ടാറ്റ വില്‍ക്കുന്നത് മഹീന്ദ്രയേക്കാള്‍ 10 ഇരട്ടി ഇലക്ട്രിക് കാറുകള്‍! മാരുതി വന്നാലും ഇച്ചിരി വിയര്‍ക്കും

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഉത്സവ സീസണ്‍ ലക്ഷ്യം വെച്ച് കൊണ്ട് വാഹന നിര്‍മാതാക്കള്‍ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച (07 ഓഗസ്റ്റ് 2024) ടാറ്റ മോട്ടോര്‍സ് ഒരു പുതിയ ഇവി പുറത്തിറക്കി. ഇലക്ട്രിക് എസ്‌യുവി കൂപ്പെ എന്ന സെഗ്മെന്റിന് തുടക്കമിട്ട് കൊണ്ട് ടാറ്റ കര്‍വ് ഇവിയാണ് ഇന്ന് വിപണിയില്‍ എത്തിയത്. ടാറ്റയുടെ ഇലക്ട്രിക് പോര്‍ട്ഫോളിയോയിലെ അഞ്ചാമത്തെ ഉല്‍പ്പന്നമാണ് കര്‍വ് ഇവി. അഞ്ച് ഇവികള്‍ വെച്ച് തന്നെ തൊട്ടടുത്ത എതിരാളിയായ മഹീന്ദ്രയേക്കാള്‍ പത്തിരട്ടി വില്‍പ്പനയാണ് ടാറ്റ നേടുന്നത്. അതിനെ കുറിച്ച് നമുക്ക് വിശദമായി വായിക്കാം.

2024 ജൂലൈയില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 9.38 ശതമാനം വളര്‍ച്ചയുണ്ടായി. കഴിഞ്ഞ മാസം ഇന്ത്യയില്‍ 7,541 യൂണിറ്റ് ഇവികളാണ് വിതരണം ചെയ്തത്. എന്നാല്‍ ഈ വില്‍പ്പന കണക്കുകള്‍ കണ്ട് എല്ലാ ഇവി നിര്‍മാതാക്കളും തുല്യ നേട്ടമുണ്ടാക്കിയിട്ടുണ്ടാകുമെന്ന് നിങ്ങള്‍ ചിന്തിച്ചാല്‍ തെറ്റി. 2024 ജൂലൈയില്‍ 4,775 ഇവികള്‍ വിറ്റ് ടാറ്റ മോട്ടോര്‍സ് പട്ടികയില്‍ ഒന്നാമതെത്തി.

tata badge

എംജി മോട്ടോര്‍ ഇന്ത്യ, മഹീന്ദ്ര, BYD, സിട്രണ്‍ തുടങ്ങിയ നിര്‍മ്മാതാക്കളാണ് പിന്നിലുള്ളത്. വില്‍പ്പന കണക്കുകള്‍ വിശദമായി നോക്കുമ്പോള്‍ 2024 ജൂണില്‍ വിറ്റ 4,346 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടാറ്റ മോട്ടോര്‍സ് 9.87 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ മാസം ഇന്ത്യയിലെ നമ്പര്‍ വണ്‍ പാസഞ്ചര്‍ ഇവി ബ്രാന്‍ഡായി ടാറ്റ മാറി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസം ടാറ്റയുടെ വില്‍പ്പന 5471 യൂണിറ്റായിരുന്നു.

2023 ജൂലൈ മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 12.72 ശതമാനം ഇടിവാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ടിക് വാഹനങ്ങള്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം എംജി മോട്ടോര്‍ ഇന്ത്യയാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. 1,522 യൂണിറ്റുകള്‍ വിറ്റാണ് എംജി മോട്ടോര്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2024 ജൂണ്‍ വിറ്റ 1,405 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രാന്‍ഡ് 8.33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

mahindra xuv400

പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര നിലവില്‍ XUV 400 എന്ന ഒറ്റ ഇവി മാത്രമാണ് പുറത്തിറക്കുന്നത്. 2024 ജൂലൈയില്‍ 487 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാം സ്ഥാനത്താണ് മഹീന്ദ്ര. 2024 ജൂണില്‍ വിറ്റ 446 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ മഹീന്ദ്ര 9.19 ശതമാനം വളര്‍ച്ച നേടി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴും മഹീന്ദ്രക്ക് വളര്‍ച്ചയാണ്. 2023 ജൂലൈയില്‍ വിറ്റ 379 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 28.50 ശതമാനമാണ് മഹീന്ദ്രയുടെ വാര്‍ഷിക വളര്‍ച്ച.

2024 ജൂലൈയില്‍ മഹീന്ദ്രയേക്കാള്‍ 10 മടങ്ങ് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റ് ടാറ്റ സെഗ്മെന്റിലെ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു. ടാറ്റ നെക്‌സോണ്‍ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി, ടിഗോര്‍ ഇവി തുടങ്ങിയ മോഡലുകളാണ് ടാറ്റയുടെ ഇവി വില്‍പ്പനയ്ക്ക് കരുത്താകുന്നത്. വില്‍പ്പന വീണ്ടും ഉയര്‍ത്താനായി കര്‍വിനെ കൂടാതെ ഒരുപിടി ഇവികള്‍ കൂടി ടാറ്റ കൊണ്ടുവരുന്നുണ്ട്.

tata punch ev

ഹാരിയര്‍ ഇവി ആയിരിക്കും ടാറ്റയുടെ ഇവി ലൈനപ്പില്‍ ഇടംപിടിക്കാന്‍ പോകുന്ന അടുത്ത കാര്‍. അഞ്ച് വേരിയന്റുകളിലും അത്ര തന്നെ നിറങ്ങളിലുമായി കര്‍വ് ഇവി തെരഞ്ഞെടുക്കാം. ഫ്ലേം റെഡ്, എംപവേര്‍ഡ് ഓക്സൈഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, വെര്‍ച്വല്‍ സണ്‍റൈസ് എന്നിവയാണ് നിറങ്ങള്‍.

ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ S, എംപവേര്‍ഡ്+, എംപവേര്‍ഡ്+ A എന്നിവയാണ് വേരിയന്റുകള്‍. ബജറ്റ് ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ വില 17.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 21.99 ലക്ഷം രൂപ മുടക്കണം. എക്സ്ഷോറൂം വിലകളാണിത്. പുതിയ കൂപ്പെ എസ്‌യുവിയുടെ ബുക്കിംഗ് ഓഗസ്റ്റ് 12-നും ടെസ്റ്റ് ഡ്രൈവുകള്‍ ഓഗസ്റ്റ് 14 മുതലും ആരംഭിക്കും.

ടാറ്റ കര്‍വ് ഇവി പ്രതീക്ഷിച്ച പോലെ തന്നെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വരുന്നത്. 45kWh, 55kWh യൂണിറ്റുകള്‍ ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. 45 kWh പതിപ്പ് 502 കിലോമീറ്ററും 55 kWh ബാറ്ററി പായ്ക്ക് 585 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, August 10, 2024, 10:00 [IST]
English summary
Tata motors superseded mahindra in sales by dispatching 10 times more electric vehicles in july 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X