എല്ലാ മാസവും വിൽപ്പനയിൽ ടാറ്റ തന്നെ രാജാവ്, ഏപ്രിൽ മാസത്തെ കണക്ക് കണ്ടോ
രാജ്യത്തെ ഏറ്റവും കൂടുതൽ വിൽപ്പനയുളള ബ്രാൻഡ് എതാണ് എന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരുത്തരമേ കാണു അത് ടാറ്റ മോട്ടോർസാണ്. കഴിഞ്ഞ മാസത്തെ ടാറ്റയുടെ കണക്കുകൾ പുറത്ത് വിട്ടത് പരിശോധിക്കുകയാണെങ്കിൽ 77,521 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്, അതിൽ 29,538 വാണിജ്യ വാഹനങ്ങളും ശേഷിക്കുന്ന 47,983 എണ്ണം ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹനങ്ങളാണ്. 2023 ഏപ്രിലിൽ വിറ്റ 69,599 യൂണിറ്റുകളെ അപേക്ഷിച്ച് 2024 ഏപ്രിലിൽ ബ്രാൻഡിൻ്റെ വിൽപ്പന 11.38 ശതമാനം വളർച്ച പ്രകടമാക്കിയിട്ടുണ്ട്.
47,983 യൂണിറ്റുകൾ വിറ്റഴിച്ച പാസഞ്ചർ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പനയുടെ കണക്കുകളിലേക്ക് വരുമ്പോൾ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 47,007 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വാഹന നിർമ്മാതാക്കൾ അതിൻ്റെ വിൽപ്പനയിൽ 2 ശതമാനം വളർച്ച കൈവരിച്ചിരിക്കുകയാണ്. എന്നിരുന്നാലും, മുൻ മാസത്തെ അപേക്ഷിച്ച്, 2024 മാർച്ചിൽ കമ്പനി 2,127 വാഹനങ്ങൾ അധികമായി വിറ്റഴിച്ചിട്ടുണ്ട്. ഇത് പ്രതിമാസം വിൽപ്പനയിൽ 4.24 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെയുള്ള മൊത്തം ആഭ്യന്തര വിൽപ്പനയിൽ കമ്പനിക്ക് 12 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്, 2024 ഏപ്രിലിൽ 76,399 യൂണിറ്റുകൾ വിറ്റഴിച്ചു, മുൻ വർഷം ഇതേ കാലയളവിൽ വിറ്റ 68,514 യൂണിറ്റുകളിൽ നിന്ന്. കയറ്റുമതി രംഗത്തെ കണക്ക് നോക്കിയാൽ, കഴിഞ്ഞ മാസം 100 കാറുകൾ കയറ്റുമതി ചെയ്യാൻ ബ്രാൻഡിന് കഴിഞ്ഞു. 2024 മാർച്ചിനെ അപേക്ഷിച്ച്, ടാറ്റ 187 യൂണിറ്റുകൾ കയറ്റുമതി ചെയ്തപ്പോൾ, ഏകദേശം 46 ശതമാനം ഇടിവുണ്ടായിട്ടുണ്ട് ഇത്തവണ.
കൂടാതെ, വാണിജ്യ വാഹന വിൽപ്പനയുടെ കാര്യത്തിൽ, ടാറ്റ ആഭ്യന്തര വിപണിയിൽ 28,516 യൂണിറ്റുകൾ വിറ്റത് വഴി, ഇത് പ്രതിവർഷം 33 ശതമാനം വളർച്ച നേടിയിട്ടുണ്ട്. വാണിജ്യ വാഹനങ്ങളുടെ കയറ്റുമതി 1,022 വാഹനങ്ങളാണ്, ഇത് 4 ശതമാനം വാർഷിക വളർച്ചയും കമ്പനിക്ക് രേഖപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ബ്രാൻഡിൻ്റെ ഭാവി പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഇവി വിപണിയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പാസഞ്ചർ, വാണിജ്യ വാഹന വിഭാഗങ്ങളിലായി 10 പുത്തൻ ഇവി മോഡലുകൾ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

നിലവിൽ പ്രാരംഭ പരീക്ഷണ ഘട്ടത്തിലുള്ള ടാറ്റ സഫാരി ഇവി അടുത്തിടെ പരീക്ഷണയോട്ടത്തിന് ഇടയിൽ ക്യാമറയിൽ പതിഞ്ഞിരുന്നു. പഞ്ച് ഇവിക്കും ഹാരിയർ ഇവിക്കും ശേഷം, ബ്രാൻഡിൻ്റെ പുതിയ ആക്ടി.ev പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന മൂന്നാമത്തെ ടാറ്റ എസ്‌യുവി മോഡലാണിത്. മൂന്ന് നിര സീറ്റുകളുള്ള ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈൻ ICE -പവർ സഫാരിക്ക് സമാനമായിരിക്കും.
ക്ലോസ് ഓഫ് ഗ്രില്ല്, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾ, ഇവി ബാഡ്ജുകൾ എന്നിങ്ങനെ വാഹനത്തിൽ ചില ഇവി സ്പെക്ക് സൗന്ദര്യവർധക മാറ്റങ്ങളും അപ്പ്ഡേറ്റുകളും നിർമ്മാതാക്കൾ വരുത്തും. എന്നിരുന്നാലും ടിയാഗോ, ടിയോർ, നെക്സോൺ, പഞ്ച് ഇവികളിൽ നാം കണ്ടത് പോലെ മൊത്തത്തിലുള്ള സിലൗട്ട് ICE മോഡലിനെ പോലെ തന്നെ ഉണ്ടാവും.

അതിനോടൊപ്പം തന്നെ ഉയര്‍ന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്ന കാറുകള്‍ നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോര്‍സ് നടത്തുന്ന ശ്രമങ്ങളെ ഗ്ലോബല്‍ NCAP എന്ന ടെസ്റ്റിംഗ് ഏജന്‍സി തന്നെ അഭിനന്ദിച്ചിരുന്നു. ഒരു പതിറ്റാണ്ടിനുള്ളില്‍ ഒരു വാഹന നിര്‍മ്മാതാവിന് എത്രത്തോളം മെച്ചപ്പെടാന്‍ കഴിയുമെന്നതിനുള്ള ഉദാഹരണമായിട്ടാണ് ഗ്ലോബല്‍ NCAP ടാറ്റയെ ഉയര്‍ത്തിക്കാണിച്ചത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ പങ്കുവെച്ച 64 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായ മൂന്ന് ടാറ്റ കാറുകള്‍ കാണിക്കുന്നുണ്ട്.
ടാറ്റ നാനോ, ആള്‍ട്രോസ്, നെക്സോണ്‍ എന്നിവയായിരുന്നു ഈ മൂന്ന് മോഡലുകള്‍. 2014-ല്‍ ക്രാഷ് ടെസ്റ്റിന് വിധേയമായ നാനോ അക്കാലത്തെ ചില ഇന്ത്യന്‍ കാറുകള്‍ ഒട്ടും സുരക്ഷിതമല്ലായിരുന്നുവെന്നതിന്റെ തെളിവാണെന്നാണ് വീഡിയോയില്‍ അവതാരകന്‍ പറയുന്നത്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട ശേഷം ടാറ്റ കൊണ്ടുവന്ന ആള്‍ട്രോസും നെക്‌സോണും ഇടിക്കൂട്ടില്‍ നിന്ന് 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയാണ് തിരിച്ചെത്തിയത്.


Click it and Unblock the Notifications








