27 കി.മീ മൈലേജും നിറയെ ഫീച്ചറുകളും! 8 ലക്ഷത്തില്‍ താഴെ വിലയുള്ള ഏക സിഎന്‍ജി എസ്‌യുവി നോക്കുന്നോ?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് ടാറ്റ പഞ്ച്. മൈക്രോ എസ്‌യുവി വിഭാഗത്തില്‍ പെടുന്ന ഈ വാഹനം മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ക്ക് പുറമേ ഈ വര്‍ഷം ജനുവരിയില്‍ ഇവി കൂടി എത്തിയതില്‍ പിന്നെ പഞ്ചിന് ശുക്രനായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വില്‍പ്പന ചാര്‍ട്ടുകളില്‍ നമ്പര്‍ വണ്‍ ആയിരുന്നു പഞ്ച്. അടുത്തിടെ പഞ്ചിനെ ടാറ്റ 2024 വര്‍ഷത്തെ അപ്ഡേറ്റിന് ടാറ്റ വിധേയമാക്കിയിരുന്നു. വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ തന്നെ അധിക ഫീച്ചറുകള്‍ ചേര്‍ത്താണ് കമ്പനി 2024 പഞ്ച് പുറത്തിറക്കിയിരിക്കുന്നത്.

കൈനിറയെ ഫീച്ചറുകളും മികച്ച സേഫ്റ്റിയും വാഗ്ദാനം ചെയ്യുന്ന പഞ്ച് മികച്ച ഒരു വാല്യു ഫോര്‍ മണി വാഹനമാണെന്ന് വിലയിരുത്തപ്പെടാറുണ്ട്. അപ്ഡേറ്റ് ലഭിച്ചെങ്കിലും ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന സിഎന്‍ജി എസ്‌യുവിയാണ് ടാറ്റ പഞ്ച്. 8 ലക്ഷം രൂപയില്‍ താഴെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. താങ്ങാനാവുന്ന വിലയും മികച്ച ഫീച്ചറുകളും നിറഞ്ഞ വാഹനം തിരയുന്ന വര്‍ക്ക് ഇത് ആകര്‍ഷകമായ ഓപ്ഷനാണ്.

tata punch icng

ടാറ്റ പഞ്ച് സിഎന്‍ജിയില്‍ പുതിയ മിഡ് വേരിയന്റായ അഡ്വഞ്ചര്‍ S, അഡ്വഞ്ചര്‍+ S എന്നിവ സണ്‍റൂഫ് പോലുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇത് വാഹനത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി ടാറ്റ നടപ്പാക്കിയ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണിത്. പരിമിത കാലത്തേക്ക് ജനപ്രിയ മോഡലിന് 20,000 രൂപ വരെ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. പഞ്ചിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതിനായാണ് ഈ ആമുഖ ഓഫര്‍.

2024 ടാറ്റ പഞ്ചിന്റെ മുന്‍നിര വേരിയന്റുകളിലടക്കം കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടും കാര്യമായ വില വര്‍ധനയില്ല. ടോപ്പ്-എന്‍ഡ് അകംപ്ലിഷ്ഡ്+ S വേരിയന്റിന് വെറും 5,000 രൂപ മാത്രമാണ് കൂടിയത്. പഞ്ചില്‍ മത്സരാധിഷ്ഠിത വില നിര്‍ണയ തന്ത്രം നടപ്പിലാക്കുക മാത്രമല്ല എസ്‌യുവിയുടെ ഫീച്ചര്‍ ലിസ്റ്റ് വിപുലീകരിക്കുകയും ചെയ്തു.

2024 tata punch infotainment system

2024 പഞ്ചിന്റെ ഉയര്‍ന്ന മോഡലുകളില്‍ ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, വലിയ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ നല്‍കിയിരിക്കുന്നു. ഇക്കഴിഞ്ഞ മാസം മാരുതി ബ്രെസക്ക് മുന്നില്‍ നഷ്ടപ്പെട്ട ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ എന്ന പദവി വീണ്ടെടുക്കാനും എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കാനുമാണ് ഈ അപ്‌ഡേറ്റുകള്‍ വഴി ലക്ഷ്യമിടുന്നത്.

പ്രായോഗികതയുടെ കാര്യത്തിലും മുന്നിലാണ് ടാറ്റ പഞ്ച്. പ്രത്യേകിച്ച് സെഗ്മെന്റില്‍ ആദ്യമായി നൂതനമായ ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യ കൊണ്ടുവന്നത് പഞ്ച് ആണ്. പിന്നീടാണ് പഞ്ചിന്റെ എതിരാളിയായി എക്സ്റ്ററില്‍ ഹ്യുണ്ടായി സമാനമായ രീതി പിന്തുടര്‍ന്നത്. വലിയ സിഎന്‍ജി സിലണ്ടര്‍ ടാങ്കുകള്‍ ബൂട്ട് സ്പെയ്സ് കവരുന്ന പ്രശ്നം ഇതോടെ പരിഹരിക്കപ്പെട്ടു.

tata punch side view

ടാറ്റ പഞ്ച് സിഎന്‍ജിക്ക് 210 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്. ഇത് സിഎന്‍ജി കാറിനെ ദൈനംദിന ഉപയോഗത്തിന് വളരെ പ്രായോഗികമാക്കുന്നു. 90-ഡിഗ്രി ഡോറുകള്‍ കാറിനകത്തേക്ക് കയറുന്നതും ഇറങ്ങുന്നതും സുഗമമാക്കുന്നു. ഈ 5 സീറ്റര്‍ കാറിന്റെ രണ്ടാം നിരയില്‍ മൂന്ന് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാമെന്നതിനാല്‍ കുടുംബങ്ങള്‍ക്ക് പറ്റിയ ചോയ്സാണ്.

ടാറ്റ പഞ്ച് സിഎന്‍ജിയില്‍ നല്‍കിയിരിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 72.41 bhp പവറും 103 Nm ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് പഞ്ച് സിഎന്‍ജി ലഭ്യമാകുന്നത്. 60 ലിറ്ററാണ് പഞ്ചിന്റെ സിഎന്‍ജി ഫ്യുവല്‍ ടാങ്ക് ശേഡി. കിലോഗ്രാമിന് 26.99 കിലോമീറ്ററാണ് പഞ്ച് സിഎന്‍ജിയുടെ മൈലേജ് പറയുന്നത്.

പുതിയ അപ്‌ഡേറ്റുകള്‍ക്കൊപ്പം പഞ്ച് സിഎന്‍ജി ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും താങ്ങാനാവുന്നത് മാത്രമല്ല 8 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും സുരക്ഷിതമായ കോംപാക്റ്റ് എസ്‌യുവികളിലൊന്നായി ഉയര്‍ന്നുവരുന്നു. മത്സരാധിഷ്ഠിത വിലനിര്‍ണയം, മെച്ചപ്പെടുത്തിയ ഫീച്ചര്‍ ലിസ്റ്റ്, പ്രായോഗിക രൂപകല്‍പ്പന എന്നിവ കണക്കിലെടുക്കുമ്പോള്‍ എക്സ്റ്റര്‍ ഹൈ-ഡ്യുവോ പോലുള്ള എതിരാളികള്‍ക്കെതിരെ ഇത് മികച്ച് നില്‍ക്കുന്നു.

More from DriveSpark

Article Published On: Saturday, September 21, 2024, 13:00 [IST]
English summary
Tata punch cheapest cng suv currently on sale in india here is some reasons to buy it
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X