7 സീറ്ററുകളിൽ മികച്ചത് സഫാരിയോ മെറിഡിയനോ, ഈ കാര്യങ്ങൾ മനസിൽ വച്ചോളു

എസ്‌യുവികളിൽ മികച്ച മോഡലുകളാണ് ടാറ്റ വിപണിയിലെത്തിക്കുന്നത്, എന്നാൽ എതിരാളികളും മോശമൊന്നുമല്ല കേട്ടോ. സ്റ്റെല്ലാൻ്റീസ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുളള ജീപ്പ് തങ്ങളുടെ എസ്‌യുവികളിലെ സെവൻ സീറ്റർ സെഗ്മെൻ്റിലെ കേമനാണ് മെറിഡിയൻ. സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കുന്നതിനോടൊപ്പം നിലവിലെ മോഡലിനേക്കാൾ കൂടുതൽ ഫീച്ചറുകളും ഒപ്പം ADAS സ്യൂട്ടും മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ടാറ്റയുടെ വല്ല്യേട്ടനാണ് സഫാരി. എക്‌സ്റ്റീരിയര്‍ രൂപകല്‍പ്പനയുടെ കാര്യത്തില്‍ സഫാരി ഹാരിയറിനെ പോലെ മിഡ്-സൈക്കിള്‍ ഫെയ്സ്ലിഫ്റ്റിന് വിധേയമായ മോഡലാണ്. സഫാരിയും മെറിഡിയനും തമ്മിലൊരു താരതമ്യം ആയാലോ. ആരാണ് മികച്ചതെന്ന് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.

ജീപ്പ് ഇന്ത്യയുടെ വെബ്‌സൈറ്റിലെ ടീസറുകൾ കാണിക്കുന്നത് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിന് നേരിയ മാറ്റം വരുത്തിയ ഗ്രിൽ ഡിസൈൻ ലഭിക്കുന്നുവെന്നാണ്. സെവൻ സ്ലാറ്റ് ഗ്രില്ലിലെ ഹണികോംബ് മെഷിന് ഇപ്പോൾ ക്രോം സ്റ്റഡുകൾ കൊടുത്താണ് കമ്പനി അലങ്കരിച്ചിരിക്കുന്നത്. മെറിഡിയൻ്റെ സ്പൈ ചിത്രങ്ങളിൽ കാണുന്നത് പോലെ 18 ഇഞ്ച് വലിപ്പമുള്ള പുതിയ അലോയ് വീൽ ഡിസൈനുകളും മറ്റ് ചെറിയ മാറ്റങ്ങൾക്കൊപ്പം ജീപ്പ് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് വന്നെത്തുമെന്നാണ് റിപ്പോർട്ടുകൾ.

7

മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും വലിയ മാറ്റം ലെവൽ 2 ADAS സ്യൂട്ടിൻ്റെ കൂട്ടിച്ചേർക്കലായിരിക്കും. മറ്റ് പരിഷ്ക്കാരങ്ങളിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യയുടെ വിപുലീകരിച്ച സന്നാഹങ്ങളും എസ്‌യുവിയിലേക്ക് ഇത്തവണ വന്നെത്തും. നിലവിലെ മോഡലിൻ്റെ ബീജ് കളർ ഓപ്ഷന് പകരം ഗ്രേ ഫിനിഷുള്ള ത്രീ ലെയർ ഡാഷ്‌ബോർഡാവും പുതിയ മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിന് അഴകേകാൻ എത്തുക.

