ഇടി പരീക്ഷയിൽ ടാറ്റയ്ക്ക് വീണ്ടും 5-സ്റ്റാർ തിളക്കം! നെക്സോൺ ഇവി BNCAP ഫലങ്ങൾ പുറത്ത്

അങ്ങനെ നെക്സോൺ ഇവിയുടേയും ഇടി പരിശോധന ടാറ്റ നടത്തിയിരിക്കുകയാണ്, അതും നമ്മുടെ സ്വന്തം ഭാരത് NCAP ടെസ്റ്റ്. മൊത്തത്തിൽ ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് വാഹനം ഈ പരിശോധനയിൽ കരസ്ഥമാക്കിയിരിക്കുന്നത്. ഈ ഇലക്ട്രിക് എസ്‌യുവിക്ക് മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചു എന്നത് ശ്രദ്ധേയമാണ്, എന്നാൽ വിശദമായ സ്കോറുകൾ BNCAP -ൽ നിന്ന് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ടാറ്റ പഞ്ച് ഇവിയുടെ അത്ര ശ്രദ്ധേയമായിരുന്നില്ല എന്നും പറയേണ്ടതുണ്ട്.

2023 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ ഭാരത് ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം (BNCAP) അവതരിപ്പിച്ചത്, ഇതുവരെ ഏജൻസി പരീക്ഷിച്ച ആദ്യത്തെ ഇവികളിൽ ഒന്നാണ് നെക്‌സോൺ എന്നത് ശ്രദ്ധേയമാണ്. BNCAP-ൽ, എസ്‌യുവിയുടെ റേഞ്ച് ടോപ്പിംഗ് എംപവേർഡ് പ്ലസ് ലോംഗ് റേഞ്ച് (LR) വേരിയൻ്റാണ് ക്രാഷ് ടെസ്റ്റീന് വിധേയമാക്കിയത് എങ്കിലും സുരക്ഷാ റേറ്റിംഗ് എല്ലാ വകഭേദങ്ങൾക്കും ബാധകമാണ് എന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു. ടാറ്റ നെക്‌സോൺ ഇവിയുടെ പെർഫോമെൻസ് എങ്ങനെ എന്ന് വിശദമായി നോക്കാം.

BNCAP

അഡൾട്ട് ഒക്യുപൻസി സേഫ്റ്റി: ഇക്കാര്യത്തിൽ ആകെ മൊത്തം 32 പോയിന്റിൽ 29.86 പോയിന്റാണ് നെക്സോൺ ഇവി കരസ്ഥമാക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാർ റേറ്റിംഗിന് ഇത് മതിയായ സ്കോർ ആണ് എങ്കിലും, ഭാരത് NCAP ഇതുവരെ പരീക്ഷിച്ച ടാറ്റ വാഹനങ്ങൾക്ക് അഡൾട്ട് ഒക്യുപ്പേഷൻ പ്രൊട്ടക്ഷനുള്ള (AOP) ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണിത്.

ഫ്രണ്ടൽ ഇംപാക്ട്: 64 കിലോമീറ്റർ വേഗതയിൽ ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിൽ, മുൻ സീറ്റുകളിൽ ഇരിക്കുന്ന മുതിർന്നവർക്കായി നെക്‌സോൺ ഇവി 16 -ൽ 14.26 പോയിൻ്റ് നേടി. നെക്‌സോൺ ഇവി ഡ്രൈവറുടെയും പാസഞ്ചറിൻ്റെയും തലയ്ക്കും കഴുത്തിനും 'മികച്ച' സംരക്ഷണം തന്നെ വാഗ്ദാനം ചെയ്തു.

