നെക്‌സോണ്‍ ഇവിക്ക് വെട്ടിക്കുറച്ചത് 1.20 ലക്ഷം രൂപ! ടാറ്റ പറയുന്ന കാരണം കേട്ടാല്‍ കൈയ്യടിക്കും
ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ജനങ്ങള്‍ മടിച്ച് നില്‍ക്കുന്നതിനുള്ള ഒരു കാരണം അവയുടെ ഉയര്‍ന്ന വിലയാണ്. എന്നാല്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയേകി ടാറ്റ മോട്ടോര്‍ തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോണ്‍ ഇവിയുടെ വില വെട്ടിക്കുറച്ചു. നെക്‌സോണ്‍ ഇവിക്ക് എത്ര രൂപ വരെയാണ് കുറച്ചതെന്നും അതിന്റെ കാരണവുല്ലൊം ചുവടെ വായിക്കാം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ ഇവിയാണ് ടാറ്റയുടെ നെക്‌സോണ്‍ ഇവി. അടുത്തിടെ മഹീന്ദ്ര തങ്ങളുടെ XUV400 എസ്‌യുവിക്കും എംജി കോമെറ്റ്, ZS ഇവികളുടെയും വില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടാറ്റയും തങ്ങളുടെ രണ്ട് മോഡലുകളുടെ വില കുറക്കാന്‍ തയാറായത്. നെക്‌സോണ്‍ ഇവിക്കൊപ്പം എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറായ ടിയാഗോ ഇവിയുടെ വിലയിലും 70000 രൂപ കുറവ് വരുത്തിയിട്ടുണ്ട്.

ഇതോടെ 7.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ടിയാഗോ ഇവി വാങ്ങാം. കഴിഞ്ഞ വര്‍ഷം മുഖംമിനുക്കി എത്തിയ സബ് 4 മീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോണ്‍ ഇവിക്ക് ഇനി മുതല്‍ 1.20 ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ മതി. ഇപ്പോള്‍ ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം 14.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്, അതേസമയം ലോംഗ് റേഞ്ച് പതിപ്പിന് 16.99 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.
ഇലക്ട്രിക് സബ് 4 മീറ്റര്‍ എസ്‌യുവിയുടെ പുതുക്കിയ വേരിയന്റ് അടിസ്ഥാനത്തിലുള്ള വിലകള്‍ കാര്‍ നിര്‍മ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എല്ലാവരും വാഹനങ്ങള്‍ക്ക് വില കൂട്ടുന്ന സമയത്ത് ടാറ്റക്ക് ഇത് എന്തുപറ്റി വില കുറയ്ക്കാന്‍ എന്നാകും ഒട്ടുമിക്കയാളുകളും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകുക. ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും ചെലവേറിയ ഘടകങ്ങളിലൊന്നാണ് ബാറ്ററി പായ്ക്ക്. അടുത്തിടെ, ബാറ്ററി സെല്ലുകളുടെ വിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്.

ഇതിന്റെ ഉപകാരം ജനങ്ങള്‍ക്ക് കൂടി നല്‍കാന്‍ വേണ്ടിയും സീറോ എമിഷന്‍ വാഹനങ്ങള്‍ കൂടുതല്‍ ആളുകള്‍ക്ക് ആക്‌സസ് ചെയ്യിക്കാന്‍ വേണ്ടിയുമാണ് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഇപ്പോള്‍ ഇവികളുടെ വില കുറച്ചിരിക്കുന്നത്. അതേസമയം അടുത്തിടെ വിപണിയില്‍ എത്തിച്ച പഞ്ച് ഇവിയുടെ വിലയില്‍ മാറ്റമില്ല. ബാറ്ററി വിലയിലെ മാറ്റത്തിന്റെ ഫലം ഇതിനോടകം പഞ്ചിന്റെ വില നിര്‍ണയത്തില്‍ പരിഗണിച്ചതിനാലാണ് മാറ്റമൊന്നും വരുത്താത്തത്.
10.99 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഇവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. ബ്രാന്‍ഡിന്റെ മോഡല്‍ നിരയില്‍ നെക്‌സോണ്‍ ഇവിക്ക് തൊട്ടുതാഴെയാണ് പഞ്ച് ഇവിയുടെ സ്ഥാനം. നെക്‌സോണ്‍ ഇവി മൂന്ന് വേരിയന്റുകളിലാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. പെര്‍ഫോമന്‍സ്, കാര്യക്ഷമത, താങ്ങാനാവുന്ന വില എന്നിവ ഒത്തുചേര്‍ന്ന ചുരുക്കം ചില ഇവികളില്‍ ഒന്നായ ഇത് ക്രിയേറ്റീവ്, ഫിയര്‍ലെസ്, എംപവേര്‍ഡ് എന്നിങ്ങനെയാണ് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്.

