മാരുതിയും മഹീന്ദ്രയും ഇലക്ട്രിക് സെഗ്മെന്റ് സ്വപ്നം കാണേണ്ട, 421 റേഞ്ചിൽ വമ്പൻ പഞ്ചുമായി ടാറ്റ-വിലകൾ ഇങ്ങനെ

ഇന്ത്യൻ വിപണി വളരെ ആകാംഷയോടെ കാത്തിരുന്ന പഞ്ച് ഇവിയെ ടാറ്റ മോട്ടോർസ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുകയാണ്. 10.99 ലക്ഷം മുതൽ 14.49 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഇവിയെ ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളും നാല് വേരിയന്റുകളുമായാണ് ഇവി വരുന്നത് എന്നത് ശ്രദ്ധേയമാണ്, കൂടാതെ ഈ മാസം ആദ്യം 21,000 രൂപയ്ക്ക് ടോക്കൺ തുകയ്ക്ക് ഇലക്ട്രിക് വാഹനത്തിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

ഡിസൈൻ & പ്ലാറ്റ്‌ഫോം: കാഴ്ചയിൽ, ടാറ്റ പഞ്ച് ഇവി അതിന്റെ സഹോദരനായ നെക്സോൺ ഇവിയുമായി വളരെയധികം സാദൃശ്യം പുലർത്തുന്നു. പഞ്ച് ഇവിയിൽ ഒരു ഫ്രങ്ക് (ഫ്രണ്ട് ട്രങ്ക്) നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നു, ടാറ്റയുടെ ഇലക്ട്രിക് മോഡലുകളിൽ ഈ സജ്ജീകരണവുമായി വരുന്ന ആദ്യ കാറാണിത്. വാഹനത്തിന് എൽഇഡി ലൈറ്റ് ബാർ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, പുതിയ അലോയി വീൽ ഡിസൈൻ എന്നിവയും ലഭിക്കുന്നു.

10.99 ലക്ഷത്തിന് പഞ്ച് ഇവി പുറത്തിറക്കി ടാറ്റ

Acti.EV ('ആക്റ്റീവ്' എന്ന് ഉച്ചരിക്കുന്നത്) എന്ന പുതിയ ജെൻ 2 ആർക്കിടെക്ചറിൽ നിർമ്മിച്ച ബ്രാൻഡിന്റെ ആദ്യ വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്. വരാനിരിക്കുന്ന കർവ്വ് ഇവി, പുതിയ സിയറ ഇവി, ഹാരിയർ ഇവി എന്നിവയുൾപ്പെടെ പുതിയ ടാറ്റ ഇവികളുടെയും എസ്‌യുവികളുടെയും ഒരു വമ്പൻ ശ്രേണിയ്ക്ക് ഈ ആർക്കിടെക്ചർ അടിവരയിടും.

ബാറ്ററി, റേഞ്ച്, പവർട്രെയിൻ, ചാർജിംഗ്: ടാറ്റ പഞ്ച് ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളോട് കൂടിയാണ് വരുന്നത്. ഏകദേശം 315 കിലോമീറ്ററോളം MIDC റേഞ്ചുള്ള 25 kWh ബാറ്ററിയും ഏകദേശം 421 കിലോമീറ്റർ MIDC റേഞ്ച് വാഗ്ദാനം ചെയ്യുന്ന 35 kWh ബാറ്ററി പായ്ക്കും ഇതിലുണ്ട്.

10.99 ലക്ഷത്തിന് പഞ്ച് ഇവി പുറത്തിറക്കി ടാറ്റ

ഒരു 3.3kW വാൾ ബോക്സ് ചാർജറും 7.2kW ഫാസ്റ്റ് ചാർജറും ഉൾപ്പടെ രണ്ട് ചാർജർ ഓപ്ഷനുകൾ ഇവിയ്ക്കൊപ്പം ലഭ്യമാണ്. പഞ്ച് ഇവി DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, 50 കിലോവാട്ട് DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 56 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. കൂടാതെ ഇവിക്ക് 350 mm വാട്ടർ വേഡിംഗ് കപ്പാസിറ്റിയുമുണ്ട്.

ലോംഗ് റേഞ്ച് വേരിയന്റുകളിൽ 122 bhp മാക്സ് പവറും, 190 Nm torque ഉം പുറപ്പെടുവിക്കുന്ന മോട്ടോർ വഴിയും സാധാരണ വേരിയന്റുകളിൽ 81 bhp കരുത്തും, 114 Nm പീക്ക് torque ഉം നൽകുന്ന മോട്ടോർ വഴിയും ഫ്രണ്ട് വീലുകളിലേക്ക് പവർ അയയ്ക്കുന്നു. ടാറ്റ മോട്ടോർസിന്റെ അഭിപ്രായത്തിൽ, ലോംഗ് റേഞ്ച് വേരിയന്റുകൾക്ക് 9.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

10.99 ലക്ഷത്തിന് പഞ്ച് ഇവി പുറത്തിറക്കി ടാറ്റ

ഇന്റീരിയർ, ഫീച്ചറുകൾ & സേഫ്റ്റി: പുതിയ ഡാഷ്‌ബോർഡ് ഡിസൈനും ഇൻഫോടെയിൻമെന്റിനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയ്‌ക്കുമായി ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകളും റീജൻ ലെവലുകൾ നിയന്ത്രിക്കുന്നതിനായി സ്റ്റിയറിംഗ് വീലിൽ പാഡിലുകളുമുള്ള ടാറ്റ പഞ്ച് ഇവിയുടെ ഇന്റീരിയർ അതിന്റെ ICE സഹോദരനേക്കാൾ ഗണ്യമായ പ്രീമിയം ഫീലാണ് നൽകുന്നത്. ഇവിയുടെ ലോ സ്പെക്ക് വേരിയന്റുകളിൽ ചെറിയ, 7.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 -ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, വയർലെസ് ഫോൺ ചാർജർ, സൺറൂഫ്, ക്യാബിൻ എയർ പ്യൂരിഫയർ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന എക്യുപ്മെന്റുകളുടെ ലിസ്റ്റും വളരെ വലുതാണ്. ആറ് എയർബാഗുകൾ, ABS, ESC, എല്ലാ സീറ്റുകൾക്കും ത്രീ -പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയും അതിലേറെയും പോലുള്ള സുരക്ഷാ സവിശേഷതകളും പഞ്ച് ഇവിക്ക് ലഭിക്കുന്നു.

10.99 ലക്ഷത്തിന് പഞ്ച് ഇവി പുറത്തിറക്കി ടാറ്റ

ടാറ്റ പഞ്ച് ഇവി എതിരാളികൾ: എംജി കോമെറ്റ് (7.98 ലക്ഷം-9.98 ലക്ഷം), സിട്രൺ eC3 (11.5 ലക്ഷം-12.68 ലക്ഷം), 8.69 ലക്ഷം മുതൽ 12.04 ലക്ഷം വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ടാറ്റയുടെ സ്വന്തം ടിയാഗോ ഇവി എന്നിവയാണ് ടാറ്റ പഞ്ച് ഇവിയുടെ പ്രധാന എതിരാളികൾ.

More from DriveSpark

Article Published On: Wednesday, January 17, 2024, 12:42 [IST]
English summary
Tata punch ev launched in india at rs 10 99 lakh details explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X