മികച്ച മൈലേജും ടാറ്റയുടെ സുരക്ഷയും; നെക്സോൺ i-CNG -യുടെ എൻട്രിയിൽ ഈ സെഗ്മെന്റും മാരുതിക്ക് കൈവിട്ടു പോവുമോ?

നെക്‌സോൺ, പഞ്ച്, ഹാരിയർ, സഫാരി തുടങ്ങിയ മോഡലുകൾക്കൊപ്പം ടാറ്റ മോട്ടോർസ് ഒരു ജനപ്രിയ ഓട്ടോമോട്ടീവ് ബ്രാൻഡായി ഉയർന്നിരിക്കുകയാണ്. മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ്റെ കാര്യത്തിൽ കമ്പനി അടുത്തിടെ മാരുതി സുസുക്കിയെക്കാൾ മുന്നിലായിരുന്നു. ഒന്നിലധികം പുതിയ മോഡലുകൾ വരിവരിയായി ലോഞ്ച് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനാൽ കമ്പനിയുടെ ഭാവിയും ശോഭനമായി കാണപ്പെടുന്നു.

ഇവയിൽ ചിലത് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2024 -ൽ നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്. നാച്ചുറലി ആസ്പിരറ്റഡ് (NA) പെട്രോൾ എഞ്ചിനുകളിലാണ് സാധാരണയായി CNG ഓപ്ഷൻ മിക്ക നിർമ്മാതാക്കളും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ആദ്യമായി ടാറ്റ നെക്‌സോൺ i-CNG കൺസെപ്റ്റ് 1.2 ലിറ്റർ ടർബോചാർജ്ഡ് റെവോട്രോൺ എഞ്ചിനുമായി അവതരിപ്പിച്ചിരിക്കുകയാണ്.

നെക്സോൺ i-CNG അതരിപ്പിച്ച് ടാറ്റ

പെട്രോളിൽ പ്രവർത്തിക്കുമ്പോൾ, എഞ്ചിൻ പരമാവധി 120 PS പവറും 170 Nm പീക്ക് torque ഉം ഈ യൂണിറ്റ് സൃഷ്ടിക്കുന്നു. CNG -ൽ പ്രവർത്തിക്കുമ്പോൾ, പവർ ഔട്ട്പുട്ട് താരതമ്യേന കുറവായിരിക്കും എന്നത് ശ്രദ്ധിക്കണം. ടർബോ പെട്രോൾ നെക്സോണിൻ്റെ ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് AMT, ഏഴ് സ്പീഡ് DCA എന്നിവ ഉൾപ്പെടുന്നു.

എന്നാൽ നെക്സോണിൻ്റെ CNG പതിപ്പിന് താരതമ്യേന കുറച്ച് ട്രാൻസ്മിഷൻ ഓപ്ഷനുകൾ മാത്രമേയുണ്ടാവുകയുള്ളൂ. മറ്റ് ടാറ്റ CNG മോഡലുകളായ ആൾട്രോസ്, പഞ്ച് എന്നിവയ്ക്ക് സമാനമായി ട്വിൻ 30 ലിറ്റർ ടാങ്കുകളുമായാണ് നെക്സോൺ i-CNG എത്തുന്നത്. ടാറ്റയിൽ നിന്നുള്ള നൂതനമായ, ഡ്യുവൽ ടാങ്ക് സജ്ജീകരണം, CNG വേരിയൻ്റുകൾ ബൂട്ട് സ്പേസിൽ വിട്ടുവീഴ്ച ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.

നെക്സോൺ i-CNG അതരിപ്പിച്ച് ടാറ്റ

നെക്സോൺ i-CNG ഉപയോഗിച്ച്, സൗകര്യത്തിൻ്റെയും സുരക്ഷാ ഫീച്ചറുകളുടെയും പട്ടികയും ടാറ്റ വിപുലീകരിച്ചു. ലീക്കേജ് പ്രൂഫ് മെറ്റീരിയലുകളുടെ ഉപയോഗം, മൈക്രോ സ്വിച്ച്, സിംഗിൾ അഡ്വാൻസ്ഡ് ECU, തെർമൽ ഇൻസ്‌റ്റൻ്റ് പ്രൊട്ടക്ഷൻ, ഫ്യുവലുകൾക്കിടയിൽ ഓട്ടോ സ്വിച്ച്, CNG മോഡിൽ ഡയറക്ട് സ്റ്റാർട്ട്, ലീക്ക് ഡിറ്റക്ഷൻ, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ എന്നിവ ഉൾപ്പെടുന്നു.

