നിലമൊരുക്കിയത് നാനോക്ക്, കൊയ്തത് ടിയാഗോ! സാനന്ദ് പ്ലാന്റില്‍ നിന്ന് ടാറ്റ പുറത്തിറക്കിയത് 10 ലക്ഷം കാറുകൾ

പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് 2024 ഫെബ്രുവരി വില്‍പ്പനയില്‍ ഹ്യുണ്ടയിയെ മറികടന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായി മാറിയിരുന്നു. വര്‍ഷങ്ങളായി മാരുതി സുസുക്കിക്ക് പിന്നില്‍ രണ്ടാം സ്ഥാനം കൈയ്യടക്കി വെക്കുന്ന ഹ്യുണ്ടായിക്ക് സമീപകാലത്ത് വമ്പന്‍ വെല്ലുവിളിയാണ് ടാറ്റ ഉയര്‍ത്തുന്നത്. ഇതിനിടെ ടാറ്റ ഒരു വമ്പന്‍ ഉത്പാദന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.

ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും പുതിയ പ്ലാന്റ് പ്ലാന്റുകളില്‍ ഒന്നാണ് ഗുജറാത്തിലെ സാനന്ദിലാണ് സ്ഥിതി ചെയ്യുന്നത്. 2010-ല്‍ സ്ഥാപിതമായ ഈ പ്ലാന്റ് നാനോ കാര്‍ നിര്‍മിക്കാനായിട്ടായിരുന്നു ആരംഭിച്ചത്. തുടക്കത്തില്‍ വര്‍ഷം 2.5 ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതായിരുന്നു ഈ പ്ലാന്റ്. 3 ലക്ഷത്തില്‍ താഴെ നാനോ കാറുകള്‍ നിര്‍മിച്ച ശേഷം ജനപ്രിയ ഹാച്ച്ബാക്കുകളായ ടാറ്റ ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകളും ഈ പ്ലാന്റില്‍ നിര്‍മാണത്തിന് കയറി.

tata nano

2018-ലാണ് ഈ പ്ലാന്റ് മുഴുവന്‍ ശേഷിയിലെത്തിയത്. പിന്നാലെ ഏകദേശം 14 വര്‍ഷം മുമ്പ് ചെറുകാറുകള്‍ നിര്‍മിക്കാനായി സ്ഥാപിച്ച പ്ലാന്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കാറുകള്‍ക്കുമുള്ള ലോഞ്ച് പാഡായി മാറി. ഇപ്പോള്‍ ടാറ്റയുടെ സാനന്ദ് പ്ലാന്റ് 1 ദശലക്ഷം കാറുകളുടെ ഉല്‍പ്പാദന നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ്. 2010-ല്‍ സ്ഥാപിതമായ സാനന്ദ് പ്ലാന്റ് 1100 ഏക്കറിലായാണ് വ്യാപിച്ചുകിടക്കുന്നത്.

6000-ലധികം ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും ലഭിക്കുന്നുണ്ട്. ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും പുതിയ പ്ലാന്റുകളിലൊന്നായ ഇതില്‍ പ്രസ് ലൈന്‍, വെല്‍ഡിംഗ് ഷോപ്പ്, പെയിന്റ് ഷോപ്പ്, അസംബ്ലി ലൈന്‍, പവര്‍ട്രെയിന്‍ ഷോപ്പ് എന്നിവയുണ്ട്. നിലവില്‍ ടിയാഗോ,ടിയാഗോ AMT, ടിയാഗോ ഇവി, ടിയാഗോ സിഎന്‍ജി, ടിഗോര്‍, ടിഗോര്‍ AMT, ടിഗോര്‍ ഇവി, ടിഗോര്‍ സിഎന്‍ജി, എക്‌സ്പ്രസ്-ടി ഇവി എന്നീ കാര്‍ മോഡലുകളാണ് സാനന്ദ് പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്.

tata 1 millionth car roll out from sanand facility

തങ്ങളുടെ ആസ്തികള്‍ കൃത്യമായി വിനിയോഗിച്ച് ഒരൊറ്റ മോഡല്‍ പ്ലാന്റ് മള്‍ട്ടി മോഡല്‍ പ്ലാന്റാക്കി മാറ്റുകയായിരുന്നു ടാറ്റ. സാനന്ദ്-1 പ്ലാന്റ് പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിനുകള്‍ ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി, ഇലക്ട്രിക് കാറുകള്‍ക്കായുള്ള ആദ്യത്തെ ടാറ്റ മോട്ടോര്‍ ഫാക്ടറിയാണിതെന്നും ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് എംഡി ശൈലേഷ് ചന്ദ്ര പറഞ്ഞു.

