കേരളത്തോടുള്ള ടാറ്റയുടെ സ്‌നേഹം കണ്ടോ... ഒന്നല്ല, ഈ നഗരത്തില്‍ തുറന്നത് രണ്ട് ഇവി ഓൺലി ഷോറൂമുകള്‍

മാരുതിയും ഹ്യുണ്ടായിയും ഇതുവരെ സാന്നിധ്യമറിയിച്ചിട്ടില്ലാത്ത ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിഭാഗം ഒറ്റക്ക് ഭരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. ഈ സെഗ്‌മെന്റിലെ സിംഹഭാഗം വിപണ വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്ന ടാറ്റയ്ക്ക് മഹീന്ദ്രയേക്കാള്‍ പത്തിരട്ടിയിലധികം വില്‍പ്പനയുണ്ടെന്നാണ് പോയ മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടാറ്റ ഇവികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അതുകൊണ്ട് തന്നെ കേരളത്തെ അവര്‍ നന്നായി പരിഗണിക്കുന്നുമുണ്ട്. ഇപ്പോള്‍ കൊച്ചിയില്‍ രണ്ട് പുതിയ ഇവി എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിച്ചിരിക്കുകയാണ് ടാറ്റ മോട്ടോര്‍സിന്റെ ഉപവിഭാഗമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം).

ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളിലാണ് ഈ പ്രീമിയം റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്നിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തില്‍ ടാറ്റക്ക് നാല് ഇവി ഓണ്‍ലി ഷോറൂമുകള്‍ മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഗുരുഗ്രാമില്‍ രണ്ട് ഇവി ഷോറൂമുകള്‍ തുറന്നത്. ടാറ്റ.ഇവിയുടെ ഇടപ്പള്ളി ഷോറൂമിന് 8800 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്. കളമശ്ശേരിയുള്ളത് 6100 ചതുരശ്ര അടി വിസ്തീര്‍ണ്ണമള്ള ഷോറൂമാണ്.

tata ev exclusive retail stores kochi

ഇടപ്പള്ളി ഷോറൂമില്‍ ടാറ്റ മോട്ടോര്‍സിന്റെ 10-ലധികം ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മതിയായ ഇടമുണ്ട്. കളമശ്ശേരി ഷോറൂമില്‍ ആറ് ഇവികള്‍ വരെ പ്രദര്‍ശിപ്പിക്കാം. രണ്ട് ഷോറൂമുകളിലും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുന്നതിനായി 60 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഷോറൂമുകളിലും വരും ആഴ്ചകളില്‍ ഇവികള്‍ക്കായി ഒരു പ്രത്യേക സര്‍വീസ് സെന്റര്‍ ലഭിക്കും.

17 വെഹിക്കിള്‍ ബേകളുള്ള ഇടപ്പള്ളിയിലെ സര്‍വീസ് സെന്ററിന് പ്രതിമാസം 800-ലധികം വാഹനങ്ങള്‍ സര്‍വീസ് നടത്താനുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നു. മറുവശത്ത്, കളമശ്ശേരി സര്‍വീസ് സെന്റര്‍ അതിന്റെ 11 സര്‍വീസ് ബേകള്‍ ഉപയോഗിച്ച് പ്രതിമാസം 700 വാഹനങ്ങള്‍ സര്‍വീസ് ചെയ്യും. പരമ്പരാഗ കാര്‍ വില്‍പ്പനയില്‍ നിന്നും ഉപരിയായി ഏറ്റവും മികവുറ്റതും നൂതനവുമായ പര്‍ച്ചേസ്, ഓണര്‍ഷിപ്പ് അനുഭവങ്ങള്‍ ഈ സ്റ്റോറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് നേടാനാകും.

