മാരക അപ്‌ഡേറ്റുമായി ഈ ടാറ്റ കാര്‍ വരുന്നു; മാരുതി കാറുകള്‍ ഒന്നാം സ്ഥാനം മറന്നേക്കൂ...

ടാറ്റ മോട്ടോര്‍സ് 2021-ലാണ് പഞ്ച് വിപണിയില്‍ എത്തിച്ചത്. വളരെ പെട്ടെന്ന് പോപ്പുലറായി മാറിയ പഞ്ച് നിലവില്‍ പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യുന്നു.2024 ജനുവരിയില്‍ പഞ്ച് ഇവി പുറത്തിറക്കിയതോടെ പഞ്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറായി മാറി. മൈക്രോ എസ്‌യുവി എന്ന സെഗ്‌മെന്റ് അടക്കി ഭരിക്കുന്ന ടാറ്റ പഞ്ച് ഉടന്‍ തന്നെ അപ്‌ഡേറ്റിന് വിധേയമാകാന്‍ പോകുകയാണ്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കുന്നതിന് മുമ്പായി കാറിന്റെ പരീക്ഷണയോട്ടം നടത്തുകയാണ് ടാറ്റ. ഇതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. വകാറില്‍ പ്രതീക്ഷിക്കേണ്ട സംഗതികളെ കുറിച്ച് ചുവടെ വിശദമായി നോക്കാം.

പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഈ വര്‍ഷം അവസാനമോ 2025-ന്റെ തുടക്കത്തിലോ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. അപ്‌ഡേറ്റഡ് പഞ്ച് കാറിന്റെ സ്‌പൈ ചിത്രങ്ങള്‍ നോക്കുമ്പോള്‍ ഇതിന്റെ ഫ്രണ്ട് ഗ്രില്‍ ഏരിയ പരിഷ്‌കരിച്ചിട്ടുണ്ട്. ഹെഡ്ലൈറ്റ് ഏരിയയും നവീകരണത്തിന് വിധേയമായി. അപ്ഡേറ്റഡ് പഞ്ച് നിലവിലുള്ള പഞ്ച് ഇവിയുടെ അതേ ഫ്രണ്ട് ഗ്രില്ലും ഹെഡ്ലൈറ്റും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

tata punch spied testing

ഏറ്റവും പ്രധാനമായി പുനര്‍രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകള്‍ ഇതില്‍ ഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. പിന്‍വശത്ത് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. പുതിയ പഞ്ചില്‍ ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും വെന്റിലേറ്റഡ് സീറ്റുകളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പ്രധാനമായി പുതിയ ടാറ്റ പഞ്ചില്‍ വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിച്ചേക്കും.

ടാറ്റ പഞ്ച് ഇവിയില്‍ ഇതിനകം 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ ഉണ്ട്. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിലും ഇതേ ഡിസ്‌പ്ലേ ഫീച്ചര്‍ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ടാറ്റ അള്‍ട്രാസിലെ പോലെ, ഡ്രൈവ് മോഡ് ബട്ടണുകളും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.ഈ ഡ്രൈവ് മോഡ് ബട്ടണുകള്‍ ഗിയര്‍ ലിവറിന് സമീപം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

tata punch spied testing

നിലവില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മോഡലിലും നിലവിലുള്ള കാറിന്റെ അതേ സ്റ്റിയറിംഗ് വീലാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ ടാറ്റ സമീപകാലത്തായി തങ്ങളുടെ കാറുകളില്‍ ടു സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍ ഘടിപ്പിക്കുന്നുണ്ട്. ടാറ്റ പഞ്ച് ഇവിയിലും ഇതേ ടൂ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ ആണുള്ളത്. പുത്തന്‍ പഞ്ചില്‍ സുരക്ഷയ്ക്കായി 6 എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

നിലവിലെ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിനും തുടിപ്പേകുക. 88 PS പവറും 115 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് AMT ഗിയര്‍ബോക്‌സുകള്‍ ഓഫറില്‍ ഉണ്ടായേക്കും. ഇതിന് സിഎന്‍ജി ഓപ്ഷനും ലഭിക്കാന്‍ സാധ്യതയുണ്ട്. എഎംടി ഗിയര്‍ബോക്സുമായി ടാറ്റ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ടിയാഗോ, ടിഗോര്‍ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിച്ചത്.

tata punch spied testing

സമാനമായ രീതിയില്‍ ഒരുപക്ഷേ അപ്‌ഡേറ്റഡ് പഞ്ച് സിഎന്‍ജിക്കും എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ പഞ്ച് 6 ലക്ഷം രൂപ വിലയില്‍ വില്‍പ്പനയ്ക്കെത്താനാണ് സാധ്യത. ഹ്യുണ്ടായി എക്‌സ്റ്ററാണ് പഞ്ചിന്റെ നേരിട്ടുള്ള എതിരാളി. എക്‌സ്റ്ററിനെ കൂടാതെ മാരുതി ഇഗ്‌നിസ്, മാരുതി ഫ്രോങ്ക്‌സ്, ടൊയോട്ട ടൈസര്‍, സിട്രണ്‍ C3, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നിവയുടെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്കും വെല്ലുവിളിയാണ്.

ഹാച്ച്ബാക്കിന്റെ വിലയില്‍ കിട്ടുന്ന എസ്‌യുവിയായ ടാറ്റ പഞ്ച് ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ വാഹനം കൂടിയാണ്. അതുകൊണ്ട് തന്നെ കുടുംബങ്ങളുടെ പ്രിയപ്പെട്ട വാഹനമാണിത്. കുറഞ്ഞ വിലയും കൈ നിറയെ ഫീച്ചറുകളും 5 സ്റ്റാര്‍ സേഫ്റ്റിയുമുള്ള കാറിന് അപ്‌ഡേറ്റ് കൂടി ലഭിച്ചാല്‍ ജനങ്ങള്‍ ഇനിയും ഷോറൂമിലേക്ക് ഒഴുകും.

Source:

More from DriveSpark

Article Published On: Thursday, July 18, 2024, 10:38 [IST]
English summary
Tata punch facelift spotted testing with big touchscreen unit details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X