ക്രെറ്റക്ക് വെച്ചത് നെക്‌സോണിന് കൊണ്ടു! കര്‍വിന്റെ വരവ് പണിയായോ? കണക്കുകള്‍ പറയുന്നത്...

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് നെക്‌സോണ്‍. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ സബ് 4 മീറ്റര്‍ എസ്‌യുവി വാങ്ങാം. എന്നാല്‍ ടാറ്റ നെക്‌സോണിന്റെ ജനപ്രിയതയ്ക്ക് അടുത്ത കാലത്തായി മങ്ങലേറ്റോ എന്ന സംശയം പലരിലും ഉടലെടുത്തിട്ടുണ്ടാകാം. എക്കാലത്തും മാരുതി ബ്രെസയില്‍ നിന്നുള്ള കനത്ത വെല്ലുവിളി നേരിടുന്ന നെക്‌സോണിന് ഇപ്പോള്‍ കുടുംബത്തില്‍ നിന്ന് തന്നെ ഒന്നല്ല രണ്ട് കൂടെപ്പിറപ്പുകളുടെ വെല്ലുവിളി നേരിടേണ്ടതായുണ്ട്. പുതിയ കര്‍വ് നെക്‌സോണിന്റെ വില്‍പ്പന കാര്‍ന്ന് തിന്നുന്നുണ്ടോ എന്നാണ് നമ്മള്‍ ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.

ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ച അന്ന് മുതല്‍ ഇന്ത്യക്കാരുടെ ശ്രദ്ധ കവര്‍ന്ന മോഡലാണ് ടാറ്റ കര്‍വ്. ഇതേ കണ്‍സെപ്റ്റ് പതിപ്പിന്റെ ഡിസൈന്‍ സൂചകങ്ങള്‍ ടാറ്റ സഫാരി, ഹാരിയര്‍, നെക്‌സോണ്‍ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പുകളിലും നല്‍കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ വര്‍ഷം ടാറ്റ കര്‍വ് ഐസിഇ, ഇലക്ട്രിക് അവതാരങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി.

tata curvv ev tata nexon ev

ഇന്ത്യക്കാര്‍ക്ക് അത്ര സുപരിചിതമല്ലാത്ത എസ്‌യുവി കൂപ്പെ ശൈലിയിലുള്ള വാഹനം കുറഞ്ഞ വിലയില്‍ വാഗ്ദാനം ചെയ്തതോടെ കര്‍വ് അതിവേഗം പ്രശസ്തമായി. ഹ്യുണ്ടായി ക്രെറ്റയടക്കം അണിനിരക്കുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തെയാണ് ടാറ്റ കാര്‍ വഴി ലക്ഷ്യം വെച്ചത്. എന്നാല്‍ കര്‍വിന്റെ വരവ് കാരണം ബുദ്ധിമുട്ടിലായത് യഥാര്‍ത്ഥത്തില്‍ നെക്‌സോണ്‍ ആണ് കര്‍വ് പുറത്തിറങ്ങിയതോടെ നെക്‌സോണിന് ആവശ്യക്കാര്‍ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തുടര്‍ച്ചയായി 3 വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയെന്ന പദവി സ്വന്തമാക്കിയിരുന്ന കാറായിരുന്നു നെക്സോണ്‍. 2021-2022, 2022-2023, 2023-2024 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവിയായിരുന്നു ഇത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം നെക്സോണിന്റെ വില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായി. മുമ്പ് നെക്‌സോണിന് പ്രതിമാസം ശരാശരി 15,000 യൂണിറ്റിലധികം വില്‍പ്പന ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നെക്സോണിന്റെ വില്‍പ്പന 11,000 മുതല്‍ 12,000 യൂണിറ്റ് വരെയായി.