325 കിലോമീറ്റര്‍ റേഞ്ചുള്ള ഒരു മീഡിയം റേഞ്ച് പതിപ്പിലും 465 കിലോമീറ്റര്‍ ക്ലെയിഡ് റേഞ്ചുള്ള ലോംഗ് റേഞ്ച് പതിപ്പിലും ഇവി വാങ്ങാന്‍ സാധിക്കും. ഈ മാസം ടാറ്റ നെക്‌സോണ്‍ ഇവിയുടെ വിറ്റഴിക്കപ്പെടാത്ത 2023 മോഡല്‍ വണ്ടികള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തിരുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ ഫെയ്സ്ലിഫ്റ്റിന്റെ ഫിയര്‍ലെസ് MR, എംപവേര്‍ഡ് പ്ലസ് LR, എംപവേര്‍ഡ് LR വേരിയന്റുകള്‍ക്ക് 50,000 രൂപ പരിധിയിലാണ് ഓഫറുകളും ആനുകൂല്യങ്ങളും നല്‍കുന്നത്.
അതേസമയം ഫിയര്‍ലെസ് പ്ലസ് MR, ഫിയര്‍ലെസ് പ്ലസ് S MR, ഫിയര്‍ലെസ് പ്ലസ് LR വേരിയന്റുകള്‍ക്ക് 65,000 രൂപ വരെ കിഴിവുകള്‍ നേടാം. നെക്‌സോണ്‍ ഇവി ഫെയ്സ്ലിഫ്റ്റിന്റെ ഫിയര്‍ലെസ് LR വേരിയന്റിന് 85,000 രൂപ വരെ ആനുകൂല്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ടോപ്പ്-സ്‌പെക്ക് ഫിയര്‍ലെസ് പ്ലസ് S LR മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഓഫര്‍.

2023 കലണ്ടര്‍ വര്‍ഷം പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണി 90 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. മറുവശത്ത് പാസഞ്ചര്‍ വാഹന വിഭാഗത്തിന്റെ വളര്‍ച്ച 8 ശതമാനം മാത്രമായിരുന്നു. 70 ശതമാനത്തിലധികം വിപണി വിഹിതവുമായി ടാറ്റ ഇതിനകം തന്നെ പ്രബലമായ സ്ഥാനം വഹിക്കുന്ന ഇന്ത്യയിലെ ഇവി വിപണിയുടെ വളര്‍ച്ചയ്ക്ക് പുതിയ വിലക്കുറവ് കൂടുതല്‍ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതല്‍ ഉപഭോക്താക്കളെ ഇവി വിപണിയിലേക്ക് ആകര്‍ഷിക്കാനാണ് ഈ വിലക്കുറവ് കൊണ്ട് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി പ്രധാനമായും ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്കിടയില്‍ ഇതിനകം ജനപ്രിയമായ ചോയ്സായ നെക്സോണ്‍ ഇവിയും ടിയാഗോ ഇവിയും അവയുടെ പുതിയ ആക്സസ് ചെയ്യാവുന്ന വിലയില്‍ കൂടുതല്‍ ആകര്‍ഷകമായ ഓപ്ഷനുകളായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








