ട്രെന്‍ഡി ഫീച്ചര്‍ ചേര്‍ത്ത് നെക്‌സോണിലെ ആ കുറവും നികത്തി! ഇനി മഹീന്ദ്ര എന്ത് പറഞ്ഞ് കച്ചോടം പിടിക്കും

പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ നാല് ഇന്ധന ഓപ്ഷനുകളില്‍ വാങ്ങാന്‍ കിട്ടുന്ന ഇന്ത്യയിലെ ഏക എസ്‌യുവിയാണ് ടാറ്റ നെക്‌സോണ്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി കൂടിയാണ് നെക്‌സോണ്‍. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മഹീന്ദ്ര XUV 3XO എന്ന മോഡലിന്റെ വരവിന് ശേഷം നെക്‌സോണിന്റെ വില്‍പ്പനയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. മാത്രമല്ല സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ പഞ്ച്, കര്‍വ് എന്നീ മോഡലുകളില്‍ നിന്നും നെക്‌സോണ്‍ വെല്ലുവിളി നേരിടുന്നു. ഇപ്പോൾ നെക്‌സോണിന്റെ വില്‍പ്പന ഉയര്‍ത്താനായി ടാറ്റ പുത്തന്‍ തന്ത്രം ആവിഷ്‌കരിച്ചിട്ടുണ്ട്. അത് എന്താണെന്ന് വായിക്കാം.

ഇന്ത്യയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡുള്ള ഫീച്ചറുകളില്‍ ഒന്നാണ് പനോരമിക് സണ്‍റൂഫ്. പല ബജറ്റ് കാറുകളിലും സിംഗിള്‍ പേന്‍ ഇലക്‌ട്രോണിക് സണ്‍റൂഫ് ലഭ്യമാണെങ്കിലും പനോരമിക് സണ്‍റൂഫിന് കുറച്ച് പണം അധികം മുടക്കണം. എന്നാല്‍ XUV 3XO എന്ന മോഡലിലൂടെ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ ആദ്യമായി പനോരമിക് സണ്‍റൂഫ് കൊണ്ടുവന്ന് മഹീന്ദ്രയാണ് ആദ്യം ഞെട്ടിച്ചത്. എസ്‌യുവി ഹിറ്റാക്കിയതില്‍ ഈ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറിനും വലിയ പ്രാധാന്യമുണ്ട്.

tata nexon front view

ഇക്കാര്യം കണ്ടറിഞ്ഞാണ് ടാറ്റ അടുത്തിടെ നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കിയപ്പോള്‍ അതില്‍ പനോരമിക് സണ്‍റൂഫ് ഉള്‍പ്പെടുത്തിയത്. നെക്‌സോണ്‍ സിഎന്‍ജിയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമായിരുന്ന പക്ഷേ പനോരമിക് സണ്‍റൂഫ് ലഭ്യമായിരുന്നത്. ഇനിമുതല്‍ നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലും ഈ വലിയ പനോരമിക് സണ്‍റൂഫിന്റെ വിശാലത ലഭ്യമാകും.

ഇതോടെ മഹീന്ദ്ര മോഡലിന്റെ കൂടെ രണ്ട് സണ്‍റൂഫ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയായി ടാറ്റ നെക്‌സോണ്‍ മാറി. നെക്‌സോണിന്റെ താഴ്ന്ന വേരിയന്റുകള്‍ക്ക് ഇലക്‌ട്രോണിക് സണ്‍റൂഫ് ലഭിക്കുമ്പോള്‍ ടോപ് സ്‌പെക് ഫിയര്‍ലെസ് ട്രിമ്മില്‍ വോയ്‌സ് ആക്റ്റിവേറ്റഡ് പനോരമിക് സണ്‍റൂഫ് ലഭ്യമാകും. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, നെക്സോണ്‍ സിഎന്‍ജിക്ക് പനോരമിക് സണ്‍റൂഫിനൊപ്പം ഒന്നിലധികം വേരിയന്റുകള്‍ ലഭിക്കുന്നു.

tata nexon sunroof

ഇപ്പോള്‍ നെക്‌സോണിന്റെ മൊത്തം 17 വേരിയന്റുകള്‍ക്ക് പനോരമിക് സണ്‍റൂഫ് ലഭിക്കുന്നുണ്ട്. പനോരമിക് സണ്‍റൂഫ് ഘടിപ്പിച്ച പെട്രോള്‍ വേരിയന്റിന്റെ വില 13.6 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം, വലിയ സണ്‍റൂഫുള്ള ഡീസല്‍ പതിപ്പിന്റെ വില 15 ലക്ഷം രൂപയാണ്. ഡ്യുവല്‍-പേന്‍ സണ്‍റൂഫുള്ള നെക്സോണ്‍ സിഎന്‍ജിക്ക് 12.8 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. എക്‌സ്‌ഷോറൂം വിലകളാണിത്. സണ്‍റൂഫ്, നോണ്‍ സണ്‍റൂഫ് വേരിയന്റുകള്‍ തമ്മിലുള്ള വില വ്യത്യാസം 60,000 രൂപ വരെയാണ്.

പുതിയ സണ്‍റൂഫിന് പുറമേ കാറിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ജെബിഎല്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ടാറ്റ നെക്‌സോണില്‍ സജ്ജീകരിച്ചിട്ടുണ്ട്.

tata nexon

6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവ കാറിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. ഇപ്പോള്‍ നെക്‌സോണ്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ഉത്സവ സീസണ്‍ ഓഫറുകളുടെ ഭാഗമായി ടാറ്റ മോട്ടോര്‍സ് 80,000 രൂപ വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. മോഡലിന്റെ പുതിയ പ്രാരംഭ വില 9.54 ലക്ഷം രൂപയാണ് (ഓണ്‍-റോഡ്, തിരുവനന്തപുരം).

ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടെ 45,000 രൂപ വരെ ഡീലര്‍ ആനുകൂല്യങ്ങളും നേടാന്‍ അവസരങ്ങളുണ്ട്. മഹീന്ദ്ര XUV3XO, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നീ മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്. എതിരാളികള്‍ക്കെതിരെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ പുത്തന്‍ അപ്‌ഡേറ്റ് വഴി നെക്‌സോണിന് സാധിക്കുമോ?. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ അറിയിക്കുമാല്ലോ.

More from DriveSpark

Article Published On: Monday, October 28, 2024, 15:35 [IST]
English summary
Tata nexon petrol diesel variants now gets panoramic sunroof check out prices
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X