ഇപ്പോൾ വാങ്ങിയാൽ വൻ ലാഭം! ടിയാഗോ ടിഗോർ ഇവികൾക്ക് ഒരു ലക്ഷം രൂപയോളം ഡിസ്‌കൗണ്ടുമായി ടാറ്റ

ഇന്ത്യൻ വിപണിയിലെ ടാറ്റയുടെ ജനപ്രിയ ഇലക്ട്രിക് മോഡലിൽ ഒന്നാണ് ടിയാഗോ ഇവി. നിലവിൽ ശേഷിക്കുന്ന MY2023 സ്റ്റോക്കുകൾക്കും ഏറ്റവും പുതിയ MY2024 യൂണിറ്റുകൾക്കുമായി ടിയാഗോ ഇവിയിൽ ടാറ്റ മോട്ടോർസ് ആകർഷകമായ കിഴിവുകളും ഓഫറുകളും പുറത്തിറക്കിയിരിക്കുകയാണ്. ഈ കിഴിവുകളുടെ വ്യാപ്തി ഡീലർമാരിൽ ഉടനീളം, അവരുടെ ഇൻവെന്ററി ലെവലുകൾ അനുസരിച്ച് വ്യത്യാസപ്പെടുന്നു എന്നത് ശ്രദ്ധിക്കണം.

സമഗ്രമായ ഓഫറുകളിൽ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ, ഇലക്‌ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്ന ഉപഭോക്താകൾക്ക് അധിക പ്രോത്സാഹനമായി 'ഗ്രീൻ ബോണസ്' എന്നിവ ഉൾപ്പെടുന്നു. MY2024 ടിയാഗോ ഇവിയ്ക്ക്, ഉപഭോക്താക്കൾക്ക് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപയുടെ ഗ്രീൻ ബോണസും ഉൾപ്പെടുന്ന മൊത്തം 35,000 രൂപ വരെ കിഴിവ് ലഭിക്കും.

ടിയാഗോ ടിഗോർ ഇവികൾക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ

ഇത് എല്ലാ വേരിയന്റുകളിലും ബാധകമാണ്. എന്നാൽ ഇതിനു വിപരീതമായി, പഴയ ടിയാഗോ ഇവി മോഡലുകൾക്ക് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 65,000 രൂപ വരെയുള്ള ശ്രദ്ധേയമായ ഗ്രീൻ ബോണസും ഉൾപ്പെടെ 80,000 രൂപ വരെ ഗണ്യമായ ഓഫർ ടാറ്റ മോട്ടോർസ് നൽകുന്നു.

എംജി കോമെറ്റ്, സിട്രൺ eC3, ടാറ്റ പഞ്ച് ഇവി തുടങ്ങിയ എതിരാളികൾക്കെതിരെ സ്ഥാനം പിടിക്കുന്ന ടിയാഗോ ഇവി 8.69 ലക്ഷം മുതൽ 12.04 ലക്ഷം രൂപ വരെ വളരെ മത്സരാധിഷ്ഠിതമായ വിലയ്ക്കാണ് എത്തുന്നത്. ടിയാഗോ ഇവിയിൽ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് ബാറ്ററി ഓപ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടിയാഗോ ടിഗോർ ഇവികൾക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ

19.2 kWh ബാറ്ററി ഫീച്ചർ ചെയ്യുന്ന മിഡ് റേഞ്ച് വേരിയന്റ്, MIDC സൈക്കിളിൽ 250 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഈ ബാറ്ററി ഫ്രണ്ട് ആക്സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നു, ഇത് 61 bhp പവറും 110 Nm torque ഉം നൽകുന്നു.

മറുവശത്ത്, ലോംഗ്-റേഞ്ച് വേരിയന്റിന് 24 kWh ബാറ്ററിയുമായി വരുന്നു, MIDC സൈക്കിളിൽ 315 കിലോമീറ്റർ വരെ വർധിച്ച റേഞ്ച് നൽകുന്നു, 74 bhp പവറും 114 Nm പീക്ക് torque -മാണ് ഇതിന്റെ ഔട്ട്പുട്ട്. കൂടാതെ, ടിയാഗോ ഇവിക്ക് ഒപ്പമുള്ള കോംപാക്ട് സെഡാൻ ടിഗോർ ഇവിയിലും ടാറ്റ മോട്ടോർസ് ഗണ്യമായ കിഴിവുകൾ നൽകുന്നുണ്ട്.

ടിയാഗോ ടിഗോർ ഇവികൾക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ

ഉപഭോക്താക്കൾക്ക് 75,000 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ടും എല്ലാ വേരിയന്റുകളിലുമായി 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പടെ മൊത്തം 1.05 ലക്ഷം രൂപ വരെ ഓഫറുകൾ ഇതിൽ ആസ്വദിക്കാം. ഈ കിഴിവുകൾ നിലവിലെ മാസാവസാനം വരെ ബാധകമാണെന്നും MY2023 പഴയ മോഡലുകൾക്കും മാത്രമായി സാധുതയുള്ളതാണെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

ARAI അവകാശപ്പെടുന്ന 315 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ടിഗോർ ഇവി, 26 kWh ലിഥിയം -അയൺ യൂണിറ്റിനെയാണ് ആശ്രയിക്കുന്നത്. ഈ ബാറ്ററി 75 bhp പവറും 170 Nm torque ഉം പുറപ്പെടുവിക്കുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറിന് കരുത്ത് നൽകുന്നു. 12.49 ലക്ഷത്തിനും 13.75 ലക്ഷത്തിനും ഇടയിൽ വിലയുള്ള ടിഗോർ ഇവിയ്ക്ക് വിപണിയിൽ നേരിട്ടുള്ള എതിരാളികൾ ഇല്ലെന്ന് പറയാം.

ടിയാഗോ ടിഗോർ ഇവികൾക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ

ഇലക്ട്രിക് കാർ ബാൻഡ്‌വാഗണിലേക്ക് കുതിക്കുന്ന വ്യക്തിഗത കാർ ഉപഭോക്താക്കളും ക്യാബ് ഓപ്പറേറ്റർമാരും ടിഗോർ ഇവി തെരഞ്ഞെടുക്കുന്നു. ടാറ്റ മോട്ടോർസ് ഇലക്ട്രിക് മൊബിലിറ്റി, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഫ്യൂച്ചർ മൊബിലിറ്റി സൊല്യൂഷനുകൾ സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആകർഷകമായ കിഴിവുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. ഈ ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രമേ സാധുതയുള്ളൂ എന്നതിനാൽ, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ താൽപ്പര്യമുള്ളവർക്ക് മികച്ച അവസരമാണിത്.

More from DriveSpark

Article Published On: Wednesday, January 17, 2024, 15:38 [IST]
English summary
Tata motors offers amazing discounts for tiago tigor ev models in 2024 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X