315 കി.മീ റേഞ്ചും 7.99 ലക്ഷം രൂപ വിലയുമുള്ള ടാറ്റ ഇവിയില്‍ അപ്‌ഡേറ്റ്! ഇത് വായിക്കാതെ വാങ്ങരുത്
ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയിലെ ഒന്നാം സ്ഥാനക്കാരാണ് ടാറ്റ മോട്ടോര്‍സ്. ഈ വിഭാഗത്തിലെ സിംഹഭാഗം വിപണി വിഹിതവും ടാറ്റയാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് ഇലക്ട്രിക് കാറുകളാണ് ടാറ്റ പുറത്തിറക്കുന്നത്. ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്‌സോണ്‍ ഇവി, പഞ്ച് ഇവി, കര്‍വ് ഇവി എന്നിവയാണ് ടാറ്റയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്. ഇത് ഇന്ത്യക്കാരെ ഇലക്ട്രിക് കാറുകളിലേക്ക് കൂടുതലായി അടുപ്പിച്ച മോഡലാണ് ടിയാഗോ ഇവി. ബജറ്റ് വിലയില്‍ വരുന്ന ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് ഇന്ന് കേരളത്തിലെ നിരത്തുകളിലെ സാധാരണ കാഴ്ചയാണ്. ഇപ്പോള്‍ ടിയാഗോ ഇവിയില്‍ കമ്പനി ചെറിയൊരു അപ്‌ഡേറ്റ് നടത്തിയിട്ടുണ്ട്.
ടാറ്റ ടിയാഗോ ഇവി നേരത്തെ 5 വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്തിരുന്നു. പ്രിസ്റ്റീന്‍ വൈറ്റ്, മിഡ്നൈറ്റ് പ്ലം, ടീല്‍ ബ്ലൂ, ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ് എന്നീ ഷെയ്ഡുകളില്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് വാങ്ങാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ടാറ്റ മോട്ടോര്‍സ് ടിയാഗോ ഇവിയുടെ കളര്‍ പാലറ്റില്‍ നിന്ന് മിഡ്നൈറ്റ് പ്ലം നിറം പിന്‍വലിച്ചിരിക്കുകയാണ്. അതായത് ഇനിമുതല്‍ ശേഷിക്കുന്ന 4 കളര്‍ ഓപ്ഷനുകളില്‍ ഒന്ന് മാത്രമേ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരമുള്ളൂ.

മിഡ്നൈറ്റ് പ്ലം കളര്‍ ഓപ്ഷന്‍ നിര്‍ത്തിയ വിവരം കമ്പനി ഡീലര്‍ഷിപ്പിനെ അറിയിച്ചിട്ടുണ്ട്. മിഡ്‌നൈറ്റ് പ്ലം റിസര്‍വ് ചെയ്ത ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കാന്‍ വേണ്ടി ടാറ്റ ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് മറ്റ് 4 കളര്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാനാകും. മിഡ്നൈറ്റ് പ്ലം കളര്‍ നിര്‍ത്തലാക്കിയതല്ലാതെ ടിയാഗോ ഇവിയില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.
ഐസിഇ പതിപ്പിന്റെ അതേ സിലൗട്ടിലാണ് വരുന്നതെങ്കിലും ടിയാഗോ ഇവിക്ക് ഇലക്ട്രിക് സ്‌പെസിഫിക്കായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഐസിഇ ടിയാഗോ ഹാച്ച്ബാക്കില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ടിയാഗോ ഇവിക്ക് ക്ലോസ്-ഓഫ് ഫ്രണ്ട് ഗ്രില്‍ ലഭിക്കുന്നു. പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്‌റ്റൈലിഷ് സ്റ്റീല്‍ വീലുകള്‍, ഡോര്‍ ഹാന്‍ഡിലുകളിലെ പിയാനോ ബ്ലാക്ക് ഇന്‍സെര്‍ട്ടുകള്‍ എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

അകത്തളത്തിലേക്ക് നീങ്ങിയാല്‍ ഇവിക്ക് ലെതറെറ്റ് സീറ്റ് അപ്ഹോള്‍സ്റ്ററി ലഭിക്കുന്നു. ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലാണ് മറ്റൊരു പ്രത്യേകത. മ്യൂസിക്കിനും ക്രൂയിസ് നിയന്ത്രണത്തിനുമായി ഒന്നിലധികം സ്വിച്ചുകള്‍. 8 സ്പീക്കറുകളുള്ള ഹര്‍മന്റെ 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവ ഇതിന് ലഭിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്‌ക്കൊപ്പം 45W ഫ്രണ്ട് യുഎസ്ബി ചാര്‍ജറും സജ്ജീകരിച്ചിട്ടുണ്ട്.
ഫുള്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, ഓട്ടോ ഫോള്‍ഡോടുകൂടിയ ഇലക്ട്രിക് ഒആര്‍വിഎമ്മുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഓട്ടോ ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, റിയര്‍ ഡിഫോഗര്‍, റിയര്‍ വാഷര്‍, വൈപ്പര്‍ എന്നിവയാണ് ഇലക്ട്രിക് കാറിലെ മറ്റ് പ്രധാന സവിശേഷതകള്‍. ടാറ്റ ടിയാഗോ ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു.

ടിയാഗോ ഇവി രണ്ട് ബാറ്ററി പാക്കുകളില്‍ ലഭ്യമാണ്. താഴ്ന്ന വേരിയന്റുകള്‍ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു 19.2 kWh ബാറ്ററി പായ്ക്ക് ലഭിക്കും. അതേസമയം വലിയ 24 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 74 bhp പവറും 114 Nm വരെ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള PMS ഇലക്ട്രിക് മോട്ടോറാണ് ടിയാഗോ ഇവിയുടെ കരുത്ത്.
XE, XT, XZ+, XZ+ ടെക് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇവി വാങ്ങാം. നിലവില്‍ 7.99 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. ടോപ് എന്‍ഡ് വേരിയന്റിന് 11.49 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. 2025 ജനുവരി മുതല്‍ ടാറ്റ തങ്ങളുടെ കാറുകളുടെ വില 3 ശതമാനം വരെ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വില വര്‍ധനവില്‍ നിന്ന് രക്ഷനേടാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ഇവി ആകര്‍ഷകമായ ഇയര്‍ എന്‍ഡ് ഓഫറുകളുടെ കൂടെ വാങ്ങാവുന്നതാണ്.


Click it and Unblock the Notifications








