നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന 'കാര്‍ന്ന്' കര്‍വ്! എല്ലാര്‍ക്കും കര്‍വ് മതിയെന്ന് ഡീലര്‍മാര്‍
ടാറ്റ മോട്ടോര്‍സിന്റെ പ്രധാന ഹിറ്റ് കാര്‍ മോഡലാണ് നെക്സോണ്‍ ഇവി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് നെക്‌സോണ്‍ ഇവി. കഴിഞ്ഞ വര്‍ഷമാണ് ടാറ്റ നെക്‌സോണ്‍ ഇവി മുഖംമിനുക്കി വിപണിയില്‍ എത്തിച്ചത്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലഭിച്ചെങ്കിലും സമീപകാലത്ത് നെക്‌സോണ്‍ ഇവി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പഞ്ച് ഇവി ഇറങ്ങിയതോടെ ഇലക്ട്രിക് എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന കുറച്ച് പേരെങ്കിലും അതിന് പിന്നാലെ പോയി. ഇപ്പോള്‍ കുടുംബത്തില്‍ നിന്ന് തന്നെ നെക്‌സോണ്‍ ഇവിക്ക് മറ്റൊരു 'എതിരാളി' വന്നിരിക്കുകയാണ്. കര്‍വ് ഇവിയെ കുറിച്ചാണ് പറഞ്ഞ് വന്നത്.
ഇന്ത്യയിലെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് എസ്‌യുവി കൂപ്പെ ആയ കര്‍വിന്റെ നേരിട്ട് എതിരാളികളില്ല. എന്നാല്‍ കര്‍വിന്റെ വരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കൂടപ്പിറപ്പായ നെക്‌സോണ്‍ ഇവിയെയാണ്. നെക്‌സോണിനേക്കാള്‍ കൂടുതല്‍ വിലയുണ്ടെങ്കിലും കര്‍വ് ഇവിയിലേക്കുള്ള ഉപഭോക്തൃ മുന്‍ഗണനയിലെ മാറ്റം പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 45 kWh, 55 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ കര്‍വ് ഇവി വാങ്ങാനാകും.

45 kWh ബാറ്ററി ക്രിയേറ്റീവ്, അകംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+ എസ് ട്രിമ്മുകളിലാണ് വില്‍ക്കുന്നത്, അതേസമയം വലിയ ബാറ്ററി പായ്ക്ക് അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ്+ എസ്, എംപവേര്‍ഡ്+, എംപവേര്‍ഡ്+ എ ട്രിമ്മുകളില്‍ വാങ്ങാം. ഇലക്ട്രിക് എസ്യുവിയുടെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ക്കും മികച്ച സ്വീകാര്യതയുണ്ടെന്നാണ് ഡീലര്‍മാര്‍ പറയുന്നത്. നെക്‌സോണ്‍ ഇവി ബുക്ക് ചെയ്തവരോ പരിഗണിക്കുന്നവരോ ആയ നിരവധി ഉപഭോക്താക്കള്‍ ഇപ്പോള്‍ കര്‍വ് ഇവി തിരഞ്ഞെടുക്കുന്നുണ്ടെന്നാണ് ഡീലര്‍ഷിപ്പ് സ്രോതസ്സുകളില്‍ നിന്നുള്ള വിവരം.
നെക്‌സോണ്‍ ഇവിയുടെ ടോപ്പ്-സ്‌പെക്ക് എംപവേര്‍ഡ് + LR പോലുള്ള ഉയര്‍ന്ന വേരിയന്റുകളില്‍ താല്‍പ്പര്യമുള്ളവര്‍ക്കിടയില്‍ ഈ പ്രവണത പ്രത്യേകിച്ചും പ്രകടമാണ്. 40.5kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ഈ വേരിയന്റിന് 465 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. നെക്‌സോണ്‍ ഇവിയുടെ എംപവേര്‍ഡ്+ LR വേരിയന്റിന് 19.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

