എന്താണ് Acti.ev? പഞ്ച് ഇവിയിൽ അരങ്ങേറ്റം കുറിച്ച ടാറ്റയുടെ പുത്തൻ പ്ലാറ്റ്ഫോമിനെ പരചയപ്പെടാം
ടാറ്റയുടെ പുതിയ 'പ്യുവർ ഇവി' ഇലക്ട്രിക്കൽ ആർക്കിടെക്ചർ പുതിയ പഞ്ച് ഇവിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. വാഹനത്തെ ടാറ്റ മോട്ടോർസ് ഇതിനകം തന്നെ അവതരിപ്പിക്കുകയും ചെയ്തു. Acti.ev ('ആക്റ്റീവ്' എന്ന് ഉച്ചരിക്കുന്ന) എന്നറിയപ്പെടുന്ന ഈ ആർക്കിടെക്ച്ചർ, വരാനിരിക്കുന്ന കർവ്വ് ഇവി, പുതിയ സിയറ ഇവി, ഹാരിയർ ഇവി എന്നിവയുൾപ്പെടെ പുതിയ ടാറ്റ ഇവികളുടെയും എസ്‌യുവികളുടേയും മുഴുവൻ ശ്രേണിയ്ക്ക് അടിസ്ഥാനമിടും.
ബ്രാൻഡിന്റെ പ്രൊഡക്ഷനിലെ ഒരു കേന്ദ്രബിന്ദുവാകാൻ സാധ്യതയുള്ളതിനാൽ, ഭാവിയിൽ ടാറ്റയുടെ നിലവിലെ ലൈനപ്പിലുള്ള എല്ലാ മോഡലുകൾക്കും ഇത് അടിവരയിടും എന്ന് പ്രതീക്ഷിക്കുന്നു, അത് കൂടാതെ അടുത്ത ഘട്ടത്തിൽ കൂടുതൽ പുതിയ കാറുകളും ഈ പ്ലാറ്റഫോമിൽ കമ്പനി രൂപകൽപ്പന ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ ടാറ്റ അവിനിയ പോലെയുള്ള കൂടുതൽ പ്രീമിയം കാറുകൾക്ക് അടിവരയിടും എന്ന് കമ്പനി പ്രഖ്യാപിച്ച JLR -ന്റെ EMA എന്ന് അറിയപ്പെടുന്ന പ്രീമിയം പ്യുവർ ഇവി ആർക്കിടെക്ചറുമായി ഇത് തെറ്റിദ്ധരിക്കേണ്ടതില്ല.

ടാറ്റ Acti.ev: ബാറ്ററി & മോട്ടോറുകൾ: പുതിയ Acti.ev ആർക്കിടെക്ചറിന് സിലിണ്ടർ അല്ലെങ്കിൽ പ്രിസ്മാറ്റിക് പോലുള്ള വ്യത്യസ്ത ബാറ്ററി പായ്ക്കുകൾ ഉപയോഗിക്കാൻ കഴിയുമെന്ന് ടാറ്റ വ്യക്തമാക്കുന്നു. ഇതിൽ LFP ബാറ്ററികൾ ഉൾപ്പെടുന്നു, അവ നിലവിൽ നമ്മുടെ കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും ഏറ്റവും മികച്ച പരിഹാരമായി കാണപ്പെടുന്നു.
ബാറ്ററികൾ അവയുടെ സൈസിന് ഒത്തവണ്ണം 300 - 600 കിലോമീറ്റർ റേഞ്ച് നൽകും, 11 kW എസി ചാർജർ അല്ലെങ്കിൽ 150 kW DC ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാനാവും. Acti.ev ആർക്കിടെക്ചർ ഫ്രണ്ട് വീൽ ഡ്രൈവ്, റിയർ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് എന്നീ സംവിധാനങ്ങളും അനുവദിക്കും.

400 വോൾട്ട് ആയിരിക്കും നിലവിൽ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്, കൂടാതെ പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുകളും ഇൻഡക്ഷൻ മോട്ടോറുകളും ഈ പ്ലാറ്റ്ഫോമിൽ ഭാവിയിൽ ഉപയോഗിക്കാം. നിലവിൽ പവർ ഔട്ട്‌പുട്ട് 80 മുതൽ 230 bhp വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിനർത്ഥം ശരിക്കും ശക്തമായ ചില ഇവികൾ വരുന്നത് നമുക്ക് ഭാവിയിൽ കാണാൻ കഴിയും എന്നാണ്.
ടാറ്റ Acti.EV: ഷാസി, ഇലക്ട്രിക്കൽ ആർക്കിടെക്ചർ: Acti.ev ആർക്കിടെക്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഫൈവ് സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ മനസ്സിൽ കണ്ടുകൊണ്ടാണിത്. കൂടാതെ ഭാവി സുരക്ഷ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യതയുള്ളതിനാൽ കമ്പനി അതും കൂടെ ശ്രദ്ധയിൽ വെയ്ച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്.

ഇലക്ട്രിക്കൽ സേഫ്റ്റിയ്ക്ക് വളരെ പ്രധാനപ്പെട്ട, സൈഡ് & പോൾ ഇംപാക്ട് ടെസ്റ്റിലും ബാറ്ററി സംരക്ഷിക്കുന്നതിനാണ് ക്രാഷ് ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഉയർന്ന ശതമാനത്തിൽ അൾട്രാ ഹൈ സ്ട്രെംഗ്ത്ത് സ്റ്റീൽ ഉപയോഗിച്ചാണ് ഇത് ചെയ്തത് എന്ന് ടാറ്റ പറയുന്നു. കാറുകൾ കാര്യക്ഷമമായ ഫീച്ചർ പാക്കേജിംഗ് ഓഫർ ചെയ്യും, ഒപ്പം ഫ്രങ്ക് അല്ലെങ്കിൽ ചെറിയ ഫ്രണ്ട് ബൂട്ട് സ്പെയ്സിപ്പം വരും.
നമ്മുടെ നാട്ടിലെ റോഡുകൾ, സ്പീഡ് ബ്രേക്കറുകൾ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ എന്നിവയ്ക്ക് അനായാസം കൈകാര്യം ചെയ്യാൻ എക്സ്ട്ര ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്നതിനും കമ്പനി വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇലക്ട്രിക്കൽ ആർക്കിടെക്ചറിലേക്ക് വരുമ്പോൾ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറും, ചിപ്‌സെറ്റുകളും നൽകുന്ന ഡിജിറ്റൽ കോക്ക്‌പിറ്റ് എക്സ്പീരിയൻസ് ഉപയോഗിച്ച് 5G സപ്പോർട്ടുള്ള സിസ്റ്റം ഓവർ ദി എയർ അപ്‌ഡേറ്റുകളും ക്ലൗഡ് കമ്പ്യൂട്ടിംഗും അനുവദിക്കും. ഡിജിറ്റൽ സ്ക്രീനുകളും എക്സ്പീരിയൻസുകളും തേർഡ് പാർട്ടി ആപ്പുകൾക്കും സേവനങ്ങൾക്കും ഓപ്പൺ ആരിക്കും.


Click it and Unblock the Notifications








