വാഗൺആറിനെക്കാൾ വിലക്കുറവിൽ ഒരു ഇവി സ്വന്തമാക്കാം! ഇലക്ട്രിക് വണ്ടി നോക്കുന്നവർക്ക് ഇതിലും മികച്ച ഡീൽ ഇല്ല

ദൈനം ദിനമുള്ള സിറ്റി ഡ്രൈവുകൾക്കായി ഒരു ബെറ്റൻ ഓപ്ഷൻ തേടുകയാണോ? ഒരു ബെസ്റ്റ് ഡീൽ ഇതാ. ടാറ്റയുടെ ബോൾഡ് & സ്ട്രോംഗ് ടിയാഗോ ഇവി ഇപ്പോൾ ഒരു വാഗൺആറിന്റെ വിലയ്ക്ക് സ്വന്തമാക്കാം. നിലവിൽ ടാറ്റ ഡീലർമാർ 2.5 ലക്ഷം രൂപയുടെ വമ്പൻ ഡിസ്കൗണ്ടുകളാണ് വാഗ്ദാനം ചെയ്യുന്നത് (ഇത് സംസ്ഥാനങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടാം). ഇപ്പോൾ രാജ്യത്തെ ഐടി ക്യാപ്പിറ്റലായ ബെംഗളുരുവിൽ 8.0 ലക്ഷം രൂപ ഓൺ റോഡ് വിലയ്ക്ക് ടിയാഗോ ഇവി ലഭ്യമാണ്. ഇത് ലോംഗ് റേഞ്ച് മോഡലിനാണ് എന്നതും പ്രത്യേകം ശ്രദ്ധിക്കണം.

മുകളിൽ സൂചിപ്പിച്ചതു പോലെ ഈ വിലയ്ക്ക് ഒരു ടോപ് എൻഡ് മാരുതി സുസുക്കി വാഗൺആർ പോലും നമുക്ക് ഇപ്പോൾ ലഭിക്കില്ല, നിലവിൽ 8.92 ലക്ഷം രൂപയാണ് ഈ മാരുതി കാറിന്റെ വില. വാഗൺആറിൻ്റെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് എത്തുന്ന ഓട്ടോമാറ്റിക് വേരിയൻ്റ് പോലും 7.82 ലക്ഷം രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

അതോടൊപ്പം ഈ വേരിയന്റിൽ വാഗൺആറിൽ വരുന്ന ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷന് ടിയാഗോ ഇവിയിലെ സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിൻ്റെ അടുത്ത് പോലും വരാൻ കഴിയില്ല. പെർഫോമെൻസിന്റെ കാര്യത്തിൽ, ഇത് തമ്മിൽ മാറ്റുരയ്ക്കേണ്ട കാര്യവുമില്ല. ടിയാഗോ ഇവി അതിൻ്റെ ഇൻസ്റ്റന്റ് ടോർക്ക് ഉപയോഗിച്ച് വാഗൺആറിനെ വള്ളപ്പാട് അകലെ പിൻതള്ളും.

ഒരു ഫൺ ടു ഡ്രൈവ് കാറിനൊപ്പം അത്യാവശ്യം കാശ് ലാഭം എന്നും കൂടെയാണ് നിങ്ങളുടെ മനസിന്റെ ആഗ്രഹം എങ്കിൽ ടിയാഗോ ഇവി ഒരു ബെസ്റ്റ് ഓപ്ഷനാണ്. കൂടാതെ റണ്ണിംഗ് കോസ്റ്റ്/ പ്രവർത്തനച്ചെലവിൻ്റെ കാര്യത്തിലും, ഈ വരുന്ന ഓഫറുകളോടെ ടിയാഗോ ഇവി ശരിക്കും പോക്കറ്റിന് ലാഭമായിരിക്കും.

ടോപ്പ് സ്പെക്ക് മോഡലുകൾ കൂടാതെ ടിയാഗോ ഇവിയുടെ ബേസ്, മിഡ് സ്പെക്ക് റേഞ്ച് മോഡലുകൾക്ക് 1.5 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കുന്നുണ്ട്. 1.5 ലക്ഷം രൂപ ഓഫർ എന്നു പറയുമ്പോൾ അവ ഏകദേശം 7.0 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. പെട്രോൾ, ഇലക്ട്രിക് കാറുകൾ തമ്മിലുള്ള വില ഇക്കാര്യത്തിൽ താരതമ്യപ്പെടുത്തിയാലും, ഇവിടെ മേൽക്കൈ ടാറ്റ മോഡലിനാണ്.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾക്കൊപ്പം വീട്ടിൽ ഒരു സെക്കൻഡറി വാഹനം ആഗ്രഹിക്കുന്നവർക്കും, മറ്റ് വാഹങ്ങൾ ഉണ്ടെങ്കിലും ദൈനം ദിന സിറ്റി യാത്രകൾക്കും പാർക്കിംഗിനും വളരെ സൗകര്യപ്രദമായ ഓപ്ഷനുകൾ നോക്കുന്നവർക്കും എല്ലാം ടിയാഗോ ഇവി ഒരു ബെറ്റർ ചോയിസാണ്. അപ്പാർട്ട്മെന്റ് പാർക്കിംഗിലോ അല്ലെങ്കിൽ താമസ സ്ഥലത്തിനടുത്ത് ഒരു ഇവി ചാർജിംഗ് പോയിന്റ് ഉള്ളവർക്കോ ഇവൻ അഭികാമ്യമാണ് എന്ന് നിസംശയം പറയാം.

എന്നാൽ ഡെയ്ലി നല്ലൊരു ശതമാനം ദൂരം ഡ്രൈവ് ചെയ്യേണ്ടവർ, അടിക്കടി ഹൈവേയിൽ ലോംഗ് ഡ്രൈവ് പോകേണ്ടി വരുന്നവർ, ചാർജിംഗ് ഓപ്ഷനുകളുടെ ലഭ്യത കുറവുള്ളവർ, അടിക്കടി പവർകട്ടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, ഇടയ്ക്കിടെ വാഹന മാറ്റുന്നവർ, വാഹനത്തിന് ഉയർന്ന റീസെയിൽ വാല്യൂ എപ്പോഴും ആഗ്രഹിക്കുന്നവർ തുടങ്ങി ഇത്തരക്കാർ ഈ വാഹനത്തിന് പിന്നാലെ പോവരുത് എന്നാണ് ഞങ്ങളുടെ അഭിപ്രായം.

നിലവിൽ ഇന്ത്യൻ വിപണിയിൽ ടിയാഗോ ഇവിയ്ക്കു ഒത്ത ഒരു പകരക്കാരനില്ല എന്ന് തന്നെ പറയാം. ആകെയുള്ളത് എംജി കോമെറ്റ് ഇവി മാത്രമാണ്. ഇത് ടിയാഗോ ഇവിയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് എത്തുന്നത്, എന്നാൽ സൗകര്യപ്രദമായി രണ്ട് യാത്രക്കാരെ ഉൾക്കൊള്ളുന്ന ഒരു അർബൻ മൊബിലിറ്റി ഓപ്ഷൻ മാത്രമാണിത് എന്നത് ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Sunday, November 24, 2024, 12:00 [IST]
English summary
Tata tiago ev attracts 2 5 lakhs discounts this month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X