അങ്ങനെയൊന്നും മുട്ടുമടക്കൂലെന്ന് ടാറ്റ; XUV 3XO-യുടെ വെല്ലുവിളി മറികടക്കാന്‍ നെക്‌സോണിലേക്ക് ട്രെന്‍ഡി ഫീച്ചർ

സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ വാഹനം നോക്കുന്നവര്‍ ആദ്യം പരിഗണിക്കുന്ന രണ്ട് പേരുകള്‍ ആയിരുന്നു ടാറ്റ നെക്‌സോണും മാരുതി ബ്രെസയും. മാരുതി മോഡല്‍ സ്ഥിരമായി മികച്ച വില്‍പ്പന നേടുമ്പോള്‍ നെക്‌സോണിന്റെ വില്‍പ്പനയില്‍ കഴിഞ്ഞ രണ്ട് മാസമായി ഇടിവാണ്. അതിനുള്ള ഒരു കാരണം കൂടെപ്പിറപ്പായ ടാറ്റ പഞ്ചാണ്. മറ്റൊന്ന് നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി എത്തുന്ന മഹീന്ദ്ര XUV 3XO-യുടെ വരവാണ്.

മഹീന്ദ്ര XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ 3X0 എന്നാണ് കമ്പനി നാമകരണം ചെയ്തത്. ഇന്നലെ (2024 മെയ് 15) ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ 50000 ബുക്കിംഗ് വാരിക്കൂട്ടി എസ്‌യുവി എതിരാളികളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്നും തോറ്റുകൊടുക്കില്ലെന്ന് ഉറപ്പിച്ച് ടാറ്റ നെക്‌സോണിന് ചില്ലറ അപ്‌ഡേറ്റുകള്‍ കൊണ്ടുവരാന്‍ പോകുകയാണ്. ഇന്ത്യന്‍ വിപണിയില്‍ സണ്‍റൂഫുകള്‍ ഒരു പുതിയ ട്രെന്‍ഡ് ആണ്. കൂടുതല്‍ കൂടുതല്‍ നിര്‍മ്മാതാക്കള്‍ അവരുടെ വാഹനങ്ങള്‍ക്കൊപ്പം സണ്‍റൂഫുകള്‍ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

2023 tata nexon

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഭൂരിഭാഗം സബ് 4 മീറ്റര്‍ എസ്‌യുവികളും ഇലക്ട്രിക് സണ്‍റൂഫാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും മഹീന്ദ്ര ഒരു പടികൂടി കടന്ന് ഈ വിഭാഗത്തിലെ ഏറ്റവും വലിയ പനോരമിക് സണ്‍റൂഫുമായി XUV 3XO പുറത്തിറക്കി. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ ഇത്രയും വലിയ സണ്‍റൂഫ് ലഭിക്കുന്ന ആദ്യ കാറായി ഇത് മാറി. ഇപ്പോള്‍ പനോരമിക് സണ്‍റൂഫ് ചേര്‍ത്ത് നെക്‌സോണ്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ പോകുകയാണ് ടാറ്റ.

ഇതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിലവില്‍ നെക്സോണ്‍ സിംഗിള്‍ പേന്‍ വോയ്‌സ് ബേസ്ഡ് ഇലക്ടിക് സണ്‍റൂഫാണ് ഓഫര്‍ ചെയ്യുന്നത്. സ്‌പൈ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കുറച്ച് മില്ലിമീറ്ററുകളുടെ മാറ്റം ഒഴിവാക്കിയാല്‍ നെക്‌സോണിന്റെ പനോരമിക് സണ്‍റൂഫിന് XUV 3X0 മോഡലിന്റെ അതേ വലിപ്പമുണ്ടെന്ന് തോന്നുന്നു. പിന്നിലെ യാത്രക്കാര്‍ക്ക് പനോരമിക് സണ്‍റൂഫ് സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയും. നെക്സോണിന്റെ ടോപ് സ്‌പെക്ക് മോഡലുകളിലായിരിക്കും പനോരമിക് സണ്‍റൂഫ് ലഭ്യമാകുക.

tata nexon to get panoramic sunroof

അതേസമയം താഴ്ന്ന വേരിയന്റുകള്‍ക്ക് സാധാരണ ഇലക്ട്രിക് സണ്‍റൂഫില്‍ തുടര്‍ന്നേക്കും. പനോരമിക് സണ്‍റൂഫ് ലഭിച്ചത് കൊണ്ട് മാത്രമായില്ല മഹീന്ദ്ര XUV 3XO-യുെട ഒപ്പമെത്താന്‍ വേറെയും സൗകര്യങ്ങള്‍ ടാറ്റ നെക്‌സോണില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും. ലെവല്‍ 2 ADAS, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, സ്മാര്‍ട്ട് സ്റ്റിയറിംഗ് മോഡുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ടാറ്റ നെക്‌സോണില്‍ ചേര്‍ക്കേണ്ടത്.

