ഓഫ്റോഡിങ്ങും വഴങ്ങുമെന്ന് ടാറ്റ പഞ്ച് ഇവി; സകലകലാവല്ലഭനായി ടാറ്റയുടെ തുറുപ്പുചീട്ട്

നെക്സോൺ ഇവി വിപണിയിൽ ശക്തമായ ചുവടുവെക്കുന്നത് കണ്ട് ശ്രദ്ധേയമായ ഒരു പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവത്തിന് തുടക്കമിട്ടത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.ഈ ഓട്ടോമോട്ടീവ് ഭീമൻ നിലവിൽ ഇവി വിപണി വിഹിതത്തിന്റെ 70 ശതമാനത്തിൽ കൂടുതൽ ലീഡ് ചെയ്യുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം.

ഈ ആധിപത്യം നിലനിർത്താൻ ലക്ഷ്യമിട്ടാണ് കമ്പനി, ഹാരിയർ ഇവി, സഫാരി ഇവി, കർവ്വ് ഇവി എന്നിവയുടെ ഭാവി റിലീസുകൾക്കൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ പഞ്ച് ഇവി ഉൾപ്പെടെയുള്ള പുതിയ ഇവി മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ തയ്യാറായത്. ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന സമീപകാല ടീസറിൽ, ടാറ്റ മോട്ടോഴ്‌സ് ടാറ്റ പഞ്ച് ഇവിയുടെ മികച്ച ഓഫ്-റോഡ് കഴിവുകൾ പ്രദർശിപ്പിച്ചിരിക്കുകയാണ്. ICE എഞ്ചിൻ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്‌ട്രിക് വാഹന വിഭാഗം പലപ്പോഴും ഓഫ്റോഡിങ്ങിൽ ഒന്ന് പിന്നോട്ട് മാറാറുണ്ട്.

ഓഫ്റോഡിങ്ങും വഴങ്ങുമെന്ന് ടാറ്റ പഞ്ച് ഇവി

പഞ്ച് EV ഒരു ദുർഘടമായ ട്രാക്ക്, ഒരു ആർട്ടിക്കുലേഷൻ ടെസ്റ്റ്, ചെളി, ചരൽ അഴുക്ക് ട്രാക്ക് എന്നിവയുൾപ്പെടെ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ നാവിഗേറ്റ് ചെയ്യുന്നതിൽ അതിന്റെ വൈദഗ്ദ്ധ്യം പ്രകടമാക്കിയിരിക്കകുയാണ്, വിജയകരമായ വാട്ടർ ക്രോസിംഗ് ടെസ്റ്റോടെ പരീക്ഷണത്തിൽ വാഹനം വിജയിച്ചു. ഈ ശക്തമായ പ്രകടനം EV-കളുടെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിന് ഏറെ സഹായിക്കുന്നു.

'acti.ev' എന്ന് പേരിട്ടിരിക്കുന്ന നൂതനമായ ശുദ്ധമായ EV ആർക്കിടെക്ചറിലാണ് പഞ്ച് EV നിർമ്മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം പെർഫോമൻസ്, സാങ്കേതികവിദ്യ, വൈദഗ്ധ്യം, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്. കർശനമായ ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരമാവധി സ്പേസ് ഒപ്റ്റിമൈസേഷനും പ്രകടനത്തിനുമായി സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത ഓർത്തോഗണൽ ബാറ്ററി പായ്ക്ക് ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഓഫ്റോഡിങ്ങും വഴങ്ങുമെന്ന് ടാറ്റ പഞ്ച് ഇവി

പുതിയ വൈദ്യുത വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. കൂടെ മോഡലിന്റെ ആദ്യ ചിത്രങ്ങളും പുറത്തിറക്കി ഹൈപ്പ് ഉയർത്താനും ബ്രാൻഡിനായിട്ടുണ്ട്. ടാറ്റയുടെ പുതിയ ഇവി ഔട്ട്‌ലെറ്റുകളിലും തെരഞ്ഞെടുത്ത സ്റ്റാൻഡേർഡ് ഷോറൂമുകളിലും കമ്പനിയുടെ ഓൺലൈൻ പോർട്ടൽ വഴിയും 21,000 രൂപയ്ക്ക് പഞ്ച് ഇവി പ്രീ-ബുക്ക് ചെയ്‌തിടാം. സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിവയുൾപ്പെടെ അഞ്ച് വേരിയന്റുകളാണ് പുതിയ പഞ്ച് ഇവിക്കായി ടാറ്റ ഒരുക്കിയിരിക്കുന്നത്.

