24 കി.മീ മൈലേജും ടര്‍ബോ കരുത്തുമായി നെക്‌സോണ്‍ സിഎന്‍ജി പുറത്തിറങ്ങി! വില വെറും 8.99 ലക്ഷം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് ടാറ്റ നെക്‌സോണ്‍. ഇത് ഒരു സബ് 4 മീറ്റര്‍ എസ്‌യുവിയാണ് . ഇതിനോടകം പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കുന്ന നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്താന്‍ പോകുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് (24 സെപ്റ്റംബര്‍ 2024) ടാറ്റ മോട്ടോര്‍സ് നെക്‌സോണ്‍ സിഎന്‍ജി പുറത്തിറക്കി. നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക കാറാണ് നെക്‌സോണ്‍. ഏറെ പ്രത്യേകതകള്‍ ഉള്ള നെക്‌സോണ്‍ സിഎന്‍ജിയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ചുവടെ വായിക്കാം.

സ്മാര്‍ട് (O), സ്മാര്‍ട്+, സ്മാര്‍ട് +S, പ്യുവര്‍, പ്യുവര്‍ S, ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ഫിയര്‍ലെസ് +S എന്നിങ്ങനെ എട്ട് വേരിയന്റുകളിലായാണ് നെക്‌സോണ്‍ സിഎന്‍ജി (Tata Nexon CNG) വാഗ്ദാനം ചെയ്യുന്നത്. അഡീഷനായി 'iCNG' ബാഡ്ജിംഗ് ചേര്‍ത്തതല്ലാതെ പുത്തന്‍ മോഡലില്‍ സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ ഒന്നുംണ്‍ ടാറ്റ വരുത്തിയിട്ടില്ല. എന്നാല്‍ കാറിന്റെ ക്യാബിനിനകത്ത് വമ്പന്‍ മാറ്റങ്ങളുണ്ട്.

tata nexon icng

ഡ്യുവല്‍ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍ എന്നീ ഫീച്ചറുകള്‍ കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കുന്നു. ഇത് കൂടാതെ ഒരു പുതിയ പനോരമിക് സണ്‍റൂഫും സിഎന്‍ജി എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്നു. പനാരമിക് സണ്‍റൂഫ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സിഎന്‍ജി കാറാണ് നെക്‌സോണ്‍ സിഎന്‍ജി.

ഇന്ത്യയിലെ ആദ്യത്തെ ടര്‍ബോചാര്‍ജ്ഡ് സിഎന്‍ജി എസ്‌യുവിയെന്ന പട്ടം കൂടി നെക്സോണ്‍ സിഎന്‍ജി സ്വന്തമാക്കി. സിഎന്‍ജി മോഡില്‍ 99 bhp പവറും 170 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. കിലോഗ്രാമിന് 24 കിലോമീറ്ററാണ് നെക്‌സോണ്‍ സിഎന്‍ജിയുടെ ക്ലെിയിംഡ് മൈലേജ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

tata nexon icng rear

നെക്‌സോണില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നില്ല. കൂടാതെ സിഎന്‍ജി മോഡില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യാനുള്ള സൗകര്യവും ഇതില്‍ ഉണ്ട്. നെക്‌സോണ്‍ സിഎന്‍ജിയില്‍ ടാറ്റയുടെ നൂതനമായ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, 60 ലിറ്റര്‍ ശേഷിയുള്ള ഇരട്ട CNG സിലിണ്ടറുകള്‍ ബൂട്ട് ഫ്‌ലോറിലേക്ക് സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ കാറിന് 321 ലിറ്റര്‍ ബൂട്ട്‌സ്‌പെയ്‌സ് ലഭ്യമാകും.

ഫയര്‍ പ്രൊട്ടക്ഷന്‍ ഡിവൈസ്, ലീക്ക് ഡിറ്റക്ഷന്‍, തെര്‍മല്‍ ഇന്‍സിഡന്റ് പ്രൊട്ടക്ഷന്‍ എന്നീ സേഫ്റ്റി ഫീച്ചറുകളും നെക്‌സോണ്‍ സിഎന്‍ജിയില്‍ വരുന്നുണ്ട്. നെക്‌സോണ്‍ സിഎന്‍ജിഎസ്‌യുവിക്ക് സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയും ലഭിക്കുന്നു.

tata nexon icng front

ടാറ്റ നെക്‌സോണ്‍ സിഎന്‍ജിയുടെ വില പരിശോധിക്കുമ്പോള്‍ ബേസ് സ്മാര്‍ട്ട് വേരിയന്റിന് 8.99 ലക്ഷം രൂപയാണ് വില. സ്മാര്‍ട്ട് + വേരിയന്റിന് 9.69 ലക്ഷവും സ്മാര്‍ട്ട് +S-ന് 9.99 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്. നെക്‌സോണ്‍ സിഎന്‍ജിയുടെ പ്യുവര്‍ പേഴ്സണയ്ക്ക് 10.69 ലക്ഷവും പ്യുവര്‍ S-ന് 10.99 ലക്ഷവുമാണ് വില.

തുടര്‍ന്ന് വരുന്ന ക്രിയേറ്റീവിന് 11.69 ലക്ഷവും ക്രിയേറ്റീവ് + ട്രിമ്മിന് 12.19 ലക്ഷവുമാണ് മുടക്കേണ്ടത്. റേഞ്ച് ടോപ്പിംഗ് ഫിയര്‍ലെസ് + S വേരിയന്റിന്റെ വില 14.50 ലക്ഷം രൂപയാണ ടാറ്റ നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. മാരുതി ബ്രെസ സിഎന്‍ജി, ഫ്രോങ്ക്‌സ് സിഎന്‍ജി എന്നിവയുമായാണ് ടാറ്റ നെക്സോണ്‍ സിഎന്‍ജി മത്സരിക്കുന്നത്.

സിഎന്‍ജി വാഹന വിപണിയിലെ മൊത്തത്തിലുള്ള വില്‍പ്പനയുടെ 21 ശതമാനവും സംഭാവന ചെയ്യുന്നത് തങ്ങളാണെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. ടിയാഗോ, ടിഗോര്‍, പഞ്ച്, ആള്‍ട്രോസ് എന്നിവയുടെ കൂടെ നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് കൂടി ചേരുന്നതോടെ വിപണി വിഹിതം ഇനിയും ഉയര്‍ത്താനാകുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. വില്‍പ്പനയില്‍ അടുത്ത കാലത്തായി വെല്ലുവിളി നേരിടുന്ന നെക്‌സോണും സിഎന്‍ജി പതിപ്പിലൂടെ തിരിച്ചുവരവ് ലക്ഷ്യമിടുന്നു.

More from DriveSpark

Article Published On: Tuesday, September 24, 2024, 13:04 [IST]
English summary
Tata nexon cng launched in india with turbo engine and panoramic sunroof check out prices
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X