അവതരണത്തിന് മുമ്പ് ഡീലർഷിപ്പുകളിൽ എത്തി പുത്തൻ ടിയാഗോ ഓട്ടോമാറ്റിക്; ആദ്യ CNG AMT മോഡിൽ വരുന്നത് എന്തെല്ലാം?
ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) ഗിയർബോക്സ് ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) കാറുകൾ പുറത്തിറക്കാൻ ടാറ്റ മോട്ടോർസ് ഒരുങ്ങുകയാണ്. ഇന്ത്യൻ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ സിസ്റ്റം ബ്രാൻഡിന്റെ ജനപ്രിയ മോഡലുകളായ ടിയാഗോ CNG ഹാച്ച്ബാക്കിലും ടിഗോർ CNG കോംപാക്ട് സെഡാനിലുമാണ് ആദ്യം എത്തുക.
ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഇവയ്ക്കുള്ള ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചിരുന്നു, അധികം താമസിയാതെ തന്നെ ഇവയുടെ ലോഞ്ചും ഉണ്ടാവും. എന്നാൽ ഇവയ്ക്ക് മുന്നോടിയായി AMT മോഡലുകൾ ഇപ്പോൾ ഡീലർഷിപ്പുകളിൽ എത്തി തുടങ്ങിരിക്കുകയാണ്. ടിയാഗോ സിഎൻജി AMT -യുടെ വിശദമായ ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് നമുക്ക് ചുവടെ കാണാം, വാഹനത്തിന്റെ നൂതനമായ സവിശേഷതകളും ഡിസൈൻ ഘടകങ്ങളും ഇത് പ്രദർശിപ്പിക്കുന്നു.

XTA CNG, XZA+ CNG & XZA NRG എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ ടിയാഗോ CNG AMT ലഭ്യമാകും, അതേസമയം ടിഗോർ CNG AMT മോഡൽ XZA CNG & XZA+ CNG എന്നീ രണ്ട് വേരിയൻ്റുകളിൽ വരും. ടിയാഗോയും ടിഗോറും നിലവിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളും മാനുവൽ അല്ലെങ്കിൽ AMT ഓപ്ഷനുകളും നൽകുന്നു.
അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രം ജോടിയാക്കിയ CNG വേരിയന്റുകളിൽ 73.5 bhp പവറും, 95 Nm പീക്ക് torque ഉം ആണ് ഇതേ എഞ്ചിൻ പുറപ്പെടുവിക്കുന്നത്. ഇപ്പോൾ, CNG വേരിയൻ്റുകളിൽ AMT അവതരിപ്പിക്കുന്നത് ഇന്ത്യയിലെ CNG കാറുകൾക്കുള്ള ആദ്യത്തെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനായി ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്, ഇത് ഉപഭോക്താക്കൾക്ക് ഒരു പുതിയ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകുന്നു.
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടായിരുന്നിട്ടും, മാനുവൽ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ CNG AMT വേരിയൻ്റുകളുടെ ഇന്ധനക്ഷമതയിൽ നേരിയ കുറവ് അനുഭവപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ടിയാഗോ CNG -യുടെ എക്സ്-ഷോറൂം വില 6.55 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്, ടിഗോർ CNG -യ്ക്ക് ഇത് 7.80 ലക്ഷം രൂപ മുതലാണ്, AMT പതിപ്പുകൾക്ക് മാനുവൽ മോഡലുകളേക്കാൾ ഏകദേശം 60,000 രൂപ കൂടുതൽ വില പ്രതീക്ഷിക്കുന്നു.
ടാറ്റ ടിയാഗോ CNG -യുടെയും ടിഗോർ CNG -യുടെയും AMT വകഭേദങ്ങൾ സെഗ്മെൻ്റിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഫോൾഡിംഗ് ORVM -കൾ, റാപ്പ്എറൗണ്ട് ടെയിൽ ലാമ്പുകൾ, ടു -ടോൺ അലോയി വീലുകൾ എന്നിവയുൾപ്പെടെയുള്ള ഡിസൈൻ ഘടകങ്ങൾ അവയുടെ സ്റ്റാൻഡേർഡ് മോഡലുകളുമായി പൊരുത്തപ്പെടുന്നു.

ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, 7.0 -ഇഞ്ച് ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, സെമി ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എട്ട് സ്പീക്കർ സൗണ്ട് സിസ്റ്റം, എന്നിവ കംഫർട്ടും ഫീച്ചർ റിച്ചുമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകുന്നു. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ABS, EBD തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ടാറ്റ മോട്ടോർസിൻ്റെ മുൻഗണനയായി തുടരുന്നു.
ടാറ്റയുടെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുടെ സംയോജനം വിശാലമായ ബൂട്ട് സ്പേസ് ഫ്രീയാക്കുന്നതിന് ഒപ്പം തന്നെ മികച്ച പ്രകടനവും ഉറപ്പാക്കുന്നു. ഇന്ത്യൻ വിപണിയിൽ ടിയാഗോ CNG നിലവിൽ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് CNG, മാരുതി സുസുക്കി സെലേറിയോ CNG, വാഗൺആർ CNG എന്നിവയുമായി മത്സരിക്കുന്നു, അതേസമയം ടിഗോർ CNG അതിൻ്റെ സെഗ്മെൻ്റിൽ മാരുതി സുസുക്കി ഡിസയർ CNG, ഹ്യുണ്ടായി ഓറ CNG എന്നിവയുമായി മത്സരിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ CNG AMT കാറുകളുടെ അവതരണം വിപണിയിൽ ഒരു പുതിയ ട്രെൻഡ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മറ്റ് വാഹന നിർമ്മാതാക്കളെ ഇത് പിന്തുടരാനും പ്രേരിപ്പിക്കും. ഭാവിയിൽ, ടാറ്റ മോട്ടോർസ് ഈ ഓഫർ ടാറ്റ പഞ്ച്, ടാറ്റ ആൾട്രോസ് CNG പോലുള്ള മോഡലുകളേയും AMT ഓപ്ഷനുകളിലേക്കും വ്യാപിപ്പിച്ചേക്കാം.


Click it and Unblock the Notifications








