വർക്ക് ഫ്രം ഹോം പിൻവലിച്ചത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ ഗുണമായെന്ന് ടാറ്റ
കൊവിഡ് മഹാമാരി വന്നപ്പോഴാണ് പലരും വീട്ടിൽ ഇരിപ്പായി പോയതും ജോലിയിൽ വർക്ക് ഫ്രം ഹോം എന്ന സംവിധാനം എല്ലാവർക്കും പരിചിതമായതും. എന്നാൽ കൊവിഡിൻ്റെ തീവ്രത ഒന്നു കുറഞ്ഞപ്പോൾ തന്നെ പല ഐടി കമ്പനികളും ജോലിക്കാരെ തിരികെ വിളിക്കാൻ തുടങ്ങിയിരുന്നു, എന്നാൽ ഒരു വശം നോക്കിയാൽ കമ്പനിക്ക് വൻ ലാഭം ഉണ്ടായിരുന്നു ജോലിക്കാർ വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ, കാരണം കെട്ടിടത്തിൻ്റെ വാടക, ടാക്സി അങ്ങനെ പലതും ലാഭിക്കാൻ സാധിച്ചു.
കോർപ്പറേറ്റ് കമ്പനികൾ വർക്ക് ഫ്രം ഹോം പിൻവലിച്ചതോടെ 2024 വർഷത്തിൽ ബിസിനസിൽ ഒരു കുതിച്ചു ചാട്ടമാണ് ടാറ്റ മോട്ടോർസ് പ്രതീക്ഷിക്കുന്നത്. ജോലിക്കാർ വരുന്നതോടെ ഗതാഗതം കൂടുതൽ ഉണരുകയും അത് പോലെ തന്നെ തിരികെയെത്തുന്ന ജോലിക്കാർ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറയുന്നത്.

2024 വർഷത്തിൽ ടാറ്റ ലക്ഷ്യമിടുന്ന കുറച്ച് കാര്യങ്ങൾ അദ്ദേഹം പറഞ്ഞിരുന്നു. ശരിയായ നഗരങ്ങളിൽ സ്റ്റോറുകൾ തുറക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കഴിഞ്ഞ ഒരു വർഷമായി, കമ്പനി 176 നഗരങ്ങളിൽ തുറന്നിട്ടുണ്ട്, ഈ വർഷം ഇവി വിപണി ഏകദേശം ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. FAME സബ്‌സിഡികൾ നീട്ടുന്നതിനെക്കുറിച്ച് ഇന്ത്യൻ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഇലക്‌ട്രിക് കാറുകൾക്ക് മാത്രമായി പുതിയ ഡീലർഷിപ്പുകൾ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ച ടാറ്റ മോട്ടോർസ് തങ്ങളുടെ ആദ്യ ഇവി ഓൺലി ഡീലർഷിപ്പ് ഗുരുഗ്രാമിൽ ഉദ്ഘാടനം ചെയാനൊരുങ്ങുകയാണ്. ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്ന 2-3 നഗരങ്ങളിലേക്ക് കൂടി ശൃംഖല വ്യാപിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ പറയുന്നത്. അങ്ങനെയെങ്കിൽ ഒന്ന് കേരളത്തിനും ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ഇവർ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (TPEM) എന്ന പേരിൽ ഇവികൾക്ക് മാത്രമായി പുതിയ സംരംഭം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമാണ് ഈ ഇവി ഷോറൂമുകൾ. ഭാവിയിൽ ഇവിടെ നിന്നായിരിക്കും വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയും സർവീസും എക്സ്ക്യൂസീവായി നൽകുക. ഈ പുതിയ ഡീലർഷിപ്പുകളിലൂടെ ലഭ്യമാകുന്ന ഫാസ്റ്റ് ചാർജറുകൾ വരെ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനാകും. ഇവി ഡീലർഷിപ്പുകൾ പ്രവർത്തനക്ഷമമായാൽ സാധാരണ ഷോറൂമുകളിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്.
ഇതുകൂടാതെ എല്ലാ ഇവി ഷോറൂമുകളിലും ടാറ്റ ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായുള്ള വർക്ക്ഷോപ്പുകൾ ഉണ്ടായിരിക്കുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ടിയാഗോ ഇവി പുറത്തിറക്കിയപ്പോഴാണ് ടാറ്റ ഡോട്ട് ഇവി (TATA.ev) എന്ന സംരംഭത്തെ കമ്പനി അവതരിപ്പിക്കുന്നത്. ഇലക്ട്രിക്-ഓൺലി സ്റ്റോറുകൾ സമാരംഭിക്കുന്നതിലൂടെ ഇവി വാങ്ങുന്നവർക്ക് പ്രത്യേകമായി വിൽപ്പനയും സർവീസും നൽകാനും സാധിക്കും.
ആധുനികവും സംവേദനാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ടാറ്റ ഡോട്ട് ഇവി സ്റ്റോറുകൾ അവരുടെ പുതിയ ഷോറൂമുകളിൽ ധാരാളം സാങ്കേതികവിദ്യകൾ സംയോജിപ്പിക്കും. ഈ പുതിയ ഡീലർഷിപ്പുകൾ ധാരാളം സ്‌ക്രീനുകളാലാണ് സജ്ജീകരിച്ചിരിക്കുന്നത്. അത് നിലവിലെ ഉടമകളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ പ്രദർശിപ്പിക്കും. ഇവികളുമായി ബന്ധപ്പെട്ട ആശങ്കകളും മിഥ്യകളും പരിഹരിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
കസ്റ്റമൈസേഷൻ ഓപ്‌ഷനുകളും ടാറ്റ ഇവി ഷോറൂമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ മോട്ടോർസ് നിലവിൽ നെക്‌സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നീ മൂന്ന് ഇലക്ട്രിക് പാസഞ്ചർ കാറുകളാണ് വിപണിയിൽ എത്തിക്കുന്നത്. ഇതിൽ നെക്സോണും ടിയാഗോയുമാണ് ബ്രാൻഡിന്റെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 75 ശതമാനവും സംഭാവന ചെയ്യുന്നത്.
ഇതോടൊപ്പം തന്നെ ഭാരത് പെട്രോളിയവും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയും (ടിപിഇഎം) അടുത്ത വർഷത്തോടെ രാജ്യത്തുടനീളം 7,000 ഇവി ചാർജറുകൾ സ്ഥാപിക്കാനുള്ള കരാറിൽ ഒപ്പുവച്ചിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി കാർ നിർമ്മാതാക്കൾ BPCL-ന്റെ ഇന്ധന സ്റ്റേഷൻ ശൃംഖലയെ പ്രയോജനപ്പെടുത്തുകയും ടാറ്റ EV ഉടമകൾ പതിവായി വരുന്ന സ്ഥലങ്ങളിൽ ചാർജറുകൾ സ്ഥാപിക്കുന്നതിന് ഇന്ത്യൻ റോഡുകളിലെ 1.15 ലക്ഷം ടാറ്റ EV-കളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








