മാരുതിയെ വിറപ്പിക്കാൻ ഈ കാര്‍ മതി! സിഎന്‍ജി എസ്‌യുവികളില്‍ മികച്ചത് ഏതെന്ന് നോക്കാം...

പല സംസ്ഥാനങ്ങളിലും ഇന്ധന വിലയില്‍ ഇപ്പോഴും 100 രൂപയെ ചുറ്റിപ്പറ്റി നില്‍ക്കുന്നതിനാല്‍ സിഎന്‍ജി വാഹനങ്ങള്‍ക്ക് വമ്പന്‍ ഡിമാന്‍ഡാണ്. കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്നുവെന്നത് മാത്രമല്ല പരിപാലനച്ചെലവും കുറവാണെന്നതാണ് സിഎന്‍ജി കാറുകളിലേക്ക് ജനങ്ങള്‍ കൂടുതലായി അടുക്കുന്നു. ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കിയതിനാല്‍ സിഎന്‍ജി ഫോര്‍ട്ഫോളിയോ മുന്‍നിര്‍ത്തിയാണ് മാരുതി സുസുക്കിയുടെ ചൂതാട്ടം. സബ് 4 മീറ്റര്‍ എസ്‌യുവിയായ ബ്രെസയുടെ സിഎന്‍ജി പതിപ്പിനും മികച്ച കച്ചവടം കിട്ടുന്നുണ്ട്. എന്നാല്‍ സബ്‌കോംപാക്റ്റ് സിഎന്‍ജി എസ്‌യുവി വിഭാഗത്തില്‍ ബ്രെസയോട് മല്ലിടാനായി ടാറ്റ മോട്ടോര്‍സ് നെക്‌സോണ്‍ സിഎന്‍ജി കളത്തിലിറക്കിയിരിക്കുകയാണ്. ഈ വാഹനങ്ങളുടെ വലിപ്പം, സവിശേഷതകള്‍, വില എന്നിവയടക്കമുള്ള കാര്യങ്ങള്‍ താരതമ്യം ചെയ്ത് നോക്കാം.

വലിപ്പം: ഈ രണ്ട് എസ്‌യുവികളും വലിപ്പത്തിന്റെ കാര്യത്തില്‍ ഏകദേശം സമാനമാണെങ്കിലും ഉയരത്തിന്റെ കാര്യത്തില്‍ ബ്രെസ മുന്നിട്ട് നില്‍ക്കുന്നു. 1,685 mm ഉയരവും 2,500 mm വീല്‍ബേസും മാരുതി സുസുക്കി ബ്രെസ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി മെച്ചപ്പെടുത്തിയ ഹെഡ്‌റൂമും ഇന്റീരിയര്‍ സ്പെയ്സും ലഭ്യമാകുന്നു.

tata nexon cng vs maruti brezza cng

മറുവശത്ത് ടാറ്റ നെക്സോണ്‍ സിഎന്‍ജിക്ക് വീതിയുള്ള ക്യാബിനുണ്ട്. 1,811 mm വീതിയുള്ള ക്യാബിന്‍ യാത്രക്കാര്‍ക്ക് ഷോള്‍ഡര്‍ റൂം വര്‍ധിപ്പിച്ച് കൂടുതല്‍ കംഫര്‍ട്ട് ഉറപ്പാക്കുന്നു. ബ്രെസ, നെക്‌സോൺ സിഎൻജി എസ്‌യുവികളുടെ ബേസ് വേരിയന്റുകളില്‍ 16 ഇഞ്ച് വീലുകള്‍ സജ്ജീകരിച്ചിരിക്കുന്നു. സ്റ്റൈലിനൊപ്പം പ്രായോഗികതയും ഇവിടെ സന്തുലിതമാകുന്നു.

