ഉരുക്ക് ബലവുമായി ടാറ്റയുടെ പുത്തൻ പ്ലാറ്റ്‌ഫോം, കർവ്വിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ

പുതിയ മോഡൽ അവതരിപ്പിച്ച് കൊണ്ട് ടാറ്റ ഒരു വലിയ വിപ്ലവത്തിന് തന്നെയാണ് തുടക്കം കുറിച്ചിരിക്കുന്നത്. കൂപ്പെ എസ്‌യുവിയുടെ ഐസിഇ എഞ്ചിൻ വേരിയൻ്റ് പുതിയ അറ്റ്‌ലസ് വെഹിക്കിൾ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചിരുന്നു. കമ്പനിയുടെ പോർട്ട്‌ഫോളിയോയിലെ അഞ്ചാമത്തെ വാഹന എഞ്ചിനീയറിങ്ങാണ് ഇത്. ഓഗസ്റ്റ് ഏഴിന് ടാറ്റ മോട്ടോഴ്‌സ് കർവ് ഇവിയുടെ വിലകൾ അവതരിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും പെട്രോൾ, ഡീസൽ വകഭേദങ്ങളുടെ ലോഞ്ച് സെപ്റ്റംബർ 2-ന് നടക്കുമെന്നാണ് അറിയിച്ചത്. ഇലക്ട്രിക് വേരിയൻ്റിൽ Acti.ev പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ ഐസിഇ പതിപ്പിന് ഈ പുതിയ അറ്റ്‌ലസ് പ്ലാറ്റ്‌ഫോം ആയിരിക്കും ഉണ്ടാവുക.

അഡാപ്റ്റീവ് ടെക്-ഫോർവേഡ് ലൈഫ് സ്റ്റൈൽ ആർക്കിടെക്ചർ എന്നാണ് അറ്റ്ലസ് കൊണ്ട് സൂചിപ്പിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിൻ്റെ സുരക്ഷയും ബിൽഡ് ക്വാളിറ്റിയുമാണ് എടുത്തു പറയേണ്ടത്. പ്ലാറ്റ്ഫോമിലേക്ക് സമ്മർദ്ദം ചെലുത്തുമ്പോൾ ലോഡ് തുല്യമായി വിതരണം ചെയ്യപ്പെടുന്നത് കൊണ്ട്, ഇത് യാത്രക്കാരെ സുരക്ഷിതമായി നിലനിർത്തുന്നു. കൂടാതെ, ഡിസൈൻ ബൾക്ക്ഹെഡ് അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് ഇതിൻ്റെ പ്രത്യേകത.

ഡിസൈനിലേക്ക് നോക്കിയാൽ നെക്സോണിനോട് വളരെ സാമ്യമുള്ള നിലപാടാണ് കൂപ്പെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനുള്ളതെങ്കിലും പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപ്പ സ്റ്റൈലിംഗ് എതിരാളികളിൽ നിന്നും വേറിട്ടുനിൽക്കാൻ കർവിനെ സഹായിക്കും. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ചരിഞ്ഞ റൂഫ്‌ലൈൻ, റൂഫ്-ഫിറ്റഡ് സ്‌പോയിലർ, 18 ഇഞ്ച് അലോയ് വീലുകൾ, എന്നിവയെല്ലാമാണ് ടാറ്റ കർവിനെ മനോഹരമാക്കുന്നത്.

ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, ഫ്ലേം, ഓപ്പറ ബ്ലൂ, പ്യുവർ ഗ്രേ, ഗോൾഡ് എസെൻസ് എന്നിങ്ങനെ 6 കളർ ഓപ്ഷനുകളാവും കൂപ്പെ എസ്‌യുവിയിൽ ഒരുക്കുക. സ്മാർട്ട്, പ്യുവർ പ്ലസ്, ക്രീയേറ്റീവ്, ക്രീയേറ്റീവ് പ്ലസ് S, അക്കംപ്ലീഷ്‌ഡ് S, അക്കംപ്ലീഷ്‌ഡ് പ്ലസ് A എന്നിങ്ങനെ ആറ് വേരിയന്റുകളിലാവും ടാറ്റ കർവ് തെരഞ്ഞെടുക്കാനാവുക. പുറംമോടിയിൽ കാണുന്ന പ്രീമിയം ലുക്ക് അകത്തളത്തിലും ഉറപ്പുവരുത്തിക്കൊണ്ട് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്.

ജെസ്റ്റർ കൺട്രോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, റിക്ലൈനിംഗ് റിയർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയ്‌ക്കൊപ്പം സെഗ്‌മെൻ്റ്-ഫസ്റ്റ് പവർഡ് ടെയിൽ ഗേറ്റും ടാറ്റ കർവിന് ലഭിക്കുന്നു. 6 എയർബാഗുകൾ, ലെവൽ 2 ADAS, ഇഎസ്‌സി, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ടിപിഎംഎസ്, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നീ സേഫ്റ്റി ഫീച്ചറുകളും കർവിന്റെ ഭാഗമാണ്.

ഫോർ സ്പോക്ക് സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ ഡിസ്പ്ലേ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വയർലെസ് ചാർജർ, എസ്ഒഎസ് കോൾ, റിയർ എസി വെൻ്റുകൾ, കൂൾഡ് ഗ്ലോവ്ബോക്സ്, എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും എന്നീ സവിശേഷതകളും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. ബർഗണ്ടി, ബ്ലാക്ക് കോമ്പിനേഷനിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത് എന്നതിനാൽ പ്രീമിയം ഫീലും ഉയരും.

മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാവും ടാറ്റ കർവ് സ്വന്തമാക്കാനാവുക. അതിൽ നെക്സോണിൽ നിന്നുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ, ഹൈപ്പീരിയോൺ എന്നുവിളിക്കുന്ന പുതിയ 1.2 ലിറ്റർ GDi ടർബോചാർജ്ഡ് പെട്രോൾ, 1.5 ഡീസൽ എന്നിവയാണ് കൂപ്പെ എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.ട്രാൻസ്മിഷൻ ചോയ്‌സുകളിൽ മൂന്ന് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി വരുന്നു. ഒപ്പം 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനുമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 10, 2024, 11:00 [IST]
English summary
Tata motors introduced a new atlas platform for curvv check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X