ഇരുട്ടിനെ വെല്ലും കറുപ്പഴകിൽ ടാറ്റ നെക്സോൺ; ഡാർക്ക് എഡിഷനിൽ പെട്രോൾ ഡീസൽ ഉൾപ്പടെ വമ്പൻ നിര

നെക്‌സോൺ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ടാറ്റ മോഡലാണ് എന്ന് നിസംശയം പറയാം, സ്റ്റൈലിഷ് ഡിസൈനും ശക്തമായ റോഡ് സാന്നിധ്യവുമായി ഇത് കാര്യമായ ശ്രദ്ധ ആകർഷിക്കുന്നു. അതിൽ തന്നെ ടാറ്റ തങ്ങളുടെ മോഡലുകൾക്ക് സ്പെഷ്യലായി വാഗ്ദാനം ചെയ്യുന്ന ഡാർക്ക് എഡിഷനുകൾ ജനശ്രദ്ധ ആകർഷിക്കുന്ന കാര്യത്തിൽ ഒരുപടി മുകളിലാണ്.

അപ്പ്ഡേറ്റഡ് നെക്സോണിന്റെ ഡാർക്ക് എഡിഷൻ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. വരാനിരിക്കുന്ന ഈ റിലീസ്, ഹ്യുണ്ടായി വെന്യു N -ലൈൻ, കിയ സോനെറ്റ് X -ലൈൻ തുടങ്ങിയ എതിരാളികൾക്ക് നേരെ ഇന്ത്യൻ എസ്‌യുവി വിപണിയിൽ ടാറ്റയുടെ സ്വാധീനം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ്.

നെക്സോൺ എന്ന മോഡൽ സ്വന്തമായി വേറിട്ട് നിൽക്കുമ്പോൾ തന്നെ, നെക്സോൺ ഡാർക്ക് എഡിഷൻ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ തനതായി ഫോളോവേഴ്‌സിനെ നേടിയിട്ടുണ്ട്. അടുത്തിടെ പുറത്തിറക്കിയ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം വരും എന്ന് വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെക്‌സോൺ ഡാർക്ക് എഡിഷൻ്റെ വേരിയൻ്റ് വിവരങ്ങൾ ഔദ്യോഗിക അവതരണത്തിന് മുമ്പായി ചോർന്നിരിക്കുകയാണ്.

പെട്രോൾ, ഡീസൽ പവർട്രെയിനുകളുമായി ക്രിയേറ്റീവ് ട്രിം ലെവൽ മുതൽ ലഭ്യമാകുന്ന നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം മൊത്തം പതിനാല് വേരിയൻ്റുകളാണ് നെക്‌സോൺ ഡാർക്ക് എഡിഷൻ ടാറ്റ മോട്ടോർസ് അവതരിപ്പിക്കുന്നത്. സ്‌മാർട്ട്, പ്യുവർ ട്രിം ലെവലുകൾ ഡാർക്ക് എഡിഷൻ ട്രീറ്റ്‌മെൻ്റ് ഫീച്ചർ ചെയ്യില്ല എന്നതും ശ്രദ്ധേയമാണ്.

2024 നെക്സോൺ ഡാർക്ക് എഡിഷൻ വരുന്നത് ഇത്രമാത്രം വേരിയന്റുകളിൽ

പതിനാല് വേരിയൻ്റുകളിൽ എട്ട് പെട്രോൾ ഡാർക്ക് എഡിഷൻ ഓപ്ഷനുകളും ആറ് ഡീസൽ ഡാർക്ക് എഡിഷൻ ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ പെട്രോൾ മാനുവൽ, പെട്രോൾ AMT, പെട്രോൾ DCA, ഡീസൽ മാനുവൽ, ഡീസൽ AMT ഡാർക്ക് എഡിഷൻ എന്നിങ്ങനെ വിവിധ കോൺഫിഗറേഷനുകൾ ഉൾപ്പെടുന്നു.

ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024 -ൽ അടുത്തിടെ പ്രദർശിപ്പിച്ച നെക്‌സോൺ ഇവി ഡാർക്ക് എഡിഷനിൽ നിന്നുള്ള സൂചനകൾ എടുത്തുകൊണ്ട്, ICE ടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷൻ്റെ പ്രതീക്ഷകൾ വളരെ ഉയർന്നതാണ്. കൂടുതൽ അഗ്രസ്സീവ് & സ്പോർട്ടി അപ്പീലും ഒരു അപ്പ് മാർക്കറ്റ് ഫീലും ഇവ വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

റൂഫിനുള്ള അറ്റ്ലസ് ബ്ലാക്ക് മോണോടോൺ ഷേഡ്, ഗൺ മെറ്റൽ ഗ്രേയിൽ ഒരുക്കിയിരിക്കുന്ന ഡിസ്റ്റിംഗ്റ്റീവ് ഫൈവ് സ്പോക്ക് അലോയി വീലുകൾ, ഇതേ ഗ്രേ ഷേഡ് ഫീച്ചർ ചെയ്യുന്ന റൂഫ് റെയിലുകൾ എന്നിവ ഈ സ്പെഷ്യൽ എഡിഷന്റെ സ്റ്റൈലിംഗ് ഘടകങ്ങളിൽ ഉൾപ്പെടുന്നു. ഫ്രണ്ട് ഫെൻഡറുകളിലും റിയർ ടെയിൽഗേറ്റിലും ഡാർക്ക് എഡിഷൻ ബാഡ്ജുകളും ഉണ്ടാവും.

അകത്തളങ്ങളിലേക്ക് നീങ്ങുമ്പോൾ, ബ്ലാക്ക് റൂഫ് ലൈനറുകൾ, ബ്ലാക്ക് ഡാഷ്‌ബോർഡ്, ബ്ലാക്ക് ഡോർ പാനലുകൾ, ബ്ലാക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഉൾക്കൊള്ളുന്ന ഒരു ആകെ മൊത്തം ബ്ലാക്ക് ഇൻ്റീരിയർ തീം നെക്‌സോൺ ഡാർക്ക് എഡിഷൻ വാഗ്ദാനം ചെയ്യുന്നു. വെള്ളയോ ചുവപ്പ് നിറത്തിലോ ഹൈലൈറ്റ് സ്റ്റിച്ചിംഗ് ഒരു സ്പോർട്ടി ടച്ച് ഇതിന് ചേർത്തേക്കാം.

1.2 ലിറ്റർ ത്രീ സിലണ്ടർ ടർബോ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ഫോർ സിലണ്ടർ ടർബോ ഡീസൽ എന്നിങ്ങനെ പവർട്രെയിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തന്നെ തുടരും. നെക്‌സോൺ ഡാർക്ക് എഡിഷൻ്റെ ലോഞ്ച് ഉടൻ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, സ്പെഷ്യൽ എഡിഷന്റെ ഫാൻസ് ആകാംക്ഷയോടെ കാത്തിരിക്കുന്നു.

2024 നെക്സോൺ ഡാർക്കിൻ്റെ വിലകൾ അനുബന്ധ വേരിയൻ്റപകളേക്കാൾ ഏകദേശം 20,000 മുതൽ 30,000 രൂപ വരെ കൂടുതൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള നെക്‌സോണിന് 8.15 ലക്ഷം മുതൽ 15.60 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. ഡാർക്ക് എഡിഷന്റെ ബുക്കിംഗ് നിർമ്മാതാക്കൾ അധികം താമസിയാതെ തന്നെ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

Article Published On: Tuesday, February 20, 2024, 16:26 [IST]
English summary
Tata nexon upcoming dark edition variant details leaked ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X