മാരുതിക്ക് പുതിയ തലവേദനയുമായി ടാറ്റ! പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ വിപണിയിലെത്തും

കഴിഞ്ഞ രണ്ട് മാസങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് ടാറ്റ പഞ്ച്. മാരുതിയുടെ ജനപ്രിയ മോഡലുകളെയടക്കം പിന്നിലാക്കിയാണ് ടാറ്റ പഞ്ചിന്റെ കുതിപ്പ്. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ നിലവില്‍ ടാറ്റ പഞ്ച് സ്വന്തമാക്കാന്‍ സാധിക്കും. ഈ വര്‍ഷാരംഭത്തില്‍ പഞ്ച് ഇവി വിപണിയില്‍ എത്തിയതോടെയാണ് മൈക്രോ എസ്‌യുവിയുടെ വില്‍പ്പന കുതിച്ചുയര്‍ന്നത്.

നിലവില്‍ ടാറ്റയുടെ മോഡല്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറും പഞ്ചാണ്. ചേട്ടനായ നെക്‌സോണ്‍ വരെ ഇപ്പോള്‍ പഞ്ചിന്റെ പിന്നില്‍ രണ്ടാമനാണ്. ഇതിന്റെ കൂടെ പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് കൂടി പുറത്തിറക്കാനുള്ള പുറപ്പാടിലാണ് ടാറ്റ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടാറ്റ ഇന്ത്യന്‍ നിരത്തുകളില്‍ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷിച്ചുവരികയാണ്. പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതുള്‍പ്പെടെ വമ്പന്‍ അപ്ഡേറ്റുകളുമായിട്ടാകും എസ്‌യുവി വരിക.

tata punch

ടാറ്റയില്‍ നിന്ന് ഏവരും ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ലോഞ്ച് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റ് കാര്‍ 2024 കലണ്ടര്‍ വര്‍ഷത്തിന്റെ മധ്യത്തില്‍ വില്‍പ്പനയക്ക് എത്തിക്കുമെന്നാണ് വിവരം. അതായത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പഞ്ച് ഫെയ്സ്ലിഫ്റ്റ് എത്തുമെന്ന് വാര്‍ത്തയറിഞ്ഞ് ആഘോഷത്തിലാണ് ടാറ്റ ആരാധകര്‍.

ടാറ്റ പഞ്ച് പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ ചിത്രങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇതിന്റെ ഡിസൈനില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. പഞ്ച് ഇവിക്ക് സമാനമായ രീതിയിലായിരിക്കും മുന്‍വശത്തെ മാറ്റങ്ങള്‍. സ്പ്ലിറ്റ് ഹെഡ് ലൈറ്റ് സജ്ജീകരണവും എല്‍ഇഡി ഡിആര്‍എല്ലുകളും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും മറ്റുമായിരിക്കും പ്രധാന മാറ്റങ്ങള്‍.

tata punch

പഞ്ചിന്റെ മുതിര്‍ന്ന സഹോദരങ്ങളായ നെക്സോണ്‍, സഫാരി, ഹാരിയര്‍ എന്നിവയുടെ രൂപങ്ങളോട് അടുത്ത്‌നില്‍ക്കുന്ന രീതിയിലായിരിക്കും കാറിന്റെ എക്‌സ്റ്റീരിയറിലെ മാറ്റങ്ങള്‍. പഞ്ച് ഇവിയുടെ മുന്‍വശത്തെ ഫുള്‍ വിഡ്ത്ത് എല്‍ഇഡി ലൈറ്റ് ബാര്‍ ഐസിഇ പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റില്‍ നല്‍കിയേക്കില്ല. വശങ്ങളിലും പിന്നിലും ചെറിയ മാറ്റങ്ങള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. അലോയ് വീലുകള്‍ തികച്ചും പുതിയ ഡിസൈനില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

പഞ്ച് ഇവിക്ക് സമാനമായ അപ്‌ഡേറ്റുകള്‍ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തില്‍ നടപ്പാക്കിയേക്കും. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായിരിക്കും ഡാഷിലെ പ്രധാന ആകര്‍ഷണം. എയര്‍ പ്യൂരിഫയര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍, സണ്‍റൂഫ്, പുതിയ സ്റ്റിയറിംഗ് വീല്‍ എന്നിവ ഫീച്ചര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

tata punch interior

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകാന്‍ എത്തുക. 86 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുമായി ഇണചേര്‍ക്കുന്നു.

പഞ്ച് ഫെയ്‌സ്‌ലിഫ്റ്റും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വരും. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ എഞ്ചിന്റെ പവര്‍ 73.4 bhp ആയും ടോര്‍ക്ക് 103 Nm ആയും കുറയും. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ പഞ്ച് സിഎന്‍ജി വാങ്ങാന്‍ സാധിക്കൂ. മറ്റ് ടാറ്റ കാറുകളെ പോലെ സേഫ്റ്റിയുടെ കാര്യത്തില്‍ പഞ്ച് ഇവിയും എ പ്ലസ് നേടും.

tata punch rear

360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, 6 എയര്‍ബാഗുകള്‍ എന്നിവ കാറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ 6.13 ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ചിന്റെ വില പോകുന്നത്.

പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഇതിനേക്കാള്‍ അല്‍പ്പം വില കൂടുമെന്ന് പ്രതീക്ഷിക്കുന്നു. 6.13 ലക്ഷം രൂപ മുതല്‍ പ്രാരംഭ വിലയുള്ള ഹ്യുണ്ടായി എക്‌സ്റ്റര്‍ ആണ് പഞ്ചിന്റെ നേരിട്ടുള്ള എതിരാളി. മാത്രമല്ല നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നിവയുടെ ലോവര്‍ വേരിയന്റുകളുമായും പഞ്ച് മത്സരിക്കുന്നു.

More from DriveSpark

Article Published On: Wednesday, May 29, 2024, 8:56 [IST]
English summary
Tata punch facelift set to launch by mid 2024 expected changes feature price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X