നിറങ്ങളുടെ കാര്യത്തിൽ അഞ്ച് ഓപ്ഷനുകളിൽ സ്വന്തമാക്കാം. അതായത് എംപവേർഡ് ഓക്‌സൈഡ് ഡ്യുവൽ ടോൺ, സീഡ്‌വുഡ് ഡ്യുവൽ ടോൺ, ഫിയർലെസ് റെഡ് ഡ്യുവൽ ടോൺ, ഡേടോണ ഗ്രേ ഡ്യുവൽ ടോൺ, പ്രിസ്റ്റീൻ വൈറ്റ് ഡ്യുവൽ ടോൺ എന്നിവയാണവ. വരാനിരിക്കുന്ന പഞ്ച് ഇവിയുടെ മികച്ച മൂന്ന് വേരിയന്റുകൾക്ക് ഓപ്ഷണൽ ഫീച്ചറായി ഇലക്ട്രിക് സൺറൂഫ് ലഭിക്കും.

ഓഫ്റോഡിങ്ങും വഴങ്ങുമെന്ന് ടാറ്റ പഞ്ച് ഇവി

മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നീ രണ്ട് പതിപ്പുകളിലായിരിക്കും വാഹനം വിപണനത്തിന് എത്തുക. 3.3kW വാൾ ബോക്സ് ചാർജറാണ് വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി വരുന്നത്. അതേസമയം ലോംഗ് റേഞ്ച് പതിപ്പ് 7.2kW ഫാസ്റ്റ് ഹോം ചാർജറിനൊപ്പം ലഭ്യമാകും. സിട്രൺ eC3 ഇവിയെ ലക്ഷ്യമാക്കിയാണ് പുറത്തിറക്കുന്നത്.

ബോണറ്റിന്റെ മുൻവശത്ത് പൂർണ വീതിയുള്ള ലൈറ്റ് ബാറും ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവുമാണ് ഇടംപിടിച്ചിരിക്കുന്നത്. പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്ററും നെക്സോൺ ഇവിയുമായി വളരെ സാമ്യമുള്ളതാണ്. മുൻവശത്ത് ചാർജിംഗ് സോക്കറ്റ് ഉള്ള ആദ്യത്തെ ടാറ്റ ഇവി കൂടിയാണ് പഞ്ച് ഇലക്ട്രിക് എസ്‌യുവി. പെട്രോൾ വേരിയന്റിനെ അപേക്ഷിച്ച് നോക്കുമ്പോൾ താഴത്തെ ബമ്പറും പൂർണമായും പുതിയതാണ്.

ഓഫ്റോഡിങ്ങും വഴങ്ങുമെന്ന് ടാറ്റ പഞ്ച് ഇവി

ഉൾവശത്തെ പ്രത്യേകതകളും മാറ്റങ്ങളും നോക്കിയാൽ പുതിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിനൊപ്പം പഞ്ച് ഇവിക്ക് ലേയേർഡ് ഡാഷ്‌ബോർഡ് ഡിസൈനാണ് ലഭിക്കുന്നത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വലിയ ടാറ്റ എസ്‌യുവികളിൽ നിന്ന് കടമെടുത്ത രണ്ട് ടൂ-സ്പോക്ക് സ്റ്റിയറിംഗ് വീലും മറ്റൊരു ആകർഷണമാണ്. താഴ്ന്ന വേരിയന്റുകൾക്ക് 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ഡിജിറ്റൽ ക്ലസ്റ്ററും ലഭിക്കും.

മറ്റൊരു പ്രധാന കാര്യം നെക്സോൺ ഇവിയിൽ നിന്നുള്ള ജുവൽഡ് റോട്ടറി ഡ്രൈവ് സെലക്ടർ ലോംഗ് റേഞ്ച് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ. മുകളിൽ സൂചിപ്പിച്ച എല്ലാ ഫീച്ചറുകൾക്കും പുറമേ, ടോപ്പ്-സ്പെക്ക് പഞ്ച് ഇവിയിൽ 360-ഡിഗ്രി ക്യാമറ, ലെതറെറ്റ് സീറ്റുകൾ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, കണക്റ്റഡ് കാർ ടെക്, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയും ഉൾപ്പെടും.

More from DriveSpark

Article Published On: Friday, January 12, 2024, 16:24 [IST]
English summary
Tata punch ev showcases the off roading potential video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X