ഇന്ത്യയുടെ ഇടി പരിശോധനയിലും തിളങ്ങി നെക്സോൺ; B-NCAP ടെസ്റ്റിൽ 5-സ്റ്റാർ നേടി ടാറ്റ എസ്‌യുവി

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ കാർ എന്ന നിലയിൽ, ടാറ്റ നെക്‌സോൺ ഇന്ത്യയുടെ വാഹന സുരക്ഷയുടെ കാര്യത്തിൽ പുത്തൻ മാനദണ്ഡങ്ങൾ കുറിച്ച ഒരു സുപ്രധാന മോഡലാണ്. ഇപ്പോൾ ഇതാ ഇന്ത്യയുടെ സ്വന്തം ഭാരത് NCAP ക്രാഷ് ടെസ്റ്റിലെ ടാറ്റ നെക്‌സോണിന്റെ ഫലങ്ങളും പുറത്ത വന്നിരിക്കുകയാണ്, നാം ഏവരു പ്രതീക്ഷിച്ചതു പോലെ ഫുൾ ഫാറ്റ് ഫൈവ് സ്റ്റാർ റേറ്റിംഗും എസ്‌യുവി സ്‌കോർ ചെയ്‌തിരിക്കുകയാണ്.

കമ്പനിയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിൽ ഒന്നായ ടാറ്റ നെക്‌സോൺ, ഭാരത് NCAP ക്രാഷ് ടെസ്റ്റിലെ മികച്ച പ്രകടനം കൂടുതൽ ബൂസ്റ്റ് നൽകും എന്ന കാര്യത്തിൽ സംശയമില്ല. ഈ സബ് ഫോർ മീറ്റർ എസ്‌യുവി മുതിർന്ന യാത്രക്കാരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി എന്നത് ശ്രദ്ധേയമാണ്. ടെസ്റ്റിനായി ഉപയോഗിച്ച മോഡൽ നെക്‌സോൺ ഫിയർലെസ് ഡീസൽ AMT ആണ്, 1,638 കിലോഗ്രാം ആയിരുന്നു വാഹനത്തിൻ്റെ മൊത്തം ഭാരം.

ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ESC (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയ്‌ക്കൊപ്പം സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി ആറ് എയർബാഗുകളും ആയിട്ടാണ് ഈ വാഹനം വിപണിയിൽ എത്തുന്നത്. അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷനിൽ, ആകെയുള്ള 32 പോയിൻ്റിൽ നെക്സോൺ 29.41 പോയിൻ്റും നേടി.

16 പോയിൻ്റ് വെയിറ്റേജുള്ള ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിന് 14.65 പോയിന്റും 16 പോയിൻ്റ് വരുന്ന സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 14.76 പോയിന്റും കാർ സ്വന്തമാക്കി. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ നെക്സോൺ 49 പോയിൻ്റിൽ 43.83 പോയിന്റെ നേടി.

സംയോജിതമായി, ടാറ്റ നെക്‌സോണിന് ഭാരത് NCAP -ൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ഫൈവ് സ്റ്റാറുകൾ കരസ്ഥമാക്കി. മുകളിൽ സൂചിപ്പിച്ചതു പോലെ ഭാരത് NCAP -ന്റെ പുതിയ ക്രാഷ് റേറ്റിംഗുകൾക്കൊപ്പം, ടാറ്റ മോട്ടോർസിൻ്റെ നെക്‌സോണിന് ഉത്സവ സീസണിൽ വലിയൊരു ബൂസ്റ്റ് തന്നെ ലഭിച്ചു എന്നു പറയാം.

കണക്റ്റഡ് കാർ ഫീച്ചറുകൾക്കൊപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം എന്നിവ ടാറ്റ നെക്‌സോൺ വാഗ്ദാനം ചെയ്യുന്നു. ഫുൾ സ്‌ക്രീൻ നാവിഗേഷൻ സപ്പോർട്ടുമായി വരുന്ന ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് സ്‌ക്രീനും ഇതിനുണ്ട്.

1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഹൃദയഭാഗത്ത്, ഇത് ഏകദേശം 120 PS പീക്ക് പവറും 170 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 110 PS പീക്ക് പവർ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ യൂണിറ്റാണ് ഡീസൽ വേരിയൻ്റുകൾക്ക് പവർ നൽകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് -സ്പീഡ് മാനുവൽ, ആറ് -സ്പീഡ് മാനുവൽ, AMT എന്നിവ ഉൾപ്പെടുന്നു.

2024 ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്, ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ്, മഹീന്ദ്ര XUV3XO, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ മോഡലുകളോട് മത്സരിക്കുന്നു. ഈ ഫീച്ചറുകളും എൻജിൻ ഓപ്ഷനുകളും, അതോടൊപ്പം ഭാരത് NCAP -ൽ നിന്നുള്ള ഫൈവ് സ്റ്റാർ ക്രാഷ് റേറ്റിംഗും നെക്‌സോണിൻ്റെ പ്രതിച്ഛായ കൂടുതൽ വർധിപ്പിക്കും.

സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്മെന്റിൽ മികച്ച ക്രാഷ് റേറ്റിംഗുള്ള മറ്റ് വാഹനങ്ങളിൽ മഹീന്ദ്ര XUV3XO, ഒരു പരിധിവരെ മഹീന്ദ്ര ഥാർ ത്രീ -ഡോർ എന്നിവ ഉൾപ്പെടുന്നു. കൂടാതെ നിസാൻ മാഗ്‌നൈറ്റിനും റെനോ കൈഗറിനും ഫോർ സ്റ്റാർ ക്രാഷ് റേറ്റിംഗ് ഉണ്ട്, അവയും മാന്യമാണ്.

More from DriveSpark

Article Published On: Tuesday, October 15, 2024, 19:02 [IST]
English summary
Tata nexon clocks 5 star safety rating bharat ncap crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X