tata ev exclusive retail stores kochi

ഗുരുഗ്രാമിലെ നിലവിലുള്ള ഇവി ഓണ്‍ലി ഷോറൂമുകള്‍ പോലെ കൊച്ചിയിലെ പുതിയ ഡീലര്‍ഷിപ്പുകളിലും ബ്രാന്‍ഡിന്റെ ഇവികളുടെ വിലയും അവ പായ്ക്ക് ചെയ്യുന്ന സവിശേഷതകളും പരിശോധിക്കാന്‍ കോണ്‍ഫിഗറേറ്റര്‍ കിയോസ്‌കുകളും ഉണ്ടായിരിക്കും. യാത്രകള്‍ ആസൂത്രണം ചെയ്യാനും വിവിധ ചാര്‍ജിംഗ് ലൊക്കേഷനുകള്‍ കാണിക്കാനും റേഞ്ച് ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് അവകാശപ്പെടുന്ന ഒരു ഇവി ഡെമിസ്റ്റിഫയര്‍ വാളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ ഉപഭോക്താവിന്റെയും താത്പര്യങ്ങള്‍ ടാറ്റ ഇവി സ്റ്റോറുകള്‍ മനസിലാക്കുന്നു. ഓരോരുത്തര്‍ക്കും ആവശ്യമായ വിവരങ്ങള്‍, അഭിപ്രായങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവ ഏറ്റവും സൗഹൃദപരമായ അന്തരീക്ഷത്തില്‍ ഉറപ്പുവരുത്തുന്ന രീതിയിലാണ് ടാറ്റ ഇവി സ്റ്റോറുകളുടെ രൂപകല്‍പ്പന. സുഖകരവും സൗകര്യപ്രദവുമായ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ടാറ്റ ഇവി സ്റ്റോറുകളിൽ നിന്ന് സേവനങ്ങള്‍ നേടാം.

'കേരള ജനത എപ്പോഴും മാറ്റങ്ങള്‍ക്കൊപ്പമാണ്. പുതിയ സാങ്കേതിക മാറ്റങ്ങളും വളര്‍ച്ചയും അവര്‍ പെട്ടെന്ന് സ്വീകരിക്കും. രാജ്യത്തെ ഇവി വിപണിയുടെ 5.6 ശതമാനം കേരളത്തില്‍ നിന്നാണ്. അതിനാല്‍ തന്നെ ഞങ്ങളുടെ പ്രീമിയം ടാറ്റ സ്റ്റോറുകളുടെ അടുത്ത ഘട്ടം എവിടെ ആരംഭിക്കണമെന്ന കാര്യം ഏറെ സുവ്യക്തമായ ഒന്നായിരുന്നു. വൈകാതെ കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളില്‍ ഇവി സര്‍വീസ് സെന്ററുകള്‍ ആരംഭിക്കും' ടിപിഇഎം മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.

നിലവില്‍ ടാറ്റയുടെ ഇവി പോര്‍ട്ട്ഫോളിയോയില്‍ അഞ്ച് മോഡലുകള്‍ ഉള്‍പ്പെടുന്നു. ടിയാഗോ ഇവി, ടിഗോര്‍ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി എന്നിവയ്‌ക്കൊപ്പം ഈ മാസം പുറത്തിറക്കിയ കര്‍വ് ഇവി എന്നിവയാണവ. കൂടാതെ, ടാറ്റ ഹാരിയറിന്റെ ഒരു ഇലക്ട്രിക് പതിപ്പ് പരിക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു.

ടാറ്റ ഹാരിയര്‍ ഇവി 2025-ല്‍ വില്‍പ്പനക്കെത്തുമെന്നാണ് തോന്നുന്നത്. ഹാരിയര്‍ ഇവിക്കൊപ്പം അതിന്റെ സഹോദരനായ ടാറ്റ സഫാരി ഇവിയും അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും നിങ്ങള്‍ ഒരു ടാറ്റ ഇവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ടാറ്റയുടെ കൊച്ചിയിലെ ഷോറൂമിലെത്തി നവീനമായ അനുഭവം നേടിയെടുക്കൂ.

More from DriveSpark

Article Published On: Saturday, August 31, 2024, 14:00 [IST]
English summary
Tata motors opened two new ev only showrooms in kochi located at edappally and kalamassery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X