൊപ്പം നിരക്കുകൾ കുറച്ചിട്ടുണ്ട്. അങ്ങനെ വാർഷിക നിരക്ക് വരുന്നത് 1,999 രൂപയോളമാണ്. കാറിൻ്റെ സ്റ്റാറ്റസ്, സുരക്ഷയും സുരക്ഷയും, റിമോട്ട് കമാൻഡുകൾ, നാവിഗേഷൻ, ജിയോ ഫെൻസിംഗ്, ചാർജിംഗ്, ഇന്ധന സഹായം, ആരോഗ്യ നിരീക്ഷണം തുടങ്ങിയ കണക്റ്റഡ് കാർ ഫീച്ചറുകൾ എന്നിവയൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നത്.

tata cars ira connected tech subscription

അതോടൊപ്പം തന്നെ ജിപിഎസ് അധിഷ്‌ഠിത സേവനങ്ങൾ ഉപയോഗിച്ച് തത്സമയ കാർ ലൊക്കേഷൻ ട്രാക്കുചെയ്യുന്നതിനൊപ്പം നിങ്ങളുടെ കാറിനുള്ള ദൂരപരിധി സജ്ജീകരിക്കാനാകുമെന്നതാണ് ഗുണം. നിങ്ങളുടെ കാർ ഈ പരിധി കടന്നാൽ നിങ്ങൾക്ക് വാഹനത്തിൻ്റെ ഭാഗത്ത് നിന്ന് അലേർട്ടുകൾ ലഭിക്കും, ഈ ഫീച്ചറിനെ ജിയോ-ഫെൻസിംഗ് എന്നാണറിയപ്പെടുന്നത്. നിങ്ങൾക്ക് ഒരു ഫോൺ ആപ്പിലൂടെ നിങ്ങളുടെ ലൊക്കേഷൻ പങ്കുവയ്ക്കാനും സർവീസ് സെൻ്ററുകൾ കണ്ടെത്താനും സഹായിക്കും.

ടാറ്റയുടെ മറ്റ് വാർത്തകളിലേക്ക് നോക്കുകയാണെങ്കിൽ നിലവില്‍ ആഭ്യന്തര ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിപണിയില്‍ 75-80% വിഹിതം കൈവശം വെച്ചിരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്. എക്സ്‌ഷോറൂം വില ഗണ്യമായി കുറക്കാന്‍ കമ്പനി ഇപ്പോള്‍ സ്വന്തമായി ബാസ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ സംവിധാനത്തിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പ്രാരംഭ ചെലവില്‍ ടാറ്റ ഇവികള്‍ ലഭ്യമാകും. അതേസമയം ഒരു കിലോമീറ്ററിന് പേയ്മെന്റ് അടിസ്ഥാനത്തില്‍ ബാറ്ററി വാടക നല്‍കേണ്ടി വരും.

ഈ മോഡല്‍ ടാറ്റയുടെ ഇവികള്‍ കൂടുതല്‍ താങ്ങാവുന്നതും കൂടുതല്‍ പേര്‍ക്ക് ആക്‌സസ് ചെയ്യാവുന്നതുമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് അനുസരിച്ച് ടിയാഗോ, പഞ്ച്, ടിഗോര്‍, നെക്‌സണ്‍ തുടങ്ങിയ ജനപ്രിയ ഇവി മോഡലുകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. ബാസ് ഇവികളുടെ എക്സ്-ഷോറൂം വിലയില്‍ 25-30 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും.

സെഗ്‌മെന്റിലെ തങ്ങളുടെ ആധിപത്യ സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ടാറ്റ ഈ ഉത്സവകാലത്ത് ഇവികള്‍ക്ക് ആകര്‍ഷകമായ കിഴിവുകളും സൗജന്യ ചാര്‍ജിംഗും പോലെയുള്ള പ്രൊമോഷണല്‍ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും കൂടുതല്‍ ആളുകള്‍ ഐസി എഞ്ചിന്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇവികളിലേക്ക് മാറാന്‍ അതേ വിലയില്‍ വണ്ടി കിട്ടിയാല്‍ മാത്രമേ സാധിക്കൂവെന്ന തിരിച്ചറിവ് ഇപ്പോള്‍ കമ്പനികള്‍ക്ക് വന്നിട്ടുണ്ട്.

ടിയാഗോ ഇവി (7.99 ലക്ഷം), ടിഗോര്‍ ഇവി (12.49 ലക്ഷം), പഞ്ച് ഇവി (9.99 ലക്ഷം), നെക്‌സോണ്‍ ഇവി (12.49 ലക്ഷം), കര്‍വ് ഇവി (17.49 ലക്ഷം) എന്നിങ്ങനെ 5 ഇവികളാണ് ടാറ്റ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. അവയുടെ പ്രാരംഭ വിലയാണ് ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നത്. ബാസ് അവതരിപ്പിക്കുന്നതോടെ ഈ മോഡലുകളുടെ വിലയില്‍ 2 മുതല്‍ 3.5 ലക്ഷം രൂപ വരെ കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 27, 2024, 14:25 [IST]
English summary
Tata motors has revised the annual ira subscription rate details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X