'ഞങ്ങളുടെ സാനന്ദ് പ്ലാന്റില്‍ നിന്ന് 10 ലക്ഷം കാര്‍ പുറത്തിറക്കിയതില്‍ ഞങ്ങള്‍ക്ക് അതിയായ അഭിമാനമുണ്ട്. വിപണി ആവശ്യങ്ങളോട് ഉടനടി പ്രതികരിച്ചുകൊണ്ട് ഇന്ത്യയിലെ ഞങ്ങളുടെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതില്‍ ഈ പ്ലാന്റ് നിര്‍ണായകമാണ്. ഞങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന നിലവാരത്തിന്റെയും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെയും തെളിവാണ് ഈ നേട്ടം. ഈ നാഴികക്കല്ല് തീര്‍ച്ചയായും ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയിലുള്ള ജനപ്രീതിയെ ആവര്‍ത്തിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

tata 1 millionth car roll out from sanand facility

നിര്‍മ്മാണ കേന്ദ്രം സ്ഥാപിച്ചതിന് പുറമേ സാനന്ദ്, ബവ്ല, വിരംഗം എന്നിവിടങ്ങളിലും പരിസരത്തുമായി 68-ലധികം ഗ്രാമങ്ങള്‍ ടാറ്റ മോട്ടോര്‍സ് ദത്തെടുത്തിട്ടുണ്ട്. സിഎസ്ആര്‍ സംരംഭങ്ങളുടെ ഭാഗമായി ശൗചാലയങ്ങള്‍ സ്ഥാപിക്കല്‍, സ്ത്രീകളുടെ തൊഴിലവസരം വര്‍ധിപ്പിക്കുന്നതിനുള്ള നൈപുണ്യ വികസനം, പെണ്‍കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലും ശ്രദ്ധ പതിപ്പിച്ചു.

കഴിഞ്ഞ 13 വര്‍ഷത്തിനിടെ ടാറ്റ മോട്ടോര്‍സിന്റെ സിഎസ്ആര്‍ സംരംഭങ്ങള്‍ സാനന്ദിലും പരിസരത്തുമായി 3 ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെട്ടു. ടാറ്റയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കുമ്പോള്‍ കമ്പനി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെക്‌സോണ്‍, ഹാരിയര്‍, സഫാരി എസ്‌യുവികള്‍ക്ക് ഡാര്‍ക്ക് എഡിഷന്‍ സമ്മാനിച്ചിരുന്നു. ഇന്ത്യയില്‍ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളിലൂടെ വിജയം കൊയ്ത ആദ്യ നിര്‍മാതാക്കളില്‍ ഒരാളാണ് ടാറ്റയെന്നത് കൊണ്ട് തന്നെ ഡാര്‍ക്ക് എഡിഷന് ആരാധകര്‍ ഏറെയാണ്.

ബ്രാന്‍ഡിന്റെ ഓള്‍-ബ്ലാക്ക് ട്രീറ്റ്മെന്റിലൂടെ വാഹനങ്ങളുടെ രൂപവും ഭാവവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇവ ഇപ്പോള്‍ കമ്പനിയുടെ സിഗ്‌നേച്ചര്‍ ഘടകം കൂടിയാണ്. ജനപ്രിയ എസ്‌യുവികളുടെ മുഖംമിനുക്കിയ പതിപ്പുകള്‍ ബ്ലാക്കില്‍ ശരിക്കും സ്‌പോര്‍ട്ടിയര്‍ ആയിട്ടുണ്ട്. 11.45 ലക്ഷം മുതല്‍ 20.69 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Saturday, March 9, 2024, 10:46 [IST]
English summary
Tata motors rolled out over 10 lakh cars from gujarat sanand plant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X