മാരുതിയെ ഒറ്റക്ക് ഭരിക്കാന്‍ വിടില്ലെന്ന് ടാറ്റ! രണ്ട് കൊല്ലം കൊണ്ട് വിറ്റ സിഎന്‍ജി കാറുകളുടെ എണ്ണം കേട്ടോ...

ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയിലെ അതികായന്‍മാരായ മാരുതി സുസുക്കിയാണ് സിഎന്‍ജി സെഗ്‌മെന്റിന്റെയും ലീഡേഴ്‌സായി നിലകൊള്ളുന്നത്. പെട്രോള്‍, ഡീസല്‍ വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിശ്വസിനീയവും സവിശേഷതകള്‍ നിറഞ്ഞതുമായ കാറുകള്‍ക്കുള്ള ആവശ്യക്കാരും വര്‍ധിച്ചു. ഡസനിലേറെ സിഎന്‍ജി കാറുകളുമായി മാരുതി ഇവിടെ കളംനിറയുകയാണ്.

എന്നാല്‍ ഈ വിഭാഗത്തിലേക്കുള്ള ടാറ്റ മോട്ടോര്‍സിന്റെ എന്‍ട്രി വന്‍ മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. നൂതനമായ പല സാങ്കേതികവിദ്യകളും അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ് മാരുതിയുടെ കുത്തക തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആദ്യം ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ അവതരിപ്പിച്ച് എതിരാളികളെ ഞെട്ടിച്ച ടാറ്റ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി കാറുകള്‍ പുറത്തിറക്കിയിരുന്നു. ടിയാഗോ, ടിഗോര്‍ സിഎന്‍ജി കാറുകള്‍ക്കാണ് ടാറ്റ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ നല്‍കിയത്.

tata tiago tigor icng amt

കിടിലന്‍ മൈലേജാണ് പെട്രോള്‍, ഡീസല്‍ കാറുകളേക്കാള്‍ സിഎന്‍ജി കാറുകളെ പ്രിയപ്പെട്ടതാക്കുന്നത്. ബൂട്ട് സ്‌പേസ്, ഇന്ധനം നിറയ്ക്കുന്നതിലെ താമസം പോലുള്ള പ്രായോഗികതക്കുറവ് സിഎന്‍ജി വാഹനങ്ങള്‍ക്കുണ്ടായിരുന്നുവെങ്കിലും ടാറ്റ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് മോഡലുകളെ മോഡേണാക്കി മാറ്റുകയായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് തങ്ങള്‍ വിറ്റ സിഎന്‍ജി കാറുകളുടെ എണ്ണം വെളിപ്പെടുത്തിയിരിക്കുകയാണ് ടാറ്റ ഇപ്പോള്‍.

ഇതോടെ കഴിഞ്ഞ 24 മാസത്തിനിടെ രാജ്യത്ത് 1.3 ലക്ഷം സിഎന്‍ജി കാറുകള്‍ വിറ്റഴിച്ചതായി വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ സിഎന്‍ജി മോഡലുകളുടെ വില്‍പ്പനയില്‍ 67.9% വളര്‍ച്ച ഞങ്ങള്‍ നേടിയതായി ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അമിത് കാമത്ത് പറഞ്ഞു. നിലവില്‍ നാല് കാറുകളാണ് ടാറ്റയുടെ സിഎന്‍ജി മോഡല്‍ നിരയില്‍ ഉള്‍ക്കൊള്ളുന്നത്.

tata punch icng

ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച് എന്നീ മോഡലുകളുടെ സിഎന്‍ജി പതിപ്പുകളാണ് വില്‍പ്പനയിലുള്ളത്. ഈ മോഡലുകളില്‍ എല്ലാം തന്നെ ബ്രാന്‍ഡിന്റെ പ്രൊപ്രൈറ്ററി ട്വിന്‍ സിലിണ്ടര്‍ സിഎന്‍ജി കിറ്റ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.മറ്റ് സിഎന്‍ജി കാറുകളില്‍ വരുന്ന സിംഗിള്‍ സിലിണ്ടര്‍ സിഎന്‍ജി കിറ്റ് വാഹനത്തിന്റെ ബൂട്ടിന്റെ ഭൂരിഭാഗവും കവരുമ്പോള്‍ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ വഴി ഉപഭോക്താക്കള്‍ക്ക് ഉപയോഗയോഗ്യമായ ബൂട്ട് സ്‌പേസ് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.