എന്നിരുന്നാലും, ഡ്രൈവറുടെ നെഞ്ചിന് നൽകുന്ന സേഫ്റ്റി മതിയായത് എന്നേ റേറ്റുചെയ്‌തുള്ളൂ, അതേസമയം പാസഞ്ചറിന്റെ ചെസ്റ്റിന് വളരെ മികച്ച സംരക്ഷണമാണ് നൽകുന്നത്. ഡ്രൈവറുടെയും യാത്രക്കാരൻ്റെയും തുടകൾക്കും പെൽവിക് ഏരിയയ്ക്കും നൽകുന്ന സംരക്ഷണവും മികച്ചതായി തന്നെ റേറ്റുചെയ്‌തു. സൈഡ് ഇംപാക്റ്റ്: വശത്തുനിന്ന് 50 കിലോമീറ്റർ വേഗതയിൽ ഒരു ഇംപാക്ടിന് എതിരെ ക്രാഷ് ടെസ്റ്റ് ചെയ്തപ്പോൾ, നെക്‌സോൺ ഇവി ഡ്രൈവർക്ക് തല, നെഞ്ച്, വയറ്, ഇടുപ്പ് എന്നിവയ്ക്ക് സേഫ്റ്റി റേറ്റിംഗിൽ 'ഗുഡ്' മാർക്കാണ് ലഭിച്ചത്.

ഇതിൽ നിന്ന്, ചെസ്റ്റ് ഏരിയയ്ക്ക് 'പര്യാപ്തമായ(അഡിക്വേറ്റ്)' സംരക്ഷണം മാത്രമേ നൽകുന്നുള്ളൂ എന്ന് മനസിലാക്കാം. സൈഡ് പോൾ ഇംപാക്റ്റ്: സൈഡ് പോൾ ടെസ്റ്റിൽ, സൈഡ് ഇംപാക്ട് ടെസ്റ്റിലെ ഫലം ഏതാണ്ട് സമാനമായിരുന്നു എന്നത് തന്നെ പറയാം, എന്നാൽ ഇതിൽ നെഞ്ചിൻ്റെ ഭാഗത്തിനും മറ്റ് ശരീരഭാഗങ്ങളെപ്പോലെ 'ഗുഡ്' സേഫ്റ്റിയുണ്ട്.

BNCAP

ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ: കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മൊത്തം 49 പോയിൻ്റിൽ 44.95 പോയിന്റാണ് നെക്സോൺ ഇവി സ്വന്തമാക്കിയത്. ഫൈവ് സ്റ്റാർ റേറ്റിംഗ് തന്നെയാണ് ഇക്കാര്യത്തിലും ഇവി നേടിയത്. ടാറ്റ ഇവിയിൽ, ചൈൽഡ് സീറ്റുകൾ പിന്നിലേക്ക് അഭിമുഖമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ചൈൽഡ് സേഫ്റ്റിയിൽ 18 മാസം പ്രായമുള്ള കുട്ടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ, നെക്സോൺ ഇവി 12 -ൽ 11.95 പോയിൻ്റ് നേടി. അതേസമയം മൂന്നു വയസ്സുള്ള ഒരു കുട്ടിക്ക്, ഇലക്ട്രിക് എസ്‌യുവിക്ക് 12 -ൽ 12 -ഉം എന്ന ഫുൾ സ്‌കോർ തന്നെ ലഭിച്ചു.

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകളുള്ള റിവേഴ്‌സിംഗ് ക്യാമറ എന്നിങ്ങനെയുള്ള സ്റ്റാൻഡേർഡ് സേപ്റ്റി ടെക്കോടെയാണ് ടാറ്റ പുതിയ ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോൺ ഇവി പായ്ക്ക് ചെയ്‌തിരിക്കുന്നത്. വാഹനത്തിൻ്റെ ടോപ്പ് സ്പെക്ക് വേരിയൻ്റുകൾക്ക് 360 -ഡിഗ്രി ക്യാമറ, റിയർ ഡിസ്ക് ബ്രേക്കുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും ലഭിക്കും.

More from DriveSpark

Article Published On: Thursday, June 13, 2024, 15:25 [IST]
English summary
Tata nexon ev scores 5 star safety rating in bncap crash test details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X