28 കി.മീ മൈലേജുള്ള ടാറ്റ കാറിന് ഓട്ടോമാറ്റിക് കിട്ടി! ഷോറൂമിലേക്ക് പോവും മുമ്പ് ഇതുകൂടി വായിക്കണേ
പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകളെ പോലെ തന്നെ സിഎന്‍ജി കാര്‍ വിപണിയിലും മുമ്പന്‍മാര്‍ മാരുതിയാണ്. ഡസനിലേറെ സിഎന്‍ജി കാറുകളാണ് മാരുതിയുടെ സിഎന്‍ജി പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്. എന്നാല്‍ ടാറ്റയും ഹ്യുണ്ടായിയും മാരുതിയുടെ പിറകിലുണ്ട്. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയും സെഗ്‌മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കൊണ്ടുവന്ന് ടാറ്റയാണ് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.
എംഎംടി ഗിയര്‍ബോക്‌സുമായി വരുന്ന ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകളുടെ വില ടാറ്റ ഇന്നാണ് പ്രഖ്യാപിച്ചത്. അതേസമയം തന്നെ ടാറ്റ ടിഗോര്‍, ടിയാഗോ സിഎന്‍ജി മോഡലുകളുടെ വിലയില്‍ ചെറിയ പരിഷ്‌കരണം നടത്തിയിട്ടുണ്ട്. ആദ്യം നമുക്ക് ടിയാഗോ സിഎന്‍ജിയില്‍ നിന്ന് തുടങ്ങാം. ഹാച്ച്ബാക്ക് കാറിന്റെ സിഎന്‍ജി പതിപ്പിന്റെ XE, XM വേരിയന്റുകള്‍ക്ക് 5,000 രൂപയാണ് 2024 ഫെബ്രുവരിയില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

മിഡ്-സ്‌പെക്ക് XT വേരിയന്റിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം ഉയര്‍ന്ന വേരിയന്റുകളായ XZ+, XZ+ ഡ്യുവല്‍-ടോണ്‍ എന്നിക്ക് ഇനി മുതല്‍ 15,000 രൂപ വീതം അധികം മുടക്കണം. ഈ വില പരിഷ്‌കരണത്തിന് ശേഷം ടാറ്റ ടിയാഗോ സിഎന്‍ജിയുടെ വില 6.60 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ വില 8.35 ലക്ഷം രൂപ വരെ പോകുന്നു.
ടിഗോര്‍ സിഎന്‍ജിയിലേക്ക് വരുമ്പോള്‍ XM വേരിയന്റിന് 5000 രൂപ കുറയുകയും XZ വേരിയന്റിന് 5000 വര്‍ധിക്കുകയും ചെയ്തു. അതേസമയം XZ+ വേരിയന്റ് വാങ്ങാന്‍ ഇനി 10,000 രൂപ അധികം മുടക്കണം. 7.75 ലക്ഷം രൂപ മുതലാണ് ഇനി മുതല്‍ ടിഗോര്‍ സിഎന്‍ജി വാങ്ങാന്‍ സാധിക്കുക. ഉയര്‍ന്ന വേരിയന്റിന് 8.95 ലക്ഷം രൂപയാണ് വില. വിലകള്‍ എല്ലാം എക്‌സ്‌ഷോറൂം ആണ്.

ഇന്ത്യയിലിപ്പോള്‍ സിഎന്‍ജി കാര്‍ വാങ്ങുന്നവരുടെ എണ്ണം കൂടി വരികയാണ്. വളരെക്കാലമായി, ഇന്ത്യയില്‍ വില്‍ക്കുന്ന ഒരു സിഎന്‍ജി കാറിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ഇല്ലായിരുന്നു. ആ പോരായ്മ നികത്തിയാണ് ടാറ്റ മോട്ടോര്‍സ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുള്ള ഇന്ത്യയിലെ ആദ്യത്തെ സിഎന്‍ജി കാറുകള്‍ പുറത്തിറക്കിയത്. നേരത്തെ ടിയാഗോ, ടിഗോര്‍ സിഎന്‍ജി കാറുകള്‍ക്കൊപ്പം 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് മാത്രമായിരുന്നു ടാറ്റ വാഗ്ദാനം ചെയ്തിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ കാറുകളില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവയുടെ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാറ്റമില്ല. അതേ 1.2-ലിറ്റര്‍, 3-സിലിണ്ടര്‍, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആണ് ഈ കാറുകള്‍ക്ക് തുടിപ്പേകുന്നത്. പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ എഞ്ചിന്‍ പരമാവധി 86 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

എന്നാല്‍ സിഎന്‍ജി മോഡില്‍ എഞ്ചിന്‍ 73 bhp പവറും 95 Nm ടോര്‍ക്കും മാത്രമേ നല്‍കുകയുള്ള. പവര്‍ ഔട്ട്പുട്ട് അല്‍പ്പം കുറവാണെങ്കിലും ടിയാഗോ, ടിഗോര്‍ സിഎന്‍ജി കാറുകള്‍ മികച്ച മൈലേജ് നല്‍കുന്നു. ചെറുകാറുകളുടെ സിഎന്‍ജി പതിപ്പുകള്‍ ഒരു കിലോഗ്രാമിന് ഏകദേശം 28 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. ടിയാഗോ XTA CNG, XZA+ CNG, XZA NRG എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭിക്കുന്നു.
ടിഗോര്‍ സിഎന്‍ജി കോംപാക്ട് സെഡാന്‍ XZA CNG, XZA+ CNG എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന ഹാച്ച്ബാക്ക് മോഡലിന് 7.90 ലക്ഷം മുതല്‍ 8.80 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. മറുവശത്ത് ടിഗോര്‍ സിഎന്‍ജി എഎംടി രണ്ട് വേരിയന്റുകളില്‍ ലഭിക്കും. അതിന്റെ വില യഥാക്രമം 8.85 ലക്ഷം, 9.55 ലക്ഷം രൂപ എന്നിങ്ങനെയാണ് വരുന്നത്.

താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ടാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ ടിയാഗോ, ടിഗോര്‍ സിഎന്‍ജി കാറുകളുടെ ഓട്ടോമാറ്റിക് പതിപ്പുകള്‍ 21,000 രൂപ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. സിഎന്‍ജി കാറില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇവ രണ്ടും നല്ല ഓപ്ഷനുകളാണ്. മികച്ച മൈലേജിനൊപ്പം ഓട്ടോമാറ്റിക്കിന്റെ കംഫര്‍ട്ട് കൂടി ലഭിക്കുന്നതോടെ ഭാവിയില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ സിഎന്‍ജി കാറുകളിലേക്ക് ചുവടുമാറിയേക്കും.


Click it and Unblock the Notifications