5 പേര്‍ക്ക് കുറഞ്ഞ ചെലവില്‍ 'പേടിയില്ലാതെ' സഞ്ചരിക്കാം! 6 മാസം കൊണ്ട് പഞ്ച് ഇവി വാങ്ങിയത് ഇത്രയും പേരോ!

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടാറ്റയുടെ പോര്‍ട്‌ഫോളിയോയിലെ നാലാമത്തെ ഇവിയാണ് പഞ്ച് ഇവി. 2024 ജനുവരിയിലാണ് കാര്‍ വിപണിയില്‍ എത്തിയത്.പെട്രോള്‍, സിഎന്‍ജി പതിപ്പുകളിലും ടാറ്റ ഈ കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയ്ക്ക് ഇന്ത്യക്കാര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇലക്ട്രിക് പതിപ്പ് കൂടി വന്നതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ എന്ന പട്ടവും പഞ്ചിന് കിട്ടിയിരുന്നു. പഞ്ച് ഇവി ടാറ്റയുടെ വില്‍പ്പനയില്‍ മികച്ച സംഭാവനയാണ് നല്‍കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ആറ് മാസം കൊണ്ട് പഞ്ച് ഇവി നേടിയ വില്‍പ്പന കണക്കുകള്‍ ഞങ്ങളുടെ പക്കലുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ ടാറ്റ അവതരിപ്പിച്ച പഞ്ച് ഇവി വെറും ആറുമാസം കൊണ്ട് 10,000 യൂണിറ്റുകള്‍ വിറ്റഴിച്ചു. വാഹന ലോകത്തെ അമ്പരപ്പിക്കുന്ന തരത്തിലാണ് പഞ്ച് ഇവിക്ക് ലഭിക്കുന്ന സ്വീകാര്യത. അതേപോലെ പഞ്ച് ഇവിയുടെ ചേട്ടനായ നെക്‌സോണ്‍ ഇവിയും ഇപ്പോള്‍ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്. 2020-ല്‍ വിപണിയില്‍ എത്തിയ നെക്‌സോണ്‍ ഇവി 68000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

tata punch ev

പഞ്ച് ഇവിയെ കുറിച്ച് പറയുമ്പോള്‍ ഇത് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഇന്ത്യയില്‍ ലഭ്യമാണ്. ചെറിയ 25 kWh, വലിയ 35 kWh ബാറ്ററി പായ്ക്കുകളില്‍ നിന്നാണ് ഇത് പവര്‍ എടുക്കുന്നത്. 25 kWh ബാറ്ററി പായ്ക്ക് 300 കിലോമീറ്ററിലധികം റേഞ്ചും 35 kWh ബാറ്ററി പായ്ക്ക് 400 കിലോമീറ്ററിലധികം റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ടാറ്റയുടെ രണ്ടാം തലമുറ ഇവി പ്ലാറ്റ്‌ഫോമായ Acti.EV ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ചാണ് പഞ്ച് ഇവിയുടെ നിര്‍മാണം.

സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ പഞ്ച് ഇവി വാഗ്ദാനം ചെയ്യുന്നു. അഞ്ച് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ പഞ്ച് ഇവി വാങ്ങാന്‍ സാധിക്കും. 10.99 ലക്ഷം രൂപ മുതലാണ് പഞ്ച് ഇവിയുടെ വില ആരംഭിക്കുന്നത്. 15.49 ലക്ഷം രൂപയാണ് ടോപ് സ്‌പെക്ക് വേരിയന്റിന്റെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.

tata punch ev interior

ടാറ്റയുടെ പുതിയ കാറുകള്‍ എല്ലാം പോലെ തന്നെ ഫീച്ചറുകളാല്‍ സമ്പന്നമാണ് പഞ്ച് ഇവിയുടെ ക്യാബിനും. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, 10.25 ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍, സിംഗിള്‍ പാന്‍ പനോരമിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയ സവിശേഷതകളും ഈ കാര്‍ വാഗ്ദാനം ചെയ്യുന്നു.

താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന ഫീച്ചര്‍ റിച്ചായ ഇലക്ട്രിക് കാര്‍ എന്നത് മാത്രമല്ല ടാറ്റ പഞ്ച് ഇവിയുടെ വിശേഷണം. ഇന്ന് ഇന്ത്യയില്‍ വില്‍പ്പനക്ക് ലഭ്യമായതില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാര്‍ കൂടിയാണ് പഞ്ച് ഇവി. കഴിഞ്ഞ ദിവസമാണ് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ ടാറ്റ പഞ്ച് ഇവി 5 സ്റ്റാര്‍ റേറ്റിംഗ് നേടിയത്.

tata punch ev rear

ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ആദ്യത്തെ ഇലക്ട്രിക് കാര്‍ കൂടിയാണ് പഞ്ച് ഇവി. കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയുടെ കൂടപ്പിറപ്പായ നെക്‌സോണ്‍ ഇവിയും ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. മുതിര്‍ന്നവരുടെ സംരക്ഷണയില്‍ 32 പോയിന്റില്‍ 31.46 പോയിന്റും കുട്ടികളുടെ സംരക്ഷണത്തില്‍ 49 പോയിന്റില്‍ 45 പോയിന്റുമാണ് പഞ്ച് ഇവി നേടിയത്.

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, EBD ഉള്ള എബിഎസ്, ബ്ലൈന്‍ഡ്-വ്യൂ മിറര്‍, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റ്, കുട്ടികള്‍ക്കുള്ള ഐസോഫിക്‌സ് സീറ്റ് മൗണ്ട് എന്നിവയാണ് ഈ കാറിലെ സുരക്ഷാ ഫീച്ചറുകള്‍. ഏതായാലും 6 മാസത്തിനുള്ളില്‍ 10000 യൂണിറ്റ് എന്ന വില്‍പ്പന നാഴികക്കല്ല് പിന്നിട്ട പഞ്ച് ഇവിക്ക് പുതി 5 സ്റ്റാര്‍ റേറ്റിംഗ് ഭാവിയില്‍ വില്‍പ്പനക്ക് പുതു ഊര്‍ജ്ജമേകും.

More from DriveSpark

Article Published On: Saturday, June 15, 2024, 14:00 [IST]
English summary
Tata punch ev sales crossed 10000 units since 2024 january launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X