എക്സ്റ്ററിനെ തറപറ്റിക്കാനൊരുങ്ങി ടാറ്റ; പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ് അണിയറയിൽ

ടാറ്റ മോട്ടോർസ് തങ്ങളുടെ മോഡൽ നിരയിൽ കാര്യമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളും അതോടൊപ്പം തന്നെ പുതിയ മോഡലുകളുടെ അവതരണവുമെല്ലാമായി 2024 -ൽ വമ്പൻ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിപണിയിൽ ഏഴ് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ വർഷം ടാറ്റയുടെ ബാനറിന് കീഴിൽ പുറത്തിറങ്ങുന്ന ആദ്യത്തെ മോഡലാണ് ടാറ്റ പഞ്ച് ഇവി, അതിനെ തുടർന്ന് മറ്റൊരു ഇലക്ട്രിക് കാറായ ടാറ്റ കർവ്വ് ഇവിയും കമ്പനി താമസിയാതെ പുറത്തിറക്കും. കർവ്വിന്റെ ICE -പവർ പതിപ്പ് 2024 -ന്റെ രണ്ടാം പകുതിയിൽ വിപണിയിൽ എത്തും.

പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ് അണിയറയിൽ

2023 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രിവ്യൂ ചെയ്ത ആൾട്രോസ് പ്രീമിയം ഹാച്ച്‌ബാക്കിന്റെ കൂടുതൽ സ്‌പോർട്ടി പതിപ്പായ ആൾട്രോസ് റേസറിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. ടാറ്റ ഹാരിയർ ഇവിയും ടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷനും കമ്പനിയുടെ പുതിയ 2024 പ്രൊഡക്ട് ലോഞ്ച് തന്ത്രത്തിന്റെ ഭാഗമാണ്.

ഈ വർഷം, പ്രാദ്ദേശിക വാഹന നിർമ്മാതാക്കൾ തങ്ങളുടെ വളരെ ജനപ്രിയമായ ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിക്കും ഒരു മിഡ് ലൈഫ് അപ്‌ഡേറ്റ് നൽകും. അപ്‌ഡേറ്റ് ചെയ്ത മോഡലിന്റെ വിശദാംശങ്ങൾ നിലവിൽ വളരെ കുറവാണ്. എന്നിരുന്നാലും, പുതിയ 2024 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഇന്റീരിയർ ഗണ്യമായി നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ് അണിയറയിൽ

നിലവിലുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം നെക്‌സോണിൽ നിന്ന് കടമെടുത്ത വലിയതും പുതിയതുമായ 10.25 ഇഞ്ച് യൂണിറ്റ് ഉപയോഗിച്ച് കമ്പനി മാറ്റിസ്ഥാപിക്കാം. മികച്ച യൂസർ ഇന്റർഫേസും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ഇതിൽ ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യും.

ടാറ്റയുടെ ഏറ്റവും പുതിയ മോഡലുകൾക്ക് സമാനമായി, പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് 7.0 ഇഞ്ച് സെമി ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്ക്ക് പകരം പുതിയ 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിച്ചേക്കാനുള്ള സാധ്യതയുമുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകളും പുതുക്കിയ പതിപ്പിൽ നിർമ്മാതാക്കൾ നൽകിയേക്കാം.

പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ് അണിയറയിൽ

മൈക്രോ എസ്‌യുവിക്ക് സ്റ്റാൻഡേർഡ് ഫീച്ചറായി ആറ് എയർബാഗുകളുടെ വിപുലമായ സുരക്ഷ ലഭിക്കും, അങ്ങനെ അതിന്റെ പ്രധാന എതിരാളിയായ ഹ്യുണ്ടായി എക്‌സ്റ്ററിന് തുല്യമായ തലത്തിലേക്ക് മൈക്രോ എസ്‌യുവി എത്തും. പുതിയ 2024 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ ചെറിയ സൗന്ദര്യവർധക മാറ്റങ്ങൾ കമ്പനി വരുത്തും എന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ബ്ലാക്ക്ഡ് ഔട്ട് ഗ്രില്ല്, പുതിയ കണക്റ്റഡ് എൽഇഡി DRL -കളുള്ള പരിഷ്‌കരിച്ച ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, കൂടുതൽ ബൾക്കി & ബോൾഡായ സ്‌കിഡ് പ്ലേറ്റ്, പുതുക്കിയ ബമ്പർ ഡിസൈൻ, ചെറുതായി പരിഷ്‌കരിച്ച 16 -ഇഞ്ച് അലോയി വീലുകൾ എന്നിവ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ് അണിയറയിൽ

പുതുക്കിയ അലോയി വീലുകൾ ഒഴികെ സൈഡ് പ്രൊഫൈലിന് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാവും എന്ന് തോന്നുന്നില്ല, പിൻഭാഗവും നിലവിലെ മോഡലിന് ഏറെക്കുറെ സമാനമായി തുടരാനാണ് സാധ്യത. വിപണിയിൽ എത്തിയ കാലം മുതൽ ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിൽ ഒന്നാണ് പഞ്ച്, പ്രതിമാസ വിൽപ്പനയിൽ കാര്യമായ ഒരു വിഹിതം തന്നെ ഈ കുഞ്ഞൻ എസ്‌യുവി നിർമ്മാതാക്കൾക്ക് നൽകുന്നുണ്ട്. കൂടാതെ സെഗ്മെന്റിലെ ഏറ്റവും സേഫായ മോഡലുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Thursday, January 11, 2024, 8:30 [IST]
English summary
Tata motors working on punch facelift launch expected in 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X