സേഫ്റ്റി സ്വന്തം കുത്തകയാക്കി ടാറ്റ; ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ മുൻപന്തിയിൽ പുത്തൻ മോഡലുകൾ

മുൻകാലങ്ങളിൽ മൈലേജിനായിരുന്നു ഒരു പുതിയ കാർ വാങ്ങുന്നതിനുള്ള പ്രധാന മാനദണ്ഡം, എന്നാൽ ഇപ്പോൾ പലരും വാഹനത്തിന്റെ സേഫ്റ്റിയ്ക്കും കൂടുതൽ മുൻഗണന കൊടുക്കുന്നുണ്ട്. അതിനാൽ തന്നെ ഇക്കാലത്ത് സേഫ്റ്റി റേറ്റിംഗ് എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ഫൈവ്-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി വരുന്ന മോഡലുകൾ വാഗ്ദാനം ചെയ്യുന്നത് ടാറ്റ മോട്ടോർസാണ്.

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്, ഗ്ലോബൽ NCAP സേഫ്റ്റി ടെസ്റ്റുകളിൽ വീണ്ടും ഫൈവ് സ്റ്റാർ റേറ്റിംഗ് കൈവരിച്ചതായി ടാറ്റ മോട്ടോർസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ 34 പോയിൻ്റിൽ 32.22 പോയിൻ്റും ചൈൽഡ് ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റുകളിൽ 49 പോയിൻ്റിൽ 44.52/ പോയിൻ്റുമാണ് ഫൈവ് സ്റ്റാർ റേറ്റിംഗിന് ലഭിച്ചത്.

tata nexon facelift global ncap test

ക്രാഷ് ടെസ്റ്റ് അസസ്‌മെൻ്റ് ഓർഗനൈസേഷനിൽ നിന്നുള്ള മെച്ചപ്പെടുത്തിയ 2022 പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയാണ് മുഴുവൻ മാർക്കുകളും എന്നത് ഈ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. 2018 -ൽ, GNCAP -ൽ നിന്ന് ഫൈവ് സ്റ്റാർ റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോൺ മാറി.

സുരക്ഷയ്ക്ക് ഒരു പുതു മാനദണ്ഡം ഈ മോഡൽ സ്ഥാപിച്ചു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, ഹൈ സെക്യൂരിറ്റി മാനദണ്ഡങ്ങൾ വാഹനത്തിൻ്റെ വിൽപ്പനയുടെ അളവ് വർധിപ്പിക്കാൻ സഹായിച്ചു. ഈ നാഴികക്കല്ലിൻ്റെ അടിസ്ഥാനത്തിൽ, ടാറ്റയുടെ ഏറ്റവും പുതിയ എല്ലാ എസ്‌യുവി മോഡലുകളും വളരെ മികച്ച റേറ്റിംഗ് നേടിയിരിക്കുകയാണ്.

tata harrier global ncap test

സേഫ്റ്റിയുടെ കാര്യത്തിൽ 20 ലക്ഷം ബജറ്റിൽ വരുന്ന വാഹനങ്ങൾക്ക് ഒരു പുതിയ മാനദണ്ഡം ബ്രാൻഡ് സ്ഥാപിച്ചിരിക്കുകയാണ്. ഗ്ലോബൽ NCAP പരീക്ഷിച്ച കാറുകളിൽ, മുതിർന്ന യാത്രക്കാർക്ക് 34 -ൽ 33.05 പോയിൻ്റും ചൈൽഡ് ഒക്കപ്പൻ്റ് പ്രൊട്ടക്ഷൻ ടെസ്റ്റുകൾക്ക് 49 -ൽ 45 പോയിൻ്റുമായി ടാറ്റ സഫാരി സ്കോറുകളുടെ കാര്യത്തിൽ മുൻ പന്തിയിലാണ്.

ലാൻഡ് റോവറിൻ്റെ D8 ആർക്കിടെക്ചറിൽ നിന്ന് ഉരുത്തിരിഞ്ഞ ഒമേഗ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇതേ സേഫ്റ്റി മാനദണ്ഡങ്ങൾ ഹാരിയറിനും ഉണ്ട്. ടാറ്റ പഞ്ചും ആൾട്രോസും ഫൈവ് സ്റ്റാർ റേറ്റിംഗുകൾ നേടിയിട്ടുണ്ട്, ALFA (Agile Light Flexible Advanced) പ്ലാറ്റ്‌ഫോമാണ് ഇവയ്ക്ക് അടിവരയിടുന്നത്. മൈക്രോ എസ്‌യുവിക്ക് മുതിർന്നവരുടെ സേഫ്റ്റിയ്ക്ക് 17 -ൽ 16.45 ഉം കുട്ടികൾക്കുള്ള ഒക്യുപെൻസിയിൽ 49 -ൽ 40.89 ഉം സ്കോർ ചെയ്തിട്ടുണ്ട്.

tata safari 5 star rating global ncap test

ടാറ്റ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് മുതിർന്നവരുടെ കാര്യത്തിൽ 17 -ൽ 16.13 പോയിൻ്റും കുട്ടികളുടെ ഒക്ക്യുപ്പൻസി പ്രൊട്ടക്ഷൻ ടെസ്റ്റിൽ 49 -ൽ 29 പോയിൻ്റും ലഭിച്ചു. 2020 -ൽ ടിയാഗോയും ടിഗോറും മുതിർന്നവരുടെ സംരക്ഷണത്തിനായി ഫോർ സ്റ്റാറുകളും കുട്ടികളുടെ സംരക്ഷണത്തിനായി ത്രീ സ്റ്റാറുകളും നേടി (ടിയാഗോ മാത്രം പരീക്ഷിച്ചു).

അതിനാൽ, വിശാലമായ പോർട്ട്‌ഫോളിയോയിൽ ടാറ്റ ഏറ്റവും സുരക്ഷിതമായ കാറുകൾ വാഗ്ദാനം ചെയ്യുന്നു എന്ന് ഈ സാഹചര്യത്തിൽ നമുക്ക് നിസംശയം പറയാം. ആറ് എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും ത്രീ പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX ആങ്കറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എമർജൻസി (ഇ-കോൾ) അസിസ്റ്റൻസ്, ബ്രേക്ക്‌ഡൗൺ (ബി-കോൾ) അസിസ്റ്റൻസ്, 360 -ഡിഗ്രി തുടങ്ങിയ സുരക്ഷാ ഫീച്ചറുകളോടെയാണ് ഏറ്റവും പുതിയ നെക്സോൺ വിൽപ്പനയ്ക്ക് എത്തുന്നത്.

tata punch 5 star rating global ncap test

സറൗണ്ട് വ്യൂ സിസ്റ്റം, ബ്ലൈൻഡ് വ്യൂ മോണിറ്ററിംഗ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഡിമ്മിംഗ് IRVM -കൾ, TPMS, റിയർവ്യൂ ക്യാമറ, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പുകൾ എന്നിവ ഒട്ടു മിക്കമോഡലുകളിലും സ്റ്റാൻഡേർഡായി വരുന്നു. മികച്ച സേഫ്റ്റിയുമായി വരുന്ന ഈ വമ്പൻ നിരയെ നേരിടാൻ മറ്റ് നിർമ്മാതാക്കൾ അല്പം വിയർക്കേണ്ടി വരും.

More from DriveSpark

Article Published On: Monday, February 19, 2024, 15:30 [IST]
English summary
Tata motors new suv range offers most numbder of cars with 5 star gncap ratings in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X