വാഹനത്തിന്റെ പെട്രോൾ വേരിയൻ്റുകളെ അപേക്ഷിച്ച് നെക്‌സോൺ i-CNG -ക്ക് വില അല്പം കൂടുതലായിരിക്കും എന്നത് ശ്രദ്ധിക്കണം. ഏകദേശം 1.0 ലക്ഷം മുതൽ 1.50 ലക്ഷം രൂപ വരെയാണ് വ്യത്യാസം പ്രതീക്ഷിക്കുന്നത്. നെക്‌സോൺ നിലവിൽ 8.10 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്.

നെക്സോൺ i-CNG അതരിപ്പിച്ച് ടാറ്റ

നെക്‌സോൺ ഇവിയുടെ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിനൊപ്പം ഡാർക്ക് എഡിഷൻ എന്ന ഓപ്ഷൻ ടാറ്റ നേരത്തെ അവതരിപ്പിച്ചിരുന്നു. ഇത് ആദ്യം പ്രൈമിലും പിന്നീട് മാക്സ് വേരിയൻ്റിലും കമ്പനി അവതരിപ്പിച്ചു. ഇപ്പോൾ, ഫെയ്‌സ്‌ലിഫ്റ്റ് നെക്‌സോൺ ഇവിക്കായി ടാറ്റ ഡാർക്ക് ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ്. അവയുടെ സ്‌പോർട്ടി ഡിസൈൻ ശൈലിയുമായി, മിക്ക ടാറ്റ എസ്‌യുവികളും ഡാർക്ക് ഷെയ്ഡിൽ മനോഹരമായി കാണപ്പെടുന്നു.

ടാറ്റ എസ്‌യുവികളുടെ ഡാർക്ക് എഡിഷനുകൾ വാഹന പ്രേമികൾക്കിടയിൽ ഒരു ജനപ്രിയ ചോയിസാണ്. ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ടാറ്റ സഫാരി #ഡാർക്ക് കൺസെപ്റ്റും പ്രദർശിപ്പിക്കുന്നുണ്ട്. നെക്സോൺ.ev നിലവിൽ അഞ്ച് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഫെയ്‌സ്‌ലിഫ്റ്റ് നെക്‌സോൺ ഇവിക്ക് കൂടുതൽ ശ്രദ്ധേയമായ ഡിസൈൻ ശൈലി ഉള്ളതിനാൽ, ഡാർക്ക് നിറം അതിനെ കൂടുതൽ മികച്ചതാക്കുന്നു.

എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപവും ഭാവവും മെച്ചപ്പെടുത്തുന്ന കോൺട്രാസ്റ്റിംഗ് ഷേഡിൽ സ്റ്റൈലിംഗ് ഘടകങ്ങൾ നമുക്ക് കാണാം. സ്പെഷ്യൽ ബാഡ്ജിംഗും ഹൈലൈറ്ററുകളും സഹിതം ഇൻ്റീരിയറുകൾക്കും ഡാർക്ക് ട്രീറ്റ്മെന്റ് ലഭിക്കും. നെക്സോൺ ഇവി ഡാർക്ക് ഒരു വിഷ്വൽ അപ്‌ഗ്രേഡാണ്. വാഹനത്തിന്റെ മിക്ക ഫീച്ചറുകളും സ്റ്റാൻഡേർഡ് നെക്‌സോൺ ഇവിക്ക് സമാനമാണ്.

ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ച മറ്റ് ടാറ്റ കാറുകളിൽ കർവ്വ് കൺസെപ്റ്റ്, ഹാരിയർ ഇവി കൺസെപ്റ്റ്, ആൾട്രോസ് റേസർ കൺസെപ്റ്റ്, പഞ്ച് ഇവി എന്നിവ ഉൾപ്പെടുന്നു. ടാറ്റ തങ്ങളുടെ ഏറ്റവും പുതിയ തലമുറയിൽ പെടുന്ന 10 കൊമേർഷ്യൽ വാഹനങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ICE, ഇവി സെഗ്‌മെൻ്റുകളിലുടനീളം ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾക്കൊപ്പം, പുതിയ നാഴികക്കല്ലുകൾ കൈവരിക്കാൻ ടാറ്റ മോട്ടോർസ് ഒരുങ്ങുകയാണ്.

More from DriveSpark

Article Published On: Thursday, February 1, 2024, 13:32 [IST]
English summary
Tata nexon cng option debuts in bharat mobility expo 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X