എന്നാ ലുക്കാടാ ഉവ്വേ! ക്രെറ്റ ഇവിയെ 8 ആയി മടക്കി തൂക്കിയടിക്കും ഈ മൊതല്; സിയറ ഇവി പ്രൊഡക്ഷൻ പതിപ്പിനെ കണ്ടോ?

ടാറ്റയിൽ നിന്നും ഇന്ത്യൻ വിപണി ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന വാഹനം ഏതെന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമെയുള്ളൂ, അത് സിയറയാണ്. അന്നത്തെ കാലഘട്ടത്തിനും വിപണിയിക്കും മുമ്പേ സഞ്ചരിച്ച ഈ OG എസ്‌യുവി എന്നും ഒരു വാഹനപ്രേമിയുടെ മനസിൽ ഇടം പിടിച്ച ഒന്നായിരിക്കും. 2023 ഓട്ടോ എക്സ്പോയിൽ പുത്തൻ സിയര കൺസെപ്റ്റിനെ ടാറ്റ അവതരിപ്പിക്കുമ്പോൾ ജനങ്ങളുടെ ആവേശം നേരിൽ കണ്ടറിയാൻ ഞങ്ങൾക്കും കഴിഞ്ഞിരുന്നു. രാജ്യം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നായ സിയറ ഇവി 2025 ൻ്റെ ആദ്യ പകുതിയിൽ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

എസ്‌യുവിയുടെ കാര്യമായ പരീക്ഷണങ്ങൾ നിർമ്മാതാക്കൾ നടത്തിയിട്ടുണ്ട്. അടുത്തിടെ, യാതൊരു തരത്തിലുള്ള മറവുകളും കൂടാതെ സിയറ ഇവിയുടെ പ്രൊഡൻ സ്പെക്ക് മോഡലിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കുറച്ച് നാളുകൾ മുമ്പ് ലീക്കായിരുന്ന ഡിസൈൻ സ്കെച്ചുകളോട് വളരെയധികം നീതി പുലർത്തുന്ന രൂപകൽപനയാണ് പ്രൊഡക്ഷൻ സ്പെക്ക് മോഡലിന്റെ ചിത്രം കാണിക്കുന്നത്.

2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡലിനൊട് ഇത് വിശ്വസ്തത പുലർത്തുന്നു. ലുക്സും ഡീറ്റെയിലിംഗും എല്ലാം തന്നെ സവിശേഷവും 2023 -ലെ കൺസെപ്റ്റിൽ കാണപ്പെട്ടതിന്റെ അതേ നിലയിൽ തന്നെയുള്ളതാണ്. 90 -കളിൽ വിപണിയിൽ എത്തിയ OG സിയറ പോലെ, ഇവിയുടെ പ്രൊഡക്ഷൻ പതിപ്പിനും വലിയ കർവ്ഡ് റിയർ വിൻഡോകൾ,

അല്പം ഉയരം കൂടിയ സ്റ്റാൻസ്, വലിയ റിയർ ഗ്ലാസ് ഏരിയ എന്നിങ്ങനെയുള്ള സിഗ്നേച്ചർ ഘടകങ്ങളോട് കൂടിയ ഒരു കർവ്വഡ് -മസ്കുലാർ രൂപശൈലി ലഭിക്കുന്നു എന്ന് നമുക്ക് ഇതിൽ കാണാം. OG സിയറയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇവിയ്ക്ക് ചില പ്രധാന ഡിസൈൻ വ്യത്യാസങ്ങളും ഉണ്ട്.

OG -മോഡലിന് ത്രീ -ഡോർ ഡിസൈനാണ് ഉണ്ടായിരുന്നത് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, എന്നാൽ പുത്തൻ ഇവി കൂടുതൽ പ്രായോഗികവും സൗകര്യപ്രദവുമായ ഫൈവ് -ഡോർ ഡിസൈൻ ശൈലി തിരഞ്ഞെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒറിജിനൽ സിയറയുടെ വലിയ ഗ്ലാസ് കനോപ്പി റൂഫിലേക്കും വ്യാപിക്കുകയും അത് വാഹനത്തിന് ഒരു പ്രത്യേക വിഷ്വൽ ഐഡൻ്റിറ്റി നൽകുകയും ചെയ്തിരുന്നു.

