'മാമ്പൂ കണ്ടും എക്‌സ്‌ഷോറൂം വില കണ്ടും കൊതിക്കരുത്! ടിയാഗോ സിഎന്‍ജി ഓട്ടോമാറ്റിക്കിന്റെ ഓണ്‍റോഡ് വില അറിയാം...
എണ്ണവില കൂടുതലായ കാരണം രാജ്യത്ത് സിഎന്‍ജി കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. ടാറ്റയടക്കമുള്ള കമ്പനികള്‍ ഈ അവസരം മുതലെടുക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ കൊണ്ടുവന്ന് ജനങ്ങളെ ബദല്‍ ഇന്ധനങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ബൂട്ട് സ്‌പെയ്‌സ് കുറയുന്നുവെന്ന പരാതിക്ക് പരിഹാരമായി ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ കൊണ്ടുവന്ന ടാറ്റ അടുത്തിടെ സെഗ്‌മെന്റില്‍ വലിയൊരു മുന്നേറ്റം കൂടി അയാളപ്പെടുത്തിയിരുന്നു.
രാജ്യത്ത് ഇതുവരെ സിഎന്‍ജി കാറുകള്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമായിരുന്നു വാങ്ങാന്‍ കിട്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച ടാറ്റ മോട്ടോര്‍സ് രാജ്യത്തെ ആദ്യത്തെ സിഎന്‍ജി ഓട്ടോമാറ്റിക് കാറുകള്‍ പുറത്തിറക്കി പുതുമാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്. സിഎന്‍ജി കാറുകളുടെ മറ്റ് ഗുണങ്ങള്‍ക്കൊപ്പം ഗിയര്‍ലെസ് ഓപ്ഷന്റെ കംഫര്‍ട്ട് കൂടി ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ഷോറൂമിലേക്ക് എത്തിക്കാന്‍ ടാറ്റയുടെ ഈ നീക്കം വഴി സാധിക്കും.

ടിയാഗോ, ടിഗോര്‍ എന്നീ കാറുകളുടെ സിഎന്‍ജി പതിപ്പുകള്‍ക്കാണ് ടാറ്റ എഎംടി ഗിയര്‍ബോക്‌സ് സമ്മാനിച്ചത്. എഎംടി ഗിയര്‍ബോക്സുമായി വരുന്ന രാജ്യത്തെ ആദ്യത്തെ സിഎന്‍ജി കാറുകളാണിവ. XTA, XZA+, XZA+ ഡ്യുവല്‍ ടോണ്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ടിയാഗോ സിഎന്‍ജി ഓട്ടോമാറ്റിക് ഓഫര്‍ ചെയ്യുന്നത്. 7.90 ലക്ഷം മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് ഇവയുടെ എക്‌സ്-ഷോറൂം വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഈ കാറുകള്‍ നിരത്തിയെലത്തിക്കാന്‍ എത്ര രൂപ ചെലവഴിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?.
ഇന്ത്യയിലെ 10 മുന്‍നിര നഗരങ്ങളില്‍ ടാറ്റ ടിയാഗോ സിഎന്‍ജി ഓട്ടോമാറ്റിക്കിന്റെ ഓണ്‍-റോഡ് വിലകള്‍ പറഞ്ഞുതരാം. ആദ്യം നമുക്ക് രാജ്യത്തെ മൊട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഹാച്ച്ബാക്കിന്റെ ഓണ്‍റോഡ് വില എങ്ങനെയെന്ന് നോക്കാം. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ടിയാഗോ സിഎന്‍ജി ഓട്ടോമാറ്റിക്കിന്റെ XTA വേരിയന്റിന്റെ വില 8.96 ലക്ഷം രൂപയാണ്. അതേസമയം XZA+ വേരിയന്റിന് 9.99 ലക്ഷം രൂപയും XZA+ ഡ്യൂവല്‍ ടോണിന് 10.10 ലക്ഷം രൂപയുമാണ് ഓണ്‍റോഡ് വില.

തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ 8.91 ലക്ഷം രൂപ മുതലാണ് ടിയാഗോ സിഎന്‍ജി ഓട്ടോമാറ്റിക്കിന്റെ ഓണ്‍റോഡ് വില ആരംഭിക്കുന്നത്. XZA+ വേരിയന്റിന് 9.93 ലക്ഷം രൂപയും ഇതിന്റെ ഡ്യൂവല്‍ ടോണ്‍ വേരിയന്റിന് 10.04 ലക്ഷം രൂപയും മുടക്കണം. ചെന്നൈയില്‍ XTA, XZA, XZA+ ഡ്യുവല്‍ ടോണ്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 9.44 ലക്ഷം രൂപ, 10.52 ലക്ഷം രൂപ, 10.64 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.
കൊല്‍ക്കത്തയില്‍ XTA വേരിയന്റിന് 9.19 ലക്ഷം രൂപയും XZA+ വേരിയന്റിന് 10.24 ലക്ഷം രൂപയുമാണ് ഓണ്‍റോഡ് വില. അതേസമയം XZA+ ഡ്യുവല്‍ ടോണ്‍ വേരിയന്റ് നിരത്തിലെത്തിക്കാന്‍ 10.36 ലക്ഷം രൂപ മുടക്കണം. ഇന്ത്യയുടെ ഐടി ഹബായ ബെംഗളൂരുവില്‍ ടിയാഗോ സിഎന്‍ജി ഓട്ടോമാറ്റിക്കിന്റെ ഓണ്‍റോഡ് വില 9.44 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. XZA+ വേരിയന്റിന് 10.60 ലക്ഷം രൂപയും XZA+ ഡ്യുവല്‍ ടോണിന് 10.72 ലക്ഷം രൂപയും വിലയായി നല്‍കണം.

ഇനി നമുക്ക് കേരളത്തിലേക്ക് വന്നാല്‍ കൊച്ചിയിലെ ഓണ്‍റോഡ് വിലയാണ് ഞങ്ങളുടെ പക്കലുള്ളത്. ടിയാഗോ സിഎന്‍ജി ഓട്ടോമാറ്റിക്കിന്റെ കൊച്ചിയിലെ ഓണ്‍റോഡ് വിലകള്‍ 9.26 ലക്ഷം രൂപ മുതല്‍ തുടങ്ങുന്നു. XZA+ വേരിയന്റിന് 10.32 ലക്ഷം രൂപയും XZA+ ഡ്യുവല്‍ ടോണ്‍ വേരിയന്റിന് 10.44 ലക്ഷം രൂപയും ഓണ്‍റോഡ് വിലയായി മുടക്കണം.
രാജ്യത്തെ മറ്റ് മെട്രോകളിലേക്ക് നോക്കുമ്പോള്‍ ഹൈദരാബാദില്‍ XTA, XZA+, XZA+ ഡ്യുവല്‍ ടോണ്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 9.51 ലക്ഷം, 10.59 ലക്ഷം, 10.71 ലക്ഷം രൂപയാണ് ഓണ്‍റോഡ് വില. അഹമ്മദാബാദിലേക്ക് എത്തുമ്പോള്‍ വില അല്‍പ്പം കുറയുന്നുണ്ട്. 8.77 ലക്ഷം, 9.77 ലക്ഷം, 9.88 ലക്ഷം എന്നിങ്ങനെയാണ് XTA, XZA+, XZA+ ഡ്യുവല്‍ ടോണ്‍ വേരിയന്റുകളുടെ ഓണ്‍റോഡ് വില.
പൂനെയിലേക്ക് വരുമ്പോള്‍ 8.96 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി 10.10 ലക്ഷം രൂപ വരെയാണ് ടിയാഗോ സിഎന്‍ജി ഓട്ടോമാറ്റിക്കിന്റെ വില പോകുന്നത്. ചണ്ഡീഗഡ് നിവാസികള്‍ സിഎന്‍ജി കാറിന്റെ XTA വേരിയന്റിന് 8.76 ലക്ഷം രൂപയും XZA+ വേരിയന്റിന് 9.76 ലക്ഷം രൂപയും XZA+ ഡ്യുവല്‍ ടോണ്‍ വേരിയന്റിന് 9.87 ലക്ഷം രൂപയും ഓണ്‍റോഡ് വിലയായി മുടക്കണം.
എഎംടി ഗിയര്‍ബോക്സ് ഉള്‍ക്കൊള്ളിക്കാന്‍ ടാറ്റ കാറിന്റെ എഞ്ചിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 85 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. സിഎന്‍ജി മോഡില്‍ ഔട്ട്പുട്ട് 72 bhp പവറും, 95 Nm ടോര്‍ക്കുമായി കുറയുന്നു. ഈ മോട്ടോര്‍ 5സ്പീഡ് എഎംടി യൂണിറ്റുമായി ജോടിയാക്കുന്നു. കിലോഗ്രാമിന് 28.06 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സിഎന്‍ജി ഹാച്ചിന് അവകാശപ്പെടുന്നത്. ഇത് തന്നെയാണ് ഈ കാറിന്റെ പ്രധാന ആകര്‍ഷണവും.


Click it and Unblock the Notifications








