ഇവികളിലെ പ്രധാനിയും പുതിയ അതിഥിയുമായി താരതമ്യം, ടാറ്റയോ എംജിയോ മികച്ചതെന്ന് നോക്കിയാലോ

എംജി മോട്ടോർ ഇന്ത്യ അടുത്തിടെ ഇന്ത്യയിൽ എംജി വിൻഡ്‌സർ ഇവി എന്ന തങ്ങളുടെ മോഡൽ അവതരിപ്പിച്ചിരുന്നു, ZS EV-യ്ക്കും ചെറിയ കോമറ്റ് EV-യ്ക്കും ശേഷം വിപണിയിലെ ബ്രാൻഡിൻ്റെ മൂന്നാമത്തെ ഓൾ-ഇലക്‌ട്രിക് മോഡലാണിത്. ZS EV-ക്ക് താഴെയായി ലൈനപ്പ് ചെയ്തിരിക്കുന്ന, വിൻഡ്‌സറിന് 9.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില. ഇതിൽ ബാറ്ററിയുടെ വില ഉൾപ്പെടുന്നില്ല. ഒരു കിലോമീറ്ററിന് കുറഞ്ഞത് 3.50 രൂപ നിരക്കിൽ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിലാണ് ബാറ്ററി വാഗ്ദാനം ചെയ്യുന്നത്. ഈ വിലയ്ക്ക് തന്നെ ലഭിക്കുന്ന ടാറ്റ നെക്‌സോൺ ഇവിയുമായി ഒന്ന് വിനഡ്സറിനെ താരതമ്യെ ചെയ്ത് നോക്കിയാലോ. വിൻഡ്‌സർ എല്ലാ വശങ്ങളിലും നിന്ന് പരിശോധിക്കുമ്പോഴും നെക്‌സോൺ ഇവിയേക്കാൾ വലുതാണ്.

ഒരു സബ്‌കോംപാക്റ്റ് എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള നെക്‌സോൺ ഇവിയെ അപേക്ഷിച്ച് വിൻഡ്‌സറിന് മികച്ച വലുപ്പമുണ്ട്. വലിപ്പം മാറ്റിനിർത്തിയാൽ, രണ്ട് ഇവികൾക്കും രൂപകൽപ്പനയിൽ വ്യത്യസ്തമായ സമീപനമുണ്ട്. വിൻഡ്‌സറിൻ്റെ എംപിവിയുടേത് പോലെയുളള കണക്കുകൾ താരതമ്യപ്പെടുത്തുമ്പോൾ നെക്‌സോൺ ഇവിക്ക് ഏറ്റവും മികച്ച ഡിസൈൻ ലഭിച്ചിരിക്കുന്നത് ടാറ്റ നെക്സോണിന് തന്നെയാണ്.

നെക്‌സോൺ ഒരു സബ്-കോംപാക്റ്റ് എസ്‌യുവിയുടെ ഭാഗമാണെന്ന് തോന്നുമെങ്കിലും, വിൻഡ്‌സർ 5-സീറ്റർ എംപിവിയായി വരുമ്പോൾ, എംജി തന്നെ ഇതിനെ ക്രോസ്ഓവർ യൂട്ടിലിറ്റി വെഹിക്കിൾ എന്നാണ് വിളിക്കുന്നത്. ക്യാബ് ഫോർവേഡ് ഡിസൈനും മികച്ച റൂഫ്‌ലൈനും ഇതിന് എംപിവി പോലുള്ള പ്രൊഫൈൽ നൽകുന്നുണ്ട്, അതേസമയം മുൻവശത്തെ ലൈറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത് മികച്ചതായിട്ടുണ്ട്.

ഓഫറിൽ ഒരു പവർട്രെയിൻ ഓപ്‌ഷൻ മാത്രമുള്ള വിൻഡ്‌സറിൽ കാര്യങ്ങൾ ലളിതമാക്കി. നെക്സോൺ ഇവിയുടെ റേഞ്ച് കണക്കുകൾ ഏറ്റവും പുതിയ മിക്സഡ് ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിൾ ടെസ്റ്റ് മാനദണ്ഡത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വിൻഡ്‌സർ ഇവിയുടെ റേഞ്ച് എംഐഡിസി ടെസ്റ്റിംഗിൽ നിന്നാണോ അല്ലെങ്കിൽ ഇൻ്റേണൽ കമ്പനി ടെസ്റ്റിംഗിൽ നിന്നാണോ എന്ന് എംജി മോട്ടോർ ഇന്ത്യ ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

331 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത ശ്രേണി വാഗ്ദാനം ചെയ്യുന്ന ഒരൊറ്റ പവർട്രെയിൻ ഓപ്ഷനാണ് വിൻഡ്‌സർ വാഗ്ദാനം ചെയ്യുന്നത്. രണ്ട് വ്യത്യസ്ത വലിപ്പത്തിലുള്ള ബാറ്ററി പാക്കുകൾ നിറഞ്ഞ രണ്ട് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് നെക്‌സോൺ ഇവി വാഗ്ദാനം ചെയ്യുന്നത്. ചാർജിംഗിൻ്റെ കാര്യത്തിൽ, വിൻഡ്‌സറും നെക്സോൺ ഇവിയും 3.3 kW, 7.2/7.4 kW എസി ചാർജിംഗും 50 kW വരെ DC ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നവയാണ്.

6 എയർബാഗുകൾ, ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഡിസ്‌ക് ബ്രേക്കുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം എക്സൈറ്റിലുണ്ട്. 360-ഡിഗ്രി ക്യാമറയും എൽഇഡി കോർണറിംഗ് ലൈറ്റുകളും മാത്രമാണ് ബേസ് വേരിയന്റിൽ നഷ്‌ടമാവുന്നത്. 3.3 kW പോർട്ടബിൾ ചാർജിംഗ് കേബിളും 3.3 kW എസി ഹോം ചാർജിംഗ് ബോക്സും ചാർജിംഗിനായി ലഭിക്കും.

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകളുള്ള റിവേഴ്‌സിംഗ് ക്യാമറ എന്നിങ്ങനെയുള്ള സ്റ്റാൻഡേർഡ് സേപ്റ്റി ടെക്കോടെയാണ് ടാറ്റ പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോൺ ഇവി പായ്ക്ക് ചെയ്‌തിരിക്കുന്നത്. വാഹനത്തിൻ്റെ ടോപ്പ് സ്പെക്ക് വേരിയൻ്റുകൾക്ക് 360 -ഡിഗ്രി ക്യാമറ, റിയർ ഡിസ്ക് ബ്രേക്കുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും ലഭിക്കും.

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകളുള്ള റിവേഴ്‌സിംഗ് ക്യാമറ എന്നിങ്ങനെയുള്ള സ്റ്റാൻഡേർഡ് സേപ്റ്റി ടെക്കോടെയാണ് ടാറ്റ പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോൺ ഇവി പായ്ക്ക് ചെയ്‌തിരിക്കുന്നത്. വാഹനത്തിൻ്റെ ടോപ്പ് സ്പെക്ക് വേരിയൻ്റുകൾക്ക് 360 -ഡിഗ്രി ക്യാമറ, റിയർ ഡിസ്ക് ബ്രേക്കുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 19, 2024, 19:00 [IST]
English summary
Tata nexon ev comparison with new mg windsor ev details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X