മാരുതി വന്നാലും ഇവി സെഗ്മെന്റ് ടാറ്റ ഭരിക്കും; കൂട്ടിന് ഇതാ പുത്തൻ ഇലക്ട്രിക് പഞ്ചും

ഇലക്ട്രിക് പവർട്രെയിനുമായി എത്തുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ എസ്‌യുവിയായി ടാറ്റ പഞ്ച് ഇവിയെ അവതരിപ്പിച്ചിരിക്കുകയാണ്. അടിസ്ഥാനപരമായി ICE -ൽ നിന്ന് ഇവിയിലെക്കുള്ള പ്രധാന മാറ്റങ്ങളുമായി പുതിയ ജെൻ-2 പ്യുവർ ഇവി പ്ലാറ്റ്‌ഫോം ഉപയോഗിക്കാനുള്ള തങ്ങളുടെ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനിടയിലാണ് കാർ നിർമ്മാതാക്കൾ പഞ്ച് ഇവിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിട്ടത്.

നെക്‌സോണിന് ശേഷം ICE, ഇലക്ട്രിക് പതിപ്പുകൾ ലഭിക്കുന്ന ടാറ്റയുടെ മോഡൽ നിരയിൽ നിന്നുള്ള രണ്ടാമത്തെ എസ്‌യുവിയായി പഞ്ച് ഇവി മാറും. ടിയാഗോയ്ക്കും ടിഗോറിനും ശേഷം ഇവിയ്ക്കൊപ്പം സിഎൻജി പതിപ്പ് നൽകുന്ന കാർ നിർമ്മാതാക്കളുടെ രണ്ടാമത്തെ മോഡൽ കൂടിയാണിത്. 21,000 രൂപ ടോക്കൺ തുകയ്ക്ക് ടാറ്റ പഞ്ച് ഇവിയുടെ ബുക്കിംഗ് കമ്പനി ഇന്ന് മുതൽ തുറന്നിട്ടുണ്ട്.

പഞ്ചി ഇവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ടാറ്റ

ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കാർ നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ടാറ്റ പഞ്ച് ഇവി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം പുറത്തിറക്കിയ പുതിയ നെക്‌സോൺ ഇവിയുടെ രൂപകൽപ്പനയോടെയാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. ടാറ്റ മോട്ടോർസ് പങ്കുവെച്ച ചിത്രങ്ങളിൽ സ്ലിം എൽഇഡി ഹെഡ്‌ലൈറ്റുകൾ, ക്ലോസ്ഡ് ഗ്രില്ല്, പുതിയ അലോയി വീൽ ഡിസൈനുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയോടൊപ്പം മുൻവശത്ത് കണക്റ്റഡ് എൽഇഡി ഡിആർഎല്ലുകളും കാണാം.

പുതിയ പ്ലാറ്റ്‌ഫോം: മികച്ച ഡ്രൈവിംഗ് റേഞ്ചും വലിയ ബാറ്ററിയും ഫാസ്റ്റ് ചാർജിംഗ് സൊല്യൂഷനും വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പഞ്ച് ഇവി ഒരുങ്ങുന്നത്. പ്ലാറ്റ്‌ഫോം കുറഞ്ഞത് 300 -കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, ബാറ്ററിയുടെ വലുപ്പമനുസരിച്ച് 600 കിലോമീറ്റർ വരെ ഇത് ഉയർന്നേക്കാം. 150 kW വരെ DC ഫാസ്റ്റ് ചാർജറുകൾ ഉപയോഗിച്ച് ഫാസ്റ്റ് ചാർജിംഗിനുള്ള ഓപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