മുകളിൽ സൂചിപ്പിച്ചതു പോലെ ഇവിയ്ക്ക് പിന്നിൽ ഒരു വലിയ ഗ്ലാസ് ഏരിയ ലഭിക്കുന്നു. എന്നിരുന്നാലും, ഇത് ഒരു സിംഗിൾ പീസ് യൂണിറ്റല്ല. വലിയ റിയർ വിൻഡോ ഗ്ലാസിനൊപ്പം വലിപ്പമുള്ള റിയർ ക്വാർട്ടർ ഗ്ലാസും വാഹനത്തിൽ ലഭിക്കുന്നു, ഒറിജിനൽ സിയറ നമുക്ക് ഒരുപക്ഷേ രാജ്യത്തെ ആദ്യത്തെ കോംപാക്ട് എസ്‌യുവി ആയി കണക്കാക്കാം.

ഡിസൈൻ പോലെ തന്നെ വളരെ രസകരമായ അനുപാതങ്ങളും അളവുകളും ഇതിന് ഉണ്ടായിരുന്നു. വരാനിരിക്കുന്ന ഇവിയും ഇതേ കോംപാക്ട് സൈസിൽ വരുന്നതായി തോന്നുന്നു. എന്നിരുന്നാലും, പുതിയ സിയറയിൽ ഒരു മാച്ചോ ലുക്ക് നൽക്കുന്ന ടെയിൽഗേറ്റ് ഫിറ്റഡ് സ്പെയർ വീൽ ഇല്ല എന്നത് ഒരല്പം ശോകമാണ്.

മറ്റ് പ്രധാന ഇവി ഡിസൈൻ എലമെന്റുകളിൽ വാഹനത്തിൻ്റെ വീതി കവർ ചെയ്യുന്ന എൽഇഡി ഡിആർഎൽ ഉൾക്കൊള്ളുന്ന ഫുൾ വിഡ്ത്ത് ഹുഡ് ഗാർണിഷ് ഉൾപ്പെടുന്നു, വലിയ എയർ ഡാമുകൾ, സ്ലിം ലൈറ്റുകൾ, ട്രപസോയ്ഡൽ ഹെഡ്‌ലൈറ്റ് ഹൗസിംഗുകൾ, സ്കിഡ് പ്ലേറ്റ്, സിഗ്നേച്ചർ ഫുൾ-വിഡത്ത് എൽഇഡി ടെയിൽ ലാമ്പുകൾ, ബോൾഡ് ബോഡി ലൈനുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ബോഡി വർക്കിന് ഗ്ലോസ് ബ്ലാക്ക് ട്രിമ്മുകൾ ധാരാളമായി ഉപയോഗിച്ചിരിക്കുന്നത് കാണാം.

ഈ വാഹനത്തിൽ കാണുന്ന വീലുകൾ ഇവി -സ്പെക്ക് എയ്റോ വീലുകൾ പോലെയല്ല എന്ന് കാണാം. പക്ഷേ സ്റ്റൈലിഷ് യൂണിറ്റുകളാണ് എന്ന് പറയാതിരിക്കാൻ വയ്യ. ടിയാഗോ ഇവി, കർവ്വ് ഇവി എന്നിവ പോലുള്ള മോഡലുകളിൽ ഫ്രണ്ട് ഡോറിൽ നൽകിയിരിക്കുന്ന ഒരു '.ഇവി' ബാഡ്ജും ഇതിലും കാണാം. വരാനിരിക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ ടാറ്റ മോട്ടോർസ് പവലിയനിൽ നമുക്ക് സിയറ ഇവിയെ കൂടുതൽ വിശദമായി കാണാൻ കഴിയും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Source: Cartoq

More from DriveSpark

Article Published On: Tuesday, November 26, 2024, 12:24 [IST]
English summary
Tata sierra ev production spec caught on camera undisguised ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X