മഹീന്ദ്ര XUV 3XO ഇഫക്ട്? നെക്‌സോണിന്റെ രണ്ട് വേരിയന്റുകള്‍ ആരോടും പറയാതെ നിര്‍ത്തി ടാറ്റ!

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവിയായിരുന്നു ടാറ്റ നെക്‌സോണ്‍ (Tata Nexon). എന്നാല്‍ കഴിഞ്ഞ മാസം നെക്‌സോണിന് വില്‍പ്പനയില്‍ ചെറിയ തിരിച്ചടി നേരിട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ സ്ഥിരമായി ആദ്യ പത്തില്‍ ഇടം നേടിയിരുന്ന നെക്‌സോണ്‍ പോയ മാസം 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

ഇതിന് പുറമെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഹീന്ദ്ര XUV 3XO (Mahindra XUV 3XO) എന്ന പുത്തന്‍ മോഡല്‍ അരങ്ങേറിയതും വെല്ലുവിളിയായിട്ടുണ്ട്. പുതിയ തടസ്സങ്ങള്‍ മറികടക്കാനും വില്‍പ്പന ഉയര്‍ത്താനുമായി ടാറ്റ നെക്‌സോണിന് പുതിയ ബേസ് വേരിയന്റുകള്‍ സമ്മാനിച്ചിരുന്നു. അതിനൊപ്പം തന്നെ ചില വേരിയന്റുകള്‍ കമ്പനി നിര്‍ത്തലാക്കിയിട്ടുമുണ്ട്. അത് ഏതൊക്കെയാണെന്ന് നമുക്ക് ചുവടെ വിശദമായി നോക്കാം.

2023 tata nexon

സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, ഫിയര്‍ലെസ് എന്നിങ്ങനെ നാല് വ്യത്യസ്ത വേരിയന്റുകളിലാണ് ടാറ്റ നെക്സോണ്‍ വരുന്നത്. ടോപ്പ്-സ്‌പെക്ക് ഫിയര്‍ലെസ് പേഴ്സണയ്ക്ക് ഫിയര്‍ലെസ്, ഫിയര്‍ലെസ് S, ഫിയര്‍ലെസ്+S എന്നിങ്ങനെ സബ് ട്രിമ്മുകള്‍ ലഭിച്ചിരുന്നു. ഇതില്‍ സണ്‍റൂഫ് ഒഴികെയുള്ള എല്ലാ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന ഫിയര്‍ലെസ്+ ട്രിം ഇനി ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകില്ല.

ഫിയര്‍ലെസ് പേഴ്‌സണയില്‍ നിന്ന് ഫിയര്‍ലെസ് S ട്രിമ്മുകള്‍ നിര്‍ത്തലാക്കിയതിന് പുറമെ അടിസ്ഥാന വേരിയന്റായ സ്മാര്‍ട്ടും ടാറ്റ നെക്‌സോണില്‍ നിന്ന് നിര്‍ത്തലാക്കിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ടിന് പകരമായി ഇപ്പോള്‍ ഒരു പുതിയ സ്മാര്‍ട്ട് (O) വേരിയന്റ് ടാറ്റ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനായി ഇപ്പോള്‍ 16,000 രൂപ കുറച്ച് മുടക്കിയാല്‍ മതി. പുത്തന്‍ മാറ്റങ്ങളുടെ ഫലമായി ഫിയര്‍ലെസ് പേഴ്സണയില്‍ ഇപ്പോള്‍ രണ്ട് സബ്-ട്രിമ്മുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

2023 tata nexon

ഫിയര്‍ലെസ്, ഫിയര്‍ലെസ്+ S എന്നിവയാണവ. ഫിയര്‍ലെസ്+ S ആണ് എസ്‌യുവിയുടെ ടോപ്പ്-സ്‌പെക് വേരിയന്റ്. ബേസ് സ്മാര്‍ട്ട് പേഴ്സണയിലേക്കുള്ള അപ്ഡേറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫിയര്‍ലെസ് പേഴ്സണയുടെ ട്രിം ലെവലുകളുടെ വിലയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 12.6 ലക്ഷം രൂപ മുതലാണ് ഫിയര്‍ലെസ് ട്രിം ആരംഭിക്കുന്നത്. അേതസമയം ഫിയര്‍ലെസ്+ S 6MT വേരിയന്റിന് 13.6 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഫിയര്‍ലെസ് ട്രിമ്മില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എങ്ങിനെയാണ് ഉപഭോക്താക്കളെ ബാധിക്കുന്നത് എന്ന് നോക്കിയാല്‍ ഫിയര്‍ലെസ് പേഴ്‌സണയില്‍ സണ്‍റൂഫ് വേണമെന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇനി ഫിയര്‍ലെയസ്+ S ട്രിം തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകും. ഈ ട്രിമ്മിന്റെ വില 13.6 ലക്ഷം രൂപ വില വരുമ്പോള്‍ നിര്‍ത്തലാക്കിയ ഫിയര്‍ലെസ് S ട്രിമ്മിന് 13.1 ലക്ഷം രൂപ മുതലായിരുന്നു വില. 7.99 ലക്ഷം രൂപ മുതലാണ് നിലവില്‍ ടാറ്റ നെക്‌സോണിന്റെ വില ആരംഭിക്കുന്നത്.

2023 tata nexon

ഫിയര്‍ലെസ്+ S ഡീസല്‍ എഎംടി വേരിയന്റിന് 15.6 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. മഹീന്ദ്ര XUV 3XO മോഡലിന് പുറമെ ഈ വര്‍ഷം തുടക്കത്തില്‍ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് കൂടി പുറത്തിറക്കിയതിനെ തുടര്‍ന്ന് ടാറ്റ നെക്‌സോണിനുള്ള വെല്ലുവിളി കടുത്തിരുന്നു. മാത്രമല്ല പെട്രോള്‍ എഞ്ചിന്‍ മാത്രമാണുള്ളതെങ്കിലും മാരുതി ബ്രെസ ഒരു വശത്ത് മികച്ച വില്‍പ്പനയുമായി പോരാട്ടം കനപ്പിക്കുന്നു.

ഈ വര്‍ഷം ഇലക്ട്രിക് പതിപ്പ് കൂടി ലഭിച്ചുതോടെ ടാറ്റ പഞ്ചിന്റെ പോപ്പുലാരിറ്റി നെക്‌സോണിനേക്കാള്‍ മുകളിലേക്ക് കുതിക്കുകയാണ്. ഉടന്‍ സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്തുന്നതോടെ വില്‍പ്പനയില്‍ വീണ്ടും നെക്‌സോണ്‍ മുകളിലേക്ക് കയറുമെന്നാണ് പ്രതീക്ഷ. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക്, സിഎന്‍ജി എന്നിങ്ങനെ നാല് വ്യത്യസ്ത ഫ്യുവല്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്ന ആദ്യ കാറാകാന്‍ ഒരുങ്ങുകയാണ് നെക്‌സോണ്‍. എന്നാല്‍ അതിന് മുമ്പേ തന്നെ വില്‍പ്പന കൂട്ടാനുള്ള മറ്റ് അടവുകളാണ് വേരിയന്റ് ലിസ്റ്റിലെ പുത്തന്‍ മാറ്റങ്ങള്‍.

More from DriveSpark

Article Published On: Monday, May 13, 2024, 17:18 [IST]
English summary
Tata nexon line up rejigged two variants discontinued all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X