പഞ്ചി ഇവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ടാറ്റ

TPEM -ൽ നിന്നുള്ള അടുത്ത തലമുറ ഇവികളിലേക്കുള്ള lങ്ങളുടെ ആമുഖമാണ് പഞ്ച് ഇവി എന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയിലെ HV പ്രോഗ്രാമുകളുടെയും കസ്റ്റമർ സർവ്വീസ് മേധാവിയുമായി ആനന്ദ് കുൽക്കർണി പറഞ്ഞു. തങ്ങളുടെ നിലവിലെ ഇവി മോഡൽ നിരയുടെ കാര്യത്തിലെന്നപോലെ, പുതിയ ACti EV ആർക്കിടെക്ച്ചറിൽ നിർമ്മിക്കുന്ന ഭാവി മോഡലുകൾ തങ്ങളുടെ വർധിച്ചുവരുന്ന കസ്റ്റമർ ബേസിന് ആനന്ദം പകരുന്നത് തുടരും എന്ന് തങ്ങൾക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെക്സോൺ ഇവിയെ പോലെ രണ്ട് പതിപ്പുകളിൽ പഞ്ച് ഇവി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 25 kWh ബാറ്ററി പായ്ക്ക് വാഹനത്തിന്റെ മിഡ് റേഞ്ച് പതിപ്പിന് കരുത്ത് പകരാൻ സാധ്യതയുണ്ട്, അതേസമയം വലിയ 35 kWh യൂണിറ്റ് ലോംഗ് റേഞ്ച് പതിപ്പിൽ കമ്പനി സജ്ജീകരിക്കും. പുതിയ ബാറ്ററി പായ്ക്കുകൾ, വിശാലവും ഹൈ ഡെൻസിറ്റി സെല്ലുകളുമായി വരുന്നതും. ഇവ കാര്യക്ഷമത 10 ശതമാനം മെച്ചപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

പഞ്ചി ഇവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ടാറ്റ

ടാറ്റയുടെ ഡെൻ-2 പ്യുവർ ഇവി ആർക്കിടെക്ചർ: പുതിയ ഇവി പ്ലാറ്റ്‌ഫോം സുരക്ഷിതമായ ഒരു ആർക്കിടെക്ചർ കൂടിയാണ്, ഇത് ക്രാഷ് ടെസ്റ്റുകളിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടാൻ ടാറ്റ പഞ്ച് ഇവിയെ സഹായിക്കും. എസ്‌യുവിയുടെ ICE പതിപ്പ് നേരത്തെ തന്നെ ഗ്ലോബൽ NCAP -ൽ നിന്ന് ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയിരുന്നു.

കരുത്തുള്ള മെറ്റീരിയൽ ഉപയോഗിക്കുന്നതിനു പുറമേ, വാഹനത്തിനുള്ളിൽ കൂടുതൽ സ്പെയ്സ് & കംഫർട്ട് വർധിപ്പിക്കുന്നതിനും ഗ്രൗണ്ട് ക്ലിയറൻസ് നിലനിർത്തുന്നതിനും വെല്ലുവിളി നിറഞ്ഞ ട്രാക്കുകളിൽ പഞ്ച് എസ്‌യുവിയുടെ പ്രകടനം നിലനിർത്തുന്നതിനും പലവിധ ആംഗിളുകളിൽ അനായാസമായി സഞ്ചരിക്കുന്നതിനും ടാറ്റ പുതിയ ഇവി പ്ലാറ്റ്‌ഫോമിൽ മാറ്റം വരുത്തിയിട്ടുണ്ട്.

പുതിയ ഇവി പ്ലാറ്റ്‌ഫോം, ടാറ്റയുടെ ഇലക്ട്രിക് കാറുകളെ ലെവൽ -2 ADAS സാങ്കേതികവിദ്യയുമായി സജ്ജീകരിക്കാൻ പ്രാപ്‌തമാക്കും, അത് ലെവൽ 2+ ആയി വികസിപ്പിക്കാനും കഴിയും. കൂടാതെ ഇലക്ട്രിക് എസ്‌യുവിയിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരാൻ സാധ്യതയുണ്ട്. ഇത് നിലവിലുള്ള സേഫ്റ്റി പായ്ക്കേജിനെ ഒരു പടി കൂടെ ഉയർത്താൻ സഹായിക്കും.

പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ: ടാറ്റ പഞ്ച് ഇവി അഞ്ച് വേരിയന്റുകളിൽ എത്തിയേക്കാം. 7.2 കിലോവാട്ട് ഫാസ്റ്റ് ഹോം ചാർജർ ഉൾപ്പെടെ രണ്ട് ചാർജിംഗ് ഓപ്ഷനുകളും ഇതിൽ വരാം. വെന്റിലേറ്റഡ് ഫ്രണ്ട്സ് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 10.23 ഇഞ്ച് വെർച്വൽ കോക്ക്‌പിറ്റ് എന്നിവയുമായി ഇവി വരും എന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം 360 ഡിഗ്രി ക്യാമറയും വന്നേക്കാം.

More from DriveSpark

Article Published On: Friday, January 5, 2024, 14:28 [IST]
English summary
Tata punch electric unveiled along with new ev platform
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X