സ്ഥലത്തിന് അനുസരിച്ച് ഇവി നിരത്തിലിറക്കാന്‍ 20 ലക്ഷം രൂപയ്ക്ക് മുകളില്‍ മുടക്കേണ്ടതായുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവിക്ക് ചില സ്ഥലങ്ങളില്‍ ഏകദേശം 1.5 ലക്ഷം രൂപയുടെ കിഴിവുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ ഈ വേരിയന്റിന്റെ ഓണ്‍റോഡ് വില ഏകദേശം 19 ലക്ഷം രൂപയിലെത്തി. അതേസമയം കര്‍വ് ഇവിയുടെ മിഡ്-സ്പെക്ക് അകംപ്ലിഷ്ഡ് 55 വേരിയന്റിന് 19.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
ഇതിന് ഏകദേശം 20.20 ലക്ഷം രൂപ ഓണ്‍റോഡ് വിലയാകും. ചില നെക്‌സോണ്‍ ഇവി ഉപഭോക്താക്കള്‍ കര്‍വ് ഇവിയുടെ അകംബ്ലിഷ്ഡ് 45 വേരിയന്റിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നു. ഇതിന് ചെറിയ 45kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 502 കിലോമീറ്റര്‍ ദൂരം ഓടാന്‍ സാധിക്കും. ഈ വേരിയന്റിന് 18.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയും ഏകദേശം 19.5 ലക്ഷം രൂപ ഓണ്‍റോഡ് വിലയുമാണുള്ളത്.

നെക്‌സോണ്‍ ഇവിയുടെ ടോപ് സ്‌പെക് വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വാഭാവികമായും കര്‍വ് ഇവിയുടെ മിഡ് സ്‌പെക് വേരിയന്റുകള്‍ ചില ഫീച്ചറുകള്‍ നഷ്ടപ്പെടുത്തുന്നുണ്ട്. കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി ക്യാമറ, സണ്‍റൂഫ് എന്നിങ്ങനെ നെക്സോണ്‍ ഇവിയുടെ ടോപ്പ് വേരിയന്റിലുള്ള മറ്റ് ഫീച്ചറുകള്‍ കര്‍വ് ഇവിയുടെ അകംബ്ലിഷ്ഡ് ട്രിമ്മില്‍ ഇല്ല.
എന്നാല്‍ അകത്തളത്തില്‍ കൂടുതല്‍ സ്‌പെയ്‌സും കൂടുതല്‍ വലിയ ബൂട്ടും എസ്‌യുവി കൂപ്പെയുടെ ഫ്രഷ് ഡിസൈനും കാരണമാണ് കൂടുതല്‍ ഉപഭോക്താക്കള്‍ കര്‍വിലേക്ക് മാറുന്നത്. ഓഗസ്റ്റ് 12-ന് തന്നെ ഈ കാറിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ 45 kWh വേരിയന്റുകള്‍ക്കും മിക്ക സ്ഥലങ്ങളിലും ശരാശരി 8-9 ആഴ്ച കാത്തിരിപ്പ് കാലയളവുണ്ട്.
രണ്ടാമത്തേതിന് ഒന്നര മാസത്തിലധികം കാത്തിരിപ്പാണ്. വെര്‍ച്വല്‍ സണ്‍റൈസ്, പ്യുവര്‍ ഗ്രേ എന്നിവയാണ് ജനപ്രിയ കളര്‍ ഓപ്ഷനുകള്‍. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഉള്ള കര്‍വ് ഇവിയുടെ എംപവേര്‍ഡ് + വേരിയന്റിനാണ് ഏറ്റവും ഉയര്‍ന്ന ഡിമാന്‍ഡ് അനുഭവപ്പെടുന്നത്. 21.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയും ഏകദേശം എട്ടാഴ്ചത്തെ കാത്തിരിപ്പു കാലയളവുമുള്ള ഈ വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ ബുക്കിംഗുകള്‍ ലഭിക്കുന്നതെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.


Click it and Unblock the Notifications








