നിര്‍ത്തലാക്കിയ കാര്‍ വീണ്ടും കൊണ്ടുവന്ന് ടാറ്റ! കണ്ടാല്‍ ആരും വാങ്ങിപ്പോകും, വിലയും കൂടുതലില്ല...

സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളിലൂടെ വില്‍പ്പന വാരിയ കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. ഗോള്‍ഡ്, കാസിരംഗ, ജെറ്റ്, ഡാര്‍ക്ക്, റെഡ് ഡാര്‍ക്ക് എന്നീ പ്രത്യേക പതിപ്പുകളിലൂടെ ടാറ്റ പേര് സമ്പാദിച്ചിരുന്നു. മുമ്പ് ഹാരിയര്‍, പഞ്ച് മോഡലുകളില്‍ ടാറ്റ അവതരിപ്പിച്ചിരുന്ന സ്‌പെഷ്യല്‍ എഡിഷന്‍ ആയിരുന്നു കാമോ. എന്നാല്‍ പിന്നീട് ഇത് നിര്‍ത്തലാക്കി. ഇപ്പോള്‍ 2024 ഒക്ടോബറില്‍ ടാറ്റ മോട്ടോര്‍സ് വീണ്ടും പഞ്ചിന്റെ കാമോ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. 8,44,900 രൂപയ്ക്കാണ് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന കാറായ പഞ്ചിന്റെ കാമോ എഡിഷന്‍ പുറത്തിറക്കിയത്. ടാറ്റ പഞ്ച് കാമോ എഡിഷനെ കുറിച്ച് ചുവടെ വിശദമായി പറയാം.

ഡിസൈന്‍, പെര്‍ഫോമന്‍സ്, സേഫ്റ്റി എന്നിവ കാരണം 2021 ഒക്ടോബറില്‍ ലോഞ്ച് ചെയ്തതുമുതല്‍ പഞ്ചിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും കസ്റ്റമര്‍ ഡിമാന്‍ഡിനെ തുടര്‍ന്നാണ് ലിമിറ്റഡ് എഡിഷന്‍ കാമോ പതിപ്പ് പുനരവതരിപ്പിച്ചതെന്നും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ അഭിപ്രായപ്പെട്ടു. ഈ ഉത്സവകാലത്ത് പഞ്ചിന്റെ ഈ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ടാറ്റ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.

tata punch camo special edition

വാഹനത്തിന്റെ ഈ പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ ചില്ലറ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്. ടാറ്റ പഞ്ച് കാമോ എഡിഷന്റെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ സീവീഡ് ഗ്രീന്‍ നിറവും വൈറ്റ് റൂഫും ഉള്‍ക്കൊള്ളുന്ന വേറിട്ട രൂപം ഇതിന് ലഭിക്കുന്നു. മറ്റ് ഡിസൈന്‍ വിശദാംശങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമായി തുടരുമ്പോള്‍ ചാര നിറത്തിലുള്ള 16 ഇഞ്ച് അലോയ് വീലുകള്‍ ഇതിന് വ്യത്യസ്ത രൂപം സമ്മാനിക്കുന്നു.

എക്‌സ്റ്റീരിയര്‍ ഡിസൈനുമായി പൊരുത്തപ്പെടുന്നതിന് കാമോ-തീം അപ്‌ഹോള്‍സ്റ്ററി ഉപയോഗിച്ച് അകത്തും സമാനമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, സി-ടൈപ്പ് യുഎസ്ബി ചാര്‍ജര്‍, ഡ്രൈവറുടെ സൗകര്യത്തിനായി ആംറെസ്റ്റുള്ള സെന്റര്‍ കണ്‍സോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ക്യാബിന്റെ ആകര്‍ഷണീയത ഉയര്‍ത്തുന്നു.

ടാറ്റ പഞ്ച് കാമോ എഡിഷന്റെ പവര്‍ട്രെയിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 86 bhp പവറും 115 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകുന്നത്. പഞ്ചിന്റെ സിഎന്‍ജി പതിപ്പും ടാറ്റ വാഗ്ദാനം ചെയ്യുന്നു. അതേസമയം സിഎന്‍ജി മോഡില്‍ 72 bhp പവറും 103 Nm പീക്ക് ടോര്‍ക്കുമാണ് എഞ്ചിന്‍ വികസിപ്പിക്കുക.

പഞ്ചിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 5-സ്പീഡ് മാനുവല്‍, 5സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. അതേസമയം സിഎന്‍ജി വേരിയന്റുകള്‍ക്ക് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് വരുന്നത്. പഞ്ചിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 20.09 കിലോമീറ്റര്‍ വരെ മൈലേജ് പറയുന്നു. അതേസമയം കിലോഗ്രാമിന് 26.99 കിലോമീറ്ററാണ് പഞ്ച് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ് ടാറ്റ പഞ്ച്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഈ മൈക്രോ എസ്‌യുവി 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് സ്വന്തമാക്കിയത്. പഞ്ചിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളുടെ വില 6.13 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് പോകുന്നത്.

അതിന്റെ ദൃഢമായ രൂപകല്‍പ്പനയ്ക്കും വിവിധ ഡ്രൈവിംഗ് അവസ്ഥകളോട് പൊരുത്തപ്പെടാനുമുള്ള കഴിവും കാരണം ലോഞ്ച് ചെയ്ത് 10 മാസത്തിനുള്ളില്‍ 1 ലക്ഷം വില്‍പ്പന നേട്ടം കൈവരിക്കാന്‍ പഞ്ചിന് സാധിച്ചിരുന്നു. 34 മാസത്തിനുള്ളില്‍ 4 ലക്ഷത്തിലധികം യൂണിറ്റുകളും ഉള്‍പ്പെടെ സുപ്രധാന നാഴികക്കല്ലുകള്‍ ഇത് കൈവരിച്ചു. പെട്രോള്‍, സിഎന്‍ജി കൂടാതെ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ഏതായാലും സാഹസികവും പ്രീമിയം ഡ്രൈവിംഗ് അനുഭവവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ പഞ്ചിന്റെ കാമോ സ്‌പെഷ്യല്‍ എഡിഷന്‍ സഹായിക്കുന്നു. കാമോ എഡിഷനിലെ പുതിയ ഫീച്ചറുകളും നവീകരണങ്ങളും ഈ ഉത്സവ സീസണില്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചേക്കും. പഞ്ച് കാമോ എഡിഷന് വിപണിയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ച് ഇവി, നെക്‌സോണ്‍, നെക്‌സോണ്‍ ഇവി, ഹാരിയര്‍, സഫാരി, കര്‍വ്, കര്‍വ് ഇവി പോലെയുള്ള മറ്റ് മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കും.

More from DriveSpark

Article Published On: Friday, October 4, 2024, 16:00 [IST]
English summary
Tata punch camo edition launched in india price cosmetic upgrades feature powertrain details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X