2023 tata nexon

ഇന്ത്യയിലെ ടോപ് 10 കാറുകളുടെ പട്ടികയില്‍ സ്ഥിരമായി ഇടംപിടിച്ചിരുന്ന നെക്‌സോണ്‍ ഇപ്പോള്‍ അതില്‍ നിന്ന് പുറത്തായി. നെക്സോണ്‍ വില്‍പ്പനയില്‍ പിന്നാക്കം പോയത് പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ടാറ്റക്കും തിരിച്ചടി നല്‍കുന്നുണ്ട്. 2024 സെപ്റ്റംബറില്‍ ടാറ്റയെ പിന്തള്ളി മഹീന്ദ്ര മാരുതിക്കും ഹ്യുണ്ടായിക്കും പിന്നില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാര്‍ ബ്രാന്‍ഡായി മാറി.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2024 ഓഗസ്റ്റില്‍ 12,289 യൂണിറ്റായിരുന്നു നെക്സോണിന്റെ വില്‍പ്പന. അതേ മാസം കര്‍വിന്റെ 3,455 യൂണിറ്റുകള്‍ വിറ്റു. 2024 സെപ്റ്റംബറില്‍ നെക്സോണിന്റെ വില്‍പ്പന 11,470 യൂണിറ്റായി കുറഞ്ഞു. 2024 ഓഗസ്റ്റിലേക്കാള്‍ 819 യൂണിറ്റുകളുടെ കുറവ് രേഖപ്പെടുത്തി. അതേസമയം 1309 യൂണിറ്റികള്‍ അധികം നേടി സെപ്റ്റംബറില്‍ കര്‍വിന്റെ വില്‍പ്പന 4,764 യൂണിറ്റായി ഉയര്‍ന്നു.

tata curvv

ടാറ്റയുടെ മോഡല്‍ നിരയില്‍ നെക്‌സോണും കര്‍വും വളരെ അടുത്താണ് സ്ഥാനം പിടിക്കുന്നത്. ഈ രണ്ട് വാഹനങ്ങളും തമ്മില്‍ വളരെയധികം സാമ്യതകള്‍ ഉള്ളതിനാലായിരിക്കും പലരും കര്‍വിലേക്ക് ആകൃഷ്ടരാകുന്നതിന്റെ പ്രാഥമിക കാരണം. അകത്തളത്തില്‍ കൂടുതല്‍ സ്പെയ്സും കൂടുതല്‍ വലിയ ബൂട്ടും എസ്‌യുവി കൂപ്പെയുടെ ഫ്രഷ് ഡിസൈനും കാരണമാണ് കൂടുതല്‍ ഉപഭോക്താക്കള്‍ കര്‍വിലേക്ക് മാറുന്നത്.

കര്‍വിലെ വലിയ ബൂട്ട് മാറ്റിനിര്‍ത്തിയാല്‍ രണ്ട് വാഹനങ്ങളുടെയും ഇന്റീരിയര്‍ ഏതാണ്ട് സമാനമാണ്. നെക്‌സോണ്‍ ഇവിക്ക് കര്‍വിലെ വലിയ 12.3-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ ലഭിക്കുന്നു. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് നെക്‌സോണിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഇത് ഉടന്‍ ഉള്‍പ്പെടുത്തിയേക്കാം. കര്‍വിന്റെ പനോരമിക് സണ്‍റൂഫ് ഇതിനകം നെക്‌സോണിന് നല്‍കിയെങ്കിലും അത് വില്‍പ്പനയില്‍ ഗുണം ചെയ്തിട്ടില്ല.

നെക്‌സോണിന്റെ വില്‍പ്പന കര്‍വ് കവരാനുള്ള മറ്റൊരു കാരണം വില ആയിരിക്കാം. ടാറ്റ നെക്സോണിന്റെ വില 8 ലക്ഷം മുതല്‍ 15.5 ലക്ഷം രൂപ വരെയാണ്. അതേസമയം 9.99 ലക്ഷം രൂപ മുതല്‍ 19 ലക്ഷം രൂപ വരെയാണ് കര്‍വിന്റെ വില. നെക്‌സോണ്‍ ഇവിക്ക് 12.49 ലക്ഷം മുതല്‍ 17.19 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടത്.

അതേസമയം 17.5 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെയാണ് കര്‍വ് ഇവിയുടെ വില. നെക്‌സോണിന്റെ ചില ഉയര്‍ന്ന വേരിയന്റുകളുടെ വിലയില്‍ കര്‍വിന്റെ ചില വേരിയന്റുകള്‍ ലഭ്യമാകുന്നതോടെ പലരും ബുക്കിംഗ് മാറ്റുന്നതായി ഡീലര്‍ഷിപ്പുകളും വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ദിവസം കര്‍വിന്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകള്‍ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും നേടി. ഇതും കര്‍വിന്റെ മാര്‍ക്കറ്റിംഗിന് ഗുണം ചെയ്യും.

More from DriveSpark

Article Published On: Wednesday, October 16, 2024, 13:20 [IST]
English summary
Tata nexon sales declined after curvv launch here is what numbers say
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X