ഇതും കൂടെ ആവുമ്പോൾ മഹീന്ദ്ര ഒരു വഴിയാവും; കർവ്വ് എസ്‌യുവിയുടെ വരവിന് തീയതി കുറിച്ച് ടാറ്റ
ഉടൻ വരുന്നു, അടുത്ത മാസം എത്തും, താമസിയാതെ വരും എന്നിങ്ങനെ പലതും പറഞ്ഞ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് നമ്മെ ആകാംഷയിൽ നിർത്തിയ വാഹനത്തിന്റെ ലോഞ്ചിനുള്ള കുറിമാനം കമ്പനി ഉപഭോക്താക്കൾക്ക് കൈമാറിയിരിക്കുകയാണ്. കർവ്വ് എസ്‌യുവി കൂപ്പെ 2024 ഓഗസ്റ്റ് 7 -ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് സൂചിപ്പിക്കുന്ന ഒരു ബ്ലോക്ക് -യുവർ- ഡേറ്റ് ഇൻവിറ്റേഷൻ ടാറ്റ മോട്ടോർസ് അയച്ചിട്ടുണ്ട്. അടുത്തിടെ ആഭ്യന്തര നിർമ്മാതാക്കൾ അഞ്ച് സീറ്റർ മോഡലിന്റെ ICE, ഇലക്ട്രിക് പതിപ്പുകളെ ടീസ് ചെയ്തിരുന്നു, അതിനാൽ ഇവ രണ്ടും അവയുടെ പ്രൊഡക്ഷൻ രൂപത്തിലും കമ്പനി ഒരുമിച്ച് പ്രദർശിപ്പിക്കാം.
ടാറ്റ കർവ്വ് ഇവിയുടെ വിലകളാവും നിർമ്മാതാക്കൾ ആദ്യം പ്രഖ്യാപിക്കുന്നത്, അതേസമയം IC -എഞ്ചിൻ സംവിധാനവുമായി വരുന്ന കർവ്വ് ഈ കലണ്ടർ വർഷാവസാനത്തിന് മുമ്പ് വിപണിയിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം. 2022 -ൽ ഒരു ഇലക്ട്രിക് വെഹിക്കിൾ കൺസെപ്റ്റായി ടാറ്റ അവതരിപ്പിച്ച മോഡൽ, 2023 ഓട്ടോ എക്‌സ്പോയിൽ ICE പതിപ്പ് അവതരിപ്പിച്ച് ജനശ്രദ്ധ ആകർഷിച്ചു.

അത് കൂടാതെ ഈ വർഷം നടന്ന, ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഡീസൽ എഞ്ചിൻ ഫീച്ചർ ചെയ്യുന്ന കർവ്വ് ICE മോഡലും ടാറ്റ കാര്യമായി പ്രദർശിപ്പിച്ചിരുന്നു. കർവ്വ് ഇവിയുടെ പ്രൊഡക്ഷൻ പതിപ്പ് ഈ കൺസെപ്റ്റ് മോഡലിന്റെ രൂപകൽപ്പനയെ പ്രതിഫലിപ്പിക്കുന്നു. അവിടെ ഇവിടെയും ചെറിയ പരിഷ്‌ക്കരണങ്ങളോടെ കുറച്ച് മാറ്റങ്ങൾ ഫീൽ ചെയ്യാം.
എന്നാലും വാഹനത്തിൻ്റെ രൂപഭാവം ഏറെ കുറെ കൺസെപ്റ്റിൽ അവതരിപ്പിച്ചതു തന്നെ എന്നു പറയാം. കാഴ്ചയിൽ വളരെ ആകർഷകവും ഫ്യൂച്ചിസ്റ്റിക് ലുക്കുമള്ള ഇവികൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള ടാറ്റയുടെ കഴിവ് കണക്കിലെടുക്കുമ്പോൾ, കർവ്വ് ഇവിയ്ക്ക് വലിയ പ്രതീക്ഷകളാണ് നിലനിൽക്കുന്നത്, ബ്രാൻഡിൻ്റെ ഏറ്റവും മുൻനിര ഓഫറായി മാറുന്ന ഒന്നാണിത്.

വരാനിരിക്കുന്ന സിട്രൺ ബസാൾട്ട് വിഷൻ കൂപ്പെ, മാരുതി സുസുക്കി eVX, പുത്തൻ ടൊയോട്ട ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര XUV.e8 തുടങ്ങിയ 2025 -ൽ വപണിയിക്കായി ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന മിഡ് സൈസ് ഇലക്ട്രിക് എസ്‌യുവികൾക്കെതിരെയാണ് ടാറ്റ കർവ്വ് ഇവി മത്സരിക്കുന്നത്.
അകത്തളത്തിൽ, ഡ്യുവൽ -ടോൺ കളർ സ്കീം വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഏറ്റവും പുതിയ ഹാരിയറിൻ്റെയും സഫാരിയുടെയും വിവിധ ഘടകങ്ങളും എലമെന്റുകളും ഇതിൽ നിർമ്മാതാക്കൾ സംയോജിപ്പിക്കും. ഇത് കോസ്റ്റ് ഇഫക്ടീവായ കാര്യങ്ങൾ കൈകാര്യം ചയ്യുന്നതിൽ ടാറ്റയെ സഹായിക്കും എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല.

കൂടാതെ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ഇല്യൂമിനേറ്റഡ് ലോഗോയുള്ള ഫ്ലാറ്റ് -ബോട്ടം സ്റ്റിയറിംഗ് വീൽ, വൃത്താകൃതിയിലുള്ള ഡ്രൈവ് മോഡ് സെലക്ടർ, കപ്പാസിറ്റീവ് ടച്ച് കൺട്രോളുകൾ, ഹീറ്റഡ് വെൻ്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഫുൾ -ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 360 -ഡിഗ് ക്യാമറ സിസ്റ്റം, ലെവൽ 2 ADAS, എട്ട് സ്പീക്കർ JBL ഓഡിയോ തുടങ്ങിയവ വാഹനത്തിന്റെ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ടാറ്റ കർവ്വ് ഇവി സിംഗിൾ ചാർജിന് 500 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കൂടാതെ സിംഗിൾ, ഡ്യുവൽ -ഇലക്‌ട്രിക് മോട്ടോർ സജ്ജീകരണങ്ങളിൽ ഇത് വിപണിയിൽ എത്തിയേക്കാം. മറുവശത്ത്, ICE -ൽ ഒരു പുതിയ 1.2 ലിറ്റർ DI ടർബോ പെട്രോൾ എഞ്ചിനും ജനപ്രിയ നെക്‌സോണിൽ നിന്ന് ഉരുത്തിരിഞ്ഞ 1.5 ലിറ്റർ ഡീസൽ യൂണിറ്റും ടാറ്റ മോട്ടോർസ് സജ്ജീകരിക്കും.


Click it and Unblock the Notifications








