പഞ്ചിനെ പോലും പൊക്കിയെടുക്കും, 1 ടൺ പേലോഡ് കപ്പാസിറ്റിയുമായി പുത്തൻ ടാറ്റ എയ്‌സ് ഇവി

പാസഞ്ചർ വാഹനങ്ങളിൽ മാത്രമല്ല, വാണിജ്യ വാഹനങ്ങളിലും ഒരുപാട് മാറ്റങ്ങളും പുതിയ പരീക്ഷണങ്ങളും കൊണ്ടുവരുന്നവരാണ് ടാറ്റ. തങ്ങളുടെ ഇലക്ട്രിക് മൊബിലിറ്റി വഴി വാണിജ്യ വാഹനങ്ങളിലും പുതിയ മാറ്റങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. അതിൻ്റെ പുതിയ ഉദാഹരണമാണ് പുതിയ എയ്‌സ് ഇവി 1000 എന്ന മോഡൽ. ഈ സീറോ-എമിഷൻ മിനി-ട്രക്കിന് 1 ടൺ പേലോഡ് കപ്പാസിറ്റി ഉണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതിനർത്ഥം ഒരു പഞ്ച് ഇവിയെ വരെ താങ്ങാനുളള ശേഷിയുണ്ട് എന്ന്. 161 കിലോമീറ്ററാണ് ഫുൾ ചാർജിൽ കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 130 Nm പീക്ക് ടോർക്ക് നൽകുന്ന 27kW മോട്ടോർ ആണ് മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്, എയ്‌സ് ഇവി 1000 പിക്കപ്പ് പൂർണ്ണമായും ലോഡുചെയ്‌ത സാഹചര്യങ്ങളിലും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നവയാണ്.

എഫ്എംസിജി, പാനീയങ്ങൾ, പെയിൻ്റ്സ് & ലൂബ്രിക്കൻ്റുകൾ, എൽപിജി, ഡയറി തുടങ്ങി വിവിധ മേഖലകളിലെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാൻ എയ്‌സ് ഇവി 1000 സജ്ജമാണെന്നാണ് കമ്പനി പറയുന്നത്. രാജ്യത്തൊട്ടാകെയുള്ള 150-ലധികം ഇലക്ട്രിക് വെഹിക്കിൾ സപ്പോർട്ട് സെൻ്ററുകളുടെ വിപുലമായ ശൃംഖലയുടെ പിൻബലത്തിൽ, ബാറ്ററി മാനേജ്മെൻ്റ് സിസ്റ്റം, ഫ്ലീറ്റ് എഡ്ജ് ടെലിമാറ്റിക്സ് സിസ്റ്റം, കരുത്തുറ്റ അഗ്രഗേറ്റുകൾ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ എയ്‌സ് ഇവിയിലൂടെ അവതരിപ്പിക്കുകയാണ്.

എയ്‌സ് ഇവി 1000 വൈവിധ്യമാർന്ന കാർഗോ ഡെക്കുകൾക്കൊപ്പം ലഭ്യമാകുന്നതിനൊപ്പം തന്നെ രാജ്യവ്യാപകമായി ടാറ്റ മോട്ടോഴ്‌സിൻ്റെ എല്ലാ വാണിജ്യ വാഹന ഡീലർഷിപ്പുകളിലും ലഭ്യമാകും. EVOGEN പവർട്രെയിൻ നൽകുന്ന, എയ്‌സ് ഇവി 7 വർഷത്തെ ബാറ്ററി വാറൻ്റിയും 5 വർഷത്തെ സമഗ്ര മെയിൻ്റനൻസ് പാക്കേജും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൻ്റെ ബാറ്ററി കൂളിംഗ് സിസ്റ്റവും റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും സുരക്ഷിതവും എല്ലാ കാലാവസ്ഥയിലും മികച്ച പ്രവർത്തനങ്ങളും ഉറപ്പാക്കുന്നവയാണ്.

ഡീസൽ, പെട്രോൾ, സി‌എൻ‌ജി ഓപ്ഷനുകളിലാണ് നിലവിൽ ടാറ്റ എയ്‌സ് വിൽപ്പനയ്ക്ക് എത്തുന്നത്. 2 സിലിണ്ടർ 700 സിസി നാച്ചുറലി ആസ്പിറേറ്റഡ് ഡയറക്ഷൻ ഇഞ്ചക്ഷൻ ഡീസൽ എഞ്ചിന് പരമാവധി 20 bhp കരുത്തിൽ 45 Nm torque വരെ നൽകാനാവും. അതേസമയം 694 സിസി MPFI 4 സ്ട്രോക്ക്, വാട്ടർ കൂൾഡ് യൂണിറ്റാണ് പെട്രോൾ എഞ്ചിൻ. ഇതിന് പരമാവധി 30 bhp കരുത്തിൽ 55 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 25 bhp പവറിൽ 50 Nm torque നൽകുന്ന അതേ യൂണിറ്റ് സിഎൻജി ഫോമിലും ലഭ്യമാണ്. ഇവയ്ക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

എയ്‌സ് ഇവിയുടെ വരവ് മാലിന്യമുക്തമായ ചരക്ക് ഗതാഗത സംവിധാനത്തിന് പുതിയ കുതിപ്പേകുമെന്നാണ് നിര്‍മാതാക്കളായ ടാറ്റ പറയുന്നത്. വിപണിയില്‍ അവതരിപ്പിച്ച ഇലക്ട്രിക് പിക്കപ്പിനായുള്ള ഡെലിവറി ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. 9.99 ലക്ഷം രൂപ മുതലാണ് എയ്‌സ് ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. വാഹനം വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് വാഹനം കൈമാറുന്നതിന് ധാരണപത്രം ഒപ്പുവെക്കുകയും ചെയ്‌തിരുന്നു.

വാണിജ്യ വാഹന മേഖലയിൽ നിരവധി പുതിയ മോഡലുകൾ കമ്പനി അവതരിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. കോംപാക്റ്റ് വാന്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന ഒരു മോഡലാണ് ടാറ്റ മാജിക്. ഒരു ദശാബ്ദത്തിലേറെയായി വിപണിയലുള്ള ടാറ്റ മാജിക് ലാസ്റ്റ് മൈല്‍ മൊബിലിറ്റി രംഗത്ത് വിശ്വാസ്യത, കാര്യക്ഷമത, താങ്ങാനാവുന്ന വില എന്നിവയ്ക്ക് പേരുകേട്ടതാണ്.

ഒരേ സമയം പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 694 സിസി എഞ്ചിനാണ് ടാറ്റ മാജിക് ബൈ-ഫ്യുവലിന് തുടിപ്പേകുന്നത്. 5 ലിറ്റര്‍ പെട്രോള്‍ ടാങ്കിനൊപ്പം ഇതിന് 60 ലിറ്റര്‍ സിഎന്‍ജി ടാങ്കും ലഭിക്കുന്നത്. ഒറ്റ പ്രാവശ്യം മുഴുവനായും ഇന്ധനം നിറച്ചാല്‍ 380 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 60 ലിറ്റര്‍ ടാങ്കില്‍ 10 കിലോ സിഎന്‍ജി നിറയ്ക്കാം.

More from DriveSpark

Article Published On: Friday, May 10, 2024, 12:40 [IST]
English summary
Tata motors launches ace ev 1000 a 1 ton payload electric truck checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X