രണ്ട് സിഎന്‍ജി സിലിണ്ടര്‍ ടാങ്കുകള്‍ ബൂട്ട് ഫ്‌ലോറിനടിയില്‍ സ്ഥാപിച്ചിരിക്കുന്നതു വഴി ബൂട്ട് സ്‌പേസ് ലാഭിക്കാന്‍ ബ്രാന്‍ഡിനാവുന്നു. ഇത് സിഎന്‍ജി വിഭാഗത്തില്‍ വലിയ വിപ്ലവം തീര്‍ത്തിരുന്നു. ഏറ്റവും അവസാനം പുറത്തിറക്കിയ പഞ്ചിലടക്കം വലിയ സിഎന്‍ജി സിലിണ്ടര്‍ ഉപയോഗിക്കുന്നതിനുപകരം ടാറ്റ മോട്ടോര്‍സ് രണ്ട് ചെറിയ 30 ലിറ്റര്‍ സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ ടാറ്റയുടെ സിഎന്‍ജി കാറുകള്‍ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് വരുന്നത്.

tata punch icng

ലീക്ക് ഡിറ്റക്ഷന്‍ ഫീച്ചര്‍ ലഭിക്കുന്നതാണ് സേഫ്റ്റി ഫീച്ചറുകളിലെ പ്രധാനപ്പെട്ട സംഗതികളില്‍ ഒന്ന്. ടാറ്റ ഉയര്‍ന്ന നിലവാരമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലും തുരുമ്പിനെ പ്രതിരോധിക്കുന്ന വസ്തുക്കളുമാണ് സിഎന്‍ജി ടാങ്ക് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എഞ്ചിനിലേക്കുള്ള സിഎന്‍ജി വിതരണം യാന്ത്രികമായി വിച്ഛേദിക്കപ്പെടുകയും സിലിണ്ടറിലെ വാതകം യാന്ത്രികമായി അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യുന്ന തെര്‍മല്‍ ഇന്‍സിഡന്റ് പ്രൊട്ടക്ഷനും പഞ്ച് ഉള്‍പ്പെടെയുള്ള ടാറ്റയുടെ സിഎന്‍ജി കാറുകളെ വേറിട്ടുനിര്‍ത്തുന്ന കാര്യമാണ്.

നാല് ടാറ്റ സിഎന്‍ജി കാറുകളും ഒരേ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പങ്കിടുന്നു. ആള്‍ട്രോസിന്റെയും പഞ്ചിന്റെയും സിഎന്‍ജി പതിപ്പുകള്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. അതേസമയം പുതിയ ടിയാഗോയും ടിഗോറും 5 സ്പീഡ് എഎംടി യൂണിറ്റുമായി ഇണചേരുന്നു. പഞ്ച്, ആള്‍ട്രോസ് സിഎന്‍ജി കാറുകള്‍ക്കും ടാറ്റ ഉടന്‍ തന്നെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ സമ്മാനിക്കുമെന്നാണ് സൂചന.

tata nexon icng

അടുത്തിടെ ന്യുഡല്‍ഹിയില്‍ സമാപിച്ച ഭാരത് മൊബിലിറ്റി ഷോ 2024-ല്‍ വെച്ച് ടാറ്റ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന നെക്സോണ്‍ എസ്‌യുവി പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ സിഎന്‍ജി കാറായി മാറാന്‍ ഒരുങ്ങുകയാണ് നെക്സോണ്‍ സിഎന്‍ജി. ടാറ്റയുടെ നൂതനമായ ട്വിന്‍ സിഎന്‍ജി സിലിണ്ടര്‍ സാങ്കേതികവിദ്യക്കൊപ്പം 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും നെക്സോണ്‍ സിഎന്‍ജിക്ക് കരുത്തേകുന്നത്.

പവര്‍, ടോര്‍ക്ക് കണക്കുകള്‍ക്കൊപ്പം ഈ മോഡലിന്റെ മൈലേജിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ടാറ്റ പുറത്തുവിട്ടിട്ടില്ല. നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് സമാനമായ സ്‌റ്റൈലിംഗിലായിരിക്കും സിഎന്‍ജി പതിപ്പും വരിക. സിഎന്‍ജിയില്‍ പെട്രോള്‍ മോഡിലേക്ക് വേഗത്തില്‍ മാറുന്നതിന് ഒരൊറ്റ ഇസിയു ഉണ്ടായിരിക്കും. ഇതിന് നേരിട്ട് സിഎന്‍ജി മോഡില്‍ സ്റ്റാര്‍ട്ട് ചെയ്യാനാവും. ഇന്ധനങ്ങളുടെ പ്രവര്‍ത്തനത്തിനിടയില്‍ മാറാന്‍ ഓട്ടോ സ്വിച്ചും ടാറ്റ സമ്മാനിക്കും. ഈ വര്‍ഷം ഉത്സവ സീസണില്‍ നെക്‌സോണ്‍ സിഎന്‍ജി ടാറ്റ വിപണിയില്‍ അവതരിപ്പിച്ചേക്കും.

More from DriveSpark

Article Published On: Thursday, February 15, 2024, 13:46 [IST]
English summary
Tata motors sold over 1 3 lakh cng powered cars in india over two years
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X