സഫാരിയിലേക്ക് വന്നാൽ പാരാമെട്രിക് ഗ്രില്ലാണ് അപ്‌ഡേറ്റഡ് സഫാരിക്ക് ലഭിക്കുന്നത്. ഇതിന്റെ മുകള്‍ഭാഗത്ത് ബോഡി നിറത്തിലുള്ള ഇന്‍സെര്‍ട്ടുകളും ടാറ്റ ബാഡ്ജും വരുന്നു. താഴത്തെ ഭാഗത്ത് റഡാര്‍ സെന്‍സറിനൊപ്പം ബ്ലാക്ക് ഇന്‍സെര്‍ട്ടുകളും മുന്‍വശത്തുള്ള സില്‍വര്‍ ബാഷ് പ്ലേറ്റിന് മുകളില്‍ എയര്‍ ഇന്‍ടേക്കും കാണാം. വെല്‍കം ഫംഗ്ഷനോടുകൂടിയ ബോണറ്റിന് കുറുകെ കൊടുത്തിരിക്കുന്ന നീളമുള്ള എല്‍ഇഡി ബാര്‍ എസ്‌യുവിയുടെ ഒരു ഹൈലൈറ്റാണ്.

7

വേരിയന്റിനെ ആശ്രയിച്ച് 17 മുതല്‍ 19 ഇഞ്ച് വരെ വലുപ്പമുള്ള പുതിയ ഡ്യുവല്‍-ടോണ്‍ സ്‌പൈഡര്‍ അലോയ് വീലുകള്‍ ലഭിക്കും. പിന്‍ഭാഗത്തേക്ക് നീങ്ങിയാല്‍ സീക്വന്‍ഷ്യല്‍ ഫംഗ്ഷനോടുകൂടിയ കണക്റ്റഡ് എല്‍ഇഡി ടെയില്‍ലാമ്പ് സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. വാഷറുള്ള റിയര്‍ വൈപ്പര്‍, ടെയില്‍ഗേറ്റിന്റെ വീതിയിലുള്ള ഗുഡ്‌ബൈ ഫംഗ്ഷനോടുകൂടിയ ഒരു എല്‍ഇഡി സ്ട്രിപ്പ് എന്നിവ റിയര്‍എന്‍ഡില്‍ സജ്ജീകരിച്ചിരിക്കുന്നു.

മെക്കാനിക്കല്‍ വശങ്ങളുടെ കാര്യത്തില്‍ 2023 ടാറ്റ സഫാരി അതിന്റെ മുന്‍ഗാമിയെ പിന്തുടരുന്നു. 2.0-ലിറ്റര്‍ ക്രിയോടെക്, ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തുടര്‍ന്നും 7 സീറ്റര്‍ എസ്‌യുവിക്ക് തുടിപ്പേകും. ഡീസല്‍ എഞ്ചിന്‍ ഇപ്പോഴും 3,750 rpm-ല്‍ 168 bhp പവറും 1,750-2,500 rpm-ന് ഇടയില്‍ 350 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

ഇപ്പോഴത്തെ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും 10.1 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനും അതേപടി മുമ്പോട്ട് കൊണ്ടുപോവുകയും ചെയ്യും. അതുപോലെ 9-സ്പീക്കർ ആൽപൈൻ ഓഡിയോ സിസ്റ്റം, വയർലെസ് ചാർജർ, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലോക്കിംഗ് ഡിഫറൻഷ്യൽ, ലോ റേഞ്ച് എന്നിവയുള്ള ഫോർ വീൽ ഡ്രൈവ് സിസ്റ്റം എന്നിവ ഉൾപ്പെടെയുള്ള ഫീച്ചറുകളും വാഹനത്തിൽ അതേപടി തുടരും.

മെറിഡിയൻ ഓവർലാൻഡ് എഡിഷന് 168 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന അതേ 2.0 ലിറ്റർ മൾട്ടിജെറ്റ് II ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാണ് തുടിപ്പേകാൻ എത്തുക. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും 4X2, 4X4 ഡ്രൈവും ലഭ്യമാവുകയും ചെയ്യും. ഇത്തവണയും പെട്രോൾ എഞ്ചിൻ ഓപ്ഷൻ മെറിഡിയനിലേക്ക് കുടിയേറാൻ സാധ്യതയില്ലെന്നാണ് അനുമാനം.

More from DriveSpark

Article Published On: Tuesday, October 29, 2024, 8:45 [IST]
English summary
Tata safari comparison with 2025 jeep meridian spec price details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X