ഫീച്ചറുകള്‍: ഫീച്ചറുകളുടെ കാര്യത്തില്‍ നെക്സോണ്‍ സിഎന്‍ജി തിളങ്ങുന്നു. നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് എസ്‌യുവി എത്തിയിരിക്കുന്നത്. നെക്സോണ്‍ സിഎന്‍ജിയുടെ റേഞ്ച് ടോപ്പിംഗ് ഫിയര്‍ലെസ്+ ട്രിമ്മില്‍ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍, അതേ വലുപ്പത്തിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പ്രീമിയം ജെബിഎല്‍ ഓഡിയോ സിസ്റ്റം എന്നിവയുള്‍പ്പെടെയുള്ള ഹൈടെക് സൗകര്യങ്ങളുടെ ഒരു നിര തന്നെയുണ്ട്.

tata nexon cng vs maruti brezza cng rear profile

ആഡംബര, സാങ്കേതിക ഓഫറുകളുടെ കാര്യത്തില്‍ നെക്സോണ്‍ സിഎന്‍ജി സെഗ്മെന്റ് ലീഡറായി മാറുന്നു. അതേസമയം ബ്രെസ സിഎന്‍ജിയുടെ ZXi ട്രിമ്മില്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ബ്രെസയില്‍ സാമാന്യം മികച്ച ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, നെക്‌സോണ്‍ സിഎന്‍ജി കൂടുതല്‍ വിപുലമായതും പ്രീമിയം ഫീച്ചറുകളുമായി മുന്നേറി.

എഞ്ചിന്‍: ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ സജ്ജീകരിച്ചെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി എസ്‌യുവിയാണ് നെക്സോണ്‍. ടാറ്റ നെക്സോണിലെ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 99 bhp പവറും 170 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇതില്‍ വരുന്നത്. മറുവശത്ത്, ബ്രെസ സിഎന്‍ജിയില്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെക്സോണ്‍ സിഎന്‍ജിക്ക് കിലോഗ്രാമിന് 24 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കിലോഗ്രാമിന് 25.51 കിലോമീറ്ററാണ് ബ്രെസ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. നെക്‌സോണിന്റെ മികച്ച പവറും ടോര്‍ക്ക് ഔട്ട്പുട്ടും അതിന്റെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും, സിഎന്‍ജി വിഭാഗത്തില്‍ പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള ഒരു ചേയ്സാക്കി മാറ്റുന്നു.

വില: നെക്സോണ്‍ സിഎന്‍ജിയുടെ ബേസ് സ്മാര്‍ട് വേരിയന്റ് 8.99 ലക്ഷം രൂപയാണ് വില. എട്ട് വ്യത്യസ്ത വേരിയന്റുകളില്‍ ടാറ്റ നെക്സോണ്‍ ലഭ്യമാണ്. ടോപ്സ്പെക് ഫിയര്‍ലെസ് പ്ലസ് ട്രിമ്മിന് 14.59 ലക്ഷമാണ് വില. അതേസമയം മാരുതി സുസുക്കി ബ്രെസ സിഎന്‍ജിയുടെ ബേസ് LXi വേരിയന്റിന്റെ വില 9.29 ലക്ഷമാണ്. നാല് വ്യത്യസ്ത വേരിയന്റുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ടോപ് സ്പെക് ZXI ഡ്യുവല്‍ ടോണിന് 12,25,500 രൂപയാണ് വില. എക്സ്ഷോറൂം വിലകളാണിത്.

മാരുതി സുസുക്കി ബ്രെസയും ടാറ്റ നെക്‌സോണ്‍ തമ്മിലുള്ള പോരാട്ടം ഇന്ത്യന്‍ സിഎന്‍ജി വാഹന വിപണിയില്‍ പോരാട്ടം കനപ്പിക്കുന്നു. ബ്രെസ മുമ്പ് സെഗ്മെന്റില്‍ വിലസിയിരുന്നെങ്കില്‍ ഇനി മുതല്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍, വിപുലമായ ഫീച്ചറുകള്‍, മത്സരാധിഷ്ഠിത വില എന്നിവയുടെ ബലത്തിലെത്തുന്ന നെക്‌സോണ്‍ ഇനി കാര്യമായ വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യന്‍ ഓട്ടോമോട്ടീവ് വ്യവസായം കൂടുതല്‍ സുസ്ഥിരമായ ഓപ്ഷനുകളിലേക്ക് മാറുമ്പോള്‍ സിഎന്‍ജി വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും പുത്തന്‍ ലോഞ്ചുകള്‍ ഉയര്‍ത്തിക്കാണിക്കുന്നു.

More from DriveSpark

Article Published On: Sunday, September 29, 2024, 13:00 [IST]
English summary
Tata nexon cng vs maruti brezza cng dimension engine features price comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X