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് നെക്സോണ്‍ വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ എഞ്ചിന്‍ 120 bhp പവറും 170 Nm ടോര്‍ക്കും നല്‍കുന്നു. ട്രാന്‍സ്മിഷന്‍ ചോയിസുകളില്‍ 5MT, 6MT, 6AMT, 7DCA എന്നിവ ഉള്‍പ്പെടുന്നു. 115 bhp പവറും 260 Nm ടോര്‍ക്കുാ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഡീസല്‍ യൂണിറ്റ് 6MT, 6AMT ട്രാന്‍സ്മിഷന്‍ ചോയ്‌സുകളില്‍ ലഭ്യമാണ്.

tata nexon to get panoramic sunroof

വില്‍പ്പനയില്‍ ഇടിവ് നേരിട്ടതിനാല്‍ ടാറ്റ പനോരമിക് സണ്‍റൂഫ് വേരിയന്റ് എത്രയും വേഗം പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്സവ സീസണ്‍ ആരംഭിക്കുമെന്നതിനാല്‍ പനോരമിക് സണ്‍റൂഫിനൊപ്പം അപ്ഡേറ്റ് ചെയ്ത നെക്സോണ്‍ പുറത്തിറക്കാന്‍ ഇതിലും ബെസ്റ്റ് സമയം കാണില്ല. ഏകദേശം 16-17 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര കുറഞ്ഞ വിലയില്‍ പുതിയ മോഡല്‍ പുറത്തിറക്കിയതിന് പിന്നാലെ ടാറ്റ നെക്സോണിലേക്ക് പുതിയ വേരിയന്റുകള്‍ ചേര്‍ത്തിരുന്നു. ടാറ്റ നെക്സോണിന്റെ പെട്രോള്‍ വേരിയന്റിന് ഇപ്പോള്‍ 8 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 10 ലക്ഷം രൂപ മുതലുമാണ് പ്രാരംഭ വില. ടാറ്റ നെക്സോണിന്റെ പുതിയ എന്‍ട്രി-ലെവല്‍ പെട്രോള്‍ വേരിയന്റിന് സ്മാര്‍ട്ട് (O) എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

2023 tata nexon

മുമ്പത്തെ അടിസ്ഥാന വേരിയന്റായ സ്മാര്‍ട്ടിനേക്കാള്‍ 15,000 രൂപ കുറവാണ് സ്മാര്‍ട്ട് (O) വേരിയന്റിന്. മാത്രമല്ല സ്മാര്‍ട്ട്+, സ്മാര്‍ട്ട് + S വേരിയന്റുകളുടെ വില യഥാക്രമം 30,000, 40,000 രൂപ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡീസലിലേക്ക് വന്നാല്‍ സ്മാര്‍ട്ട് +, സ്മാര്‍ട്ട് + S എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ചേര്‍ത്തിരിക്കുന്നത്.

ഇതില്‍ സ്മാര്‍ട്ട് + വേരിയന്റാണ് പുതിയ എന്‍ട്രി ലെവല്‍ ഓപ്ഷന്‍. 10 ലക്ഷം രൂപയാണ് വില. അതേസമയം 10.60 ലക്ഷം രൂപയാണ് പുതിയ സ്മാര്‍ട്ട് + S വേരിയന്റിന്റെ വില. പുത്തന്‍ വേരിയന്റുകളുടെ വരവോടെ നെക്‌സോണ്‍ ഡീസല്‍ റേഞ്ചിന്റെ അടിസ്ഥാന വിലയില്‍ 1.10 ലക്ഷം രൂപയുടെ കുറവുണ്ടായി. എക്‌സ്‌ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Thursday, May 16, 2024, 13:01 [IST]
English summary
Tata nexon with panoramic sunroof spied to launch in coming months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X