ബ്രെസ 'തീര്‍ന്നു'...! നെക്‌സോണിനും അനിയനും മുന്നില്‍ തോറ്റ് മാരുതി എസ്‌യുവികള്‍

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി 2023 കലണ്ടര്‍ വര്‍ഷം യൂടിലിറ്റി വാഹന വിഭാഗത്തില്‍ 68 ശതമാനം വളര്‍ച്ച നേടിയിരുന്നു. ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ് എന്നീ കാറുകള്‍ ബ്ലോക്ക്ബസ്റ്റര്‍ വില്‍പ്പന നേടിയതാണ് എസ്‌യുവി വിഭാഗത്തിലും മുന്നിലെത്താന്‍ മാരുതിയെ പ്രാപ്തമാക്കിയത്.

2023 ഡിസംബറിലും ഗണ്യമായ എണ്ണം എസ്‌യുവികള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടു. പാസഞ്ചര്‍ വാഹനങ്ങളുടെ സെയില്‍സ് ചാര്‍ട്ടില്‍ ആദ്യ 25 വാഹനങ്ങളില്‍ വെറും ആറ് ഹാച്ച്ബാക്കുകള്‍ മാത്രമാണുള്ളതെന്നത് എസ്‌യുവികളുടെ ആധിപത്യം തുറന്നുകാണിക്കുന്നു. ഡിസംബര്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ടോപ് 10 എസ്‌യുവികളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലും മാരുതി കാറുകളെ ടാറ്റ മോഡലുകള്‍ പിന്നിലാക്കി.

2023 tata nexon

നെക്‌സോണിനും കൂടെപ്പിറപ്പായ പഞ്ചിനും പിന്നിലായിപ്പോയി മാരുതിയുടെ ജനപ്രിയ മോഡലായ ബ്രെസ. പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. പതിവുപോലെ 2023 ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവിയായി ടാറ്റ മോട്ടോഴ്സിന്റെ നെക്സോണ്‍ മാറി. കഴിഞ്ഞ വര്‍ഷാവസാനം വമ്പന്‍ അപ്‌ഡേറ്റുകളുമായി എത്തിയ നെക്‌സോണ്‍ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ മാസം കൂടിയായിരുന്നു 2023 ഡിസംബര്‍.

15,284 നെക്സോണ്‍ കാറുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. 2022 ഡിസംബറില്‍ 12,053 നെക്സോണ്‍ കാറുകള്‍ മാത്രമായിരുന്നു വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023 ഡിസംബറില്‍ നെക്സോണ്‍ കാറുകളുടെ വില്‍പ്പന 26.81 ശതമാനം അതായത് 3231 യൂണിറ്റുകളാണ് വര്‍ധിച്ചത്. ടാറ്റ മോട്ടോര്‍സിന്റെ മറ്റൊരു ജനപ്രിയ എസ്‌യുവിയായ പഞ്ച് ആണ് രണ്ടാം സ്ഥാനത്ത്.

tata punch icng

കഴിഞ്ഞ മാസം വിറ്റഴിച്ച ടാറ്റ പഞ്ച് കാറുകളുടെ എണ്ണം 13,787 ആയിരുന്നു. 2022 ഡിസംബറില്‍ 10,586 യൂണിറ്റായിരുന്നു വില്‍പ്പന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023 ഡിസംബറില്‍ പഞ്ചിന്റെ 3,201 യൂണിറ്റുകള്‍ അധികം വില്‍ക്കാന്‍ ടാറ്റക്ക് സാധിച്ചു. 2023-ല്‍ ടാറ്റ മൊത്തം 5.53 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ മോഡലുകളാണ് നെക്‌സോണും പഞ്ചും.

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ ബ്രെസ 12844 യൂണിറ്റ് വില്‍പ്പനയുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. മുന്‍വര്‍ഷവുമായി തട്ടിച്ച് നോക്കുമ്പോള്‍ ബ്രെസയുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്. 2022 ഡിസംബറില്‍ 11,200 യൂണിറ്റ് ബ്രെസകളാണ് മാരുതി സുസുക്കി ഷോറൂമുകളില്‍ നിന്നിറങ്ങിയത്. 2023 ഡിസംബറില്‍ 1,644 യൂണിറ്റ് ബ്രെസ കാറുകള്‍ അധികം വില്‍ക്കാന്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് സാധിച്ചു.

mahindra scorpio n

മഹീന്ദ്ര സ്‌കോര്‍പിയോ റേഞ്ച് ആണ് എസ്‌യുവികളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്. 2022 ഡിസംബറില്‍ വെറും 7003 യൂണിറ്റ് മാത്രമായിരുന്നു സ്‌കോര്‍പിയോ എന്‍, സ്‌കോര്‍പിയോ ക്ലാസിക് എന്നീ രണ്ട് മോഡലുകള്‍ ചേര്‍ത്തുള്ള വില്‍പ്പന. എന്നാല്‍ കഴിഞ്ഞ മാസം മൊത്തം 11,355 യൂണിറ്റുകള്‍ വിറ്റഴിച്ച് മഹീന്ദ്ര മോഡലുകള്‍ പല വമ്പന്‍മാരെയും പിറകിലാക്കി.

