465 കി.മീ റേഞ്ചുള്ള ഇവിക്ക് 1.35 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്! ടാറ്റയില്‍ 'കട കാലിയാക്കല്‍' വില്‍പ്പന

പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ മാരുതിക്കും ഹ്യുണ്ടായിക്കും പിന്നിലാണെങ്കിലും ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ഒന്നാമന്‍മാരാണ്. ആഭ്യന്തര വിപണിയില്‍ ടാറ്റയുടെ വില്‍പ്പന 1.76 വാര്‍ഷിക വളര്‍ച്ചയോടെ 46,697 യൂണിറ്റില്‍ എത്തിയിരുന്നു. 2024 മെയ് മാസത്തില്‍ മെത്തം 5558 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റത്. അതായത്, ഇവി വിഭാഗത്തിലെ സിംഹഭാഗം വിപണി വിഹിതവും കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റയാണ്. ഇപ്പോള്‍ വില്‍പ്പന വര്‍ധിപ്പിക്കാനും കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാനുമായി തങ്ങളുടെ ഇവി റേഞ്ചില്‍ ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുകയാണ് ടാറ്റ.

ടാറ്റയുടെ ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജൂണ്‍ അവസാനം വരെ തിരഞ്ഞെടുത്ത മോഡലുകളില്‍ 1.35 ലക്ഷം രൂപ വരെ കിഴിവുകള്‍ ലഭ്യമാകും. ടിയാഗോ ഇവി, നെക്സോണ്‍ ഇവി, പഞ്ച് ഇവി എന്നീ മോഡലുകള്‍ ഈ പരിമിതകാല ഓഫറിന് കീഴില്‍ ഉള്‍പ്പെടുന്നു. എക്സ്ചേഞ്ച് ഓഫര്‍, കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, ക്യാഷ്ബാക്ക് എന്നീ രൂപങ്ങളിലാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. ടാറ്റ ഇവികളുടെ ഈ മാസത്തെ ഓഫറുകളെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

tata tiago ev

ടാറ്റ ടിയാഗോ ഇവി: ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍ ആണ് ടിയാഗോ ഇവി. നിങ്ങള്‍ ടിയാഗോ ഇവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ ഇതിലും ബെസ്റ്റ് സമയമില്ലെന്ന് പറയാം. ഈ മാസം ടിയാഗോ ഇവി 95,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്. ലോംഗ് റേഞ്ച് പതിപ്പിന് 75,000 രൂപയുടെയും മിഡ് റേഞ്ച് മോഡലിന് 60,000 രൂപ വരെയുമാണ് ആനുകൂല്യങ്ങളുള്ളത്.

5 സീറ്റര്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് 24 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ടിയാഗോ ഇവി 315 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളായ ടാറ്റ അവകാശപ്പെടുന്നത്. 7.99 ലക്ഷം മുതലാണ് ടിയാഗോ ഇവിയുടെ വില ആരംഭിക്കുന്നത്. 11.89 ലക്ഷം രൂപയാണ് ടോപ് സ്പെക്ക് വേരിയന്റിന്റെ വില. എക്സ്ഷോറൂം വിലകളാണിത്.

2023 tata nexon ev

ടാറ്റ നെക്‌സണ്‍ ഇവി: ഇന്ത്യയിലെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നായ നെക്സോണ്‍ ഇവിയും ഈ മാസം ഓഫറിന് കീഴില്‍ വരുന്നുണ്ട്. MY2023 നെക്സോണ്‍ ഇവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം 1.35 ലക്ഷം രൂപ വരെ ലാഭിക്കാന്‍ സാധിക്കും. അതേസമയം MY2024 നെക്സോണ്‍ ഇവിക്ക് 85000 രൂപ വരെ കിഴിവ് ലഭിക്കും. ക്രിയേറ്റീവ് + MR വേരിയന്റ് ഒഴികെയുള്ള വേരിയന്റുകളാണ് ഓഫറിന് കീഴില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

നെക്‌സോണ്‍ ഇവിയുടെ മിഡ്‌റേഞ്ച് പതിപ്പുകള്‍ 30 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഇതിന് 325 കിലോമീറ്റര്‍ ARAI ക്ലെയിംഡ് റേഞ്ചുണ്ട്. അതേസമയം LR വേരിയന്റുകള്‍ക്ക് 40.5 kWh ബാറ്ററി പായ്ക്കാണുള്ളത്. ഫുള്‍ചാര്‍ജില്‍ 465 കിലോമീറ്റര്‍ ആണ് ലോംഗ് റേഞ്ച് വേരിയന്റുകളുടെ റേഞ്ച് പറയുന്നത്. 14.49 ലക്ഷം രൂപ മുതല്‍ 19.40 ലക്ഷം വരെയാണ് നെക്സോണ്‍ ഇവിയുടെ വില പോകുന്നത്.

tata punch ev

ടാറ്റ പഞ്ച് ഇവി: കമ്പനിയുടെ ഏറ്റവും പുതിയ ഇവി ഓഫറിംഗ് ആയ ടാറ്റ പഞ്ച് ഇവിക്കും ഇക്കുറി ഡിസ്‌കൗണ്ടുണ്ട്. ഇലക്ട്രിക് എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജൂണില്‍ 10,000 രൂപ വരെ ലാഭിക്കാം. രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണ് പഞ്ച് ഇവി വാഗ്ദാനം ചെയ്യുന്നത്. ചെറിയ 25 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് പറയപ്പെടുന്നത്.

അതേസമയം വലിയ 35 kWh.ബാറ്ററി പായ്ക്ക് മുഴുവനായി ചാര്‍ജ് ചെയ്താല്‍ 421 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് അവകാശവാദം. 10.99 ലക്ഷം രൂപ മുതല്‍ 15.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പോകുന്നത്. മുകളില്‍ പറഞ്ഞ ഓഫറുകള്‍ നഗരങ്ങള്‍ക്ക് അനുസരിച്ചും സ്റ്റോക്കിന്റെ ലഭ്യതയ്ക്ക് അനുസരിച്ചും മാറ്റം വരുമെന്ന് മാന്യ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. അതുകൊണ്ട് ടാറ്റ ഇവികളുടെ ജൂണ്‍ മാസത്തിലെ ഓഫറുകളെ കുറിച്ചറിയാന്‍ ഏറ്റവും അടുത്ത ടാറ്റ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

More from DriveSpark

Article Published On: Monday, June 10, 2024, 18:43 [IST]
English summary
Tata motors offering up to rs 1 35 lakh discount on its electric car range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X