കൊറിയന്‍ എസ്‌യുവികളായ ഹ്യുണ്ടായി വെന്യു, കിയ സെല്‍റ്റോസ് എന്നിവയാണ് അഞ്ച്, ആറ് സ്ഥാനങ്ങളില്‍. 10,383 വെന്യു കാറുകളാണ് ഹ്യുണ്ടായി കഴിഞ്ഞ മാസം ഇന്ത്യയില്‍ വിറ്റഴിച്ചത്. മിഡ്‌സൈസ് എസ്‌യുവിയായ സെല്‍റ്റോസിന്റെ 9,957 യൂണിറ്റുകള്‍ കിയ കച്ചവടം ചെയ്തു. ഇവ രണ്ടു മോഡലുകളുടെയും വില്‍പ്പന 2022 ഡിസംബറിനെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചു.

hyundai venue n-line

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വെന്യൂ 25 ശതമാനവും സെല്‍റ്റോസ് 66 ശതമാനവും വളര്‍ച്ചയാണ് നേടിയത്. സെല്‍റ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയതെന്ന് ഓര്‍ക്കണം. മാരുതി സുസുക്കി കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിച്ച ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സാണ് ഏഴാം സ്ഥാനത്ത്. പുറത്തിറങ്ങിയ മുതല്‍ സ്ഥിരമായി ടോപ് 10 പട്ടികയില്‍ കയറുന്ന ഫ്രോങ്ക്‌സ് ഡിസംബറില്‍ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ രാജാവായ ക്രെറ്റയെ വരെ പിന്നിലാക്കി.

ഡിസംബറില്‍ ഫ്രോങ്ക്‌സ് 9692 യൂണിറ്റ് വില്‍പ്പന നേടിയപ്പോള്‍ ഹ്യുണ്ടായിക്ക് ക്രെറ്റയുടെ 9243 യൂണിറ്റാണ് വില്‍ക്കാനായത്. 2022 ഡിസംബറിനെ അപേക്ഷിച്ച് 9 ശതമാനം വില്‍പ്പന ഇടിവുണ്ട്. മിഡ്‌സൈസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ മാസം അവതരിപ്പിക്കാന്‍ പോകുന്നത് കാരണമാണ് വില്‍പ്പന കുറഞ്ഞതെന്ന് നമുക്ക് അനുമാനിക്കാം.

hyundai exter

മഹീന്ദ്ര ബൊലേറോ (7,995), ഹ്യുണ്ടായി എക്സ്റ്റര്‍ (7,516) എന്നിവയാണ് ടോപ് 10 ലിസ്റ്റിലെ അവസാന രണ്ട് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. ഇതില്‍ എക്‌സ്റ്റര്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് വിപണിയില്‍ എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് 1 ലക്ഷം ബുക്കിംഗുകള്‍ നേടി എക്‌സ്റ്റര്‍ എതിരാളികളെ ഞെട്ടിച്ചിരുന്നു. വരുമാസങ്ങളില്‍ ഹ്യുണ്ടായി എക്‌സ്റ്റര്‍ കൂടുതല്‍ വില്‍പ്പന നേടുമെന്ന് തന്നെയാണ് ഹ്യുണ്ടായിയുടെ വിശ്വാസം.

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകളുടെ പട്ടികയില്‍ ഹ്യുണ്ടായി ക്രെറ്റക്ക് മാത്രമാണ് തിരിച്ചടി നേരിട്ടത്. ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ വരുന്നതോടെ ക്രെറ്റ സിംഹാസനം തിരിച്ചുപിടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ട്രെന്‍ഡ് അനുകൂലമായതിനാലും പുത്തന്‍ മോഡലുകളുടെ വരവും സെഗ്‌മെന്റിനെ ഇനിയും ഉയര്‍ച്ചകളിലേക്കെത്തിക്കും. പുതുവര്‍ഷം ഏതൊക്കെ എസ്‌യുവികള്‍ വില്‍പ്പന ചാര്‍ട്ടുകള്‍ വിറപ്പിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Article Published On: Friday, January 5, 2024, 16:13 [IST]
English summary
Tata nexon tops suv sales chart in december 2023 punch came second overtaking maruti brezza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X