ഡീസലിനെ കൈവിടാൻ ഉദ്ദേശമില്ല; കർവ്വിലും ഓയിൽ ബർണർ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

രാജ്യത്ത് നിലവിൽ ഉച്ചസ്ഥായിയിൽ നിൽക്കുന്ന എസ്‌യുവി ട്രെൻഡിൽ നിന്ന് പരമാവധി പ്രയോജനം നേടുക എന്ന ലക്ഷ്യത്തോടെ ടാറ്റ മോട്ടോർസ് നിരവധി മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. പെട്രോൾ, ഡീസൽ, CNG, ഇവി എന്നിങ്ങനെ എല്ലാ സെഗ്മെന്റുകളിലും ടാറ്റ തങ്ങളുടെ എസ്‌യുവി നിര മെച്ചപ്പെടുത്തുകയാണ്.

ടാറ്റ മോട്ടോർസ് മുമ്പ് തന്നെ തങ്ങളുടെ കർവ്വ് കൺസെപ്റ്റിന്റെ ഒരു ഇലക്ട്രിക്, പെട്രോൾ പതിപ്പുകൾ പ്രദർശിപ്പിക്കുകയും രണ്ടും താമസിയാതെ വിപണിയിൽ അവതരിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു കർവ്വ് ഇവിയും കമ്പനിയുടെ അണിയറിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Tata To Offer Diesel Option In Curvv

ഞങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തതു പോലെ, ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ആദ്യമായി വിൽപ്പനയ്‌ക്ക് എത്തുന്നത് കർവ്വിന്റെ ഇവി മോഡൽ ആയിരിക്കും, അതിനു ശേഷം ഡീസൽ പിന്നീട് ടർബോ പെട്രോൾ എന്നീ ക്രമത്തിൽ അടുത്തതായി ഓരോ വേർഷനുകളും നിർമ്മാതാക്കൾ ലോഞ്ച് ചെയ്യും.

നെക്‌സോണിൽ ഡ്യൂട്ടി ചെയ്യുന്ന അതേ 115 bhp മാക്സ് പവറും 260 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന, 1.5 -ലിറ്റർ യൂണിറ്റ് തന്നെയായിരിക്കും ഈ വരുന്ന ഡീസൽ എഞ്ചിൻ. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT എന്നിവയുമായി ഗിയർബോക്സ് കണക്ട് ചെയ്തിരിക്കുന്നു. സമാനമായ പവർ ഔട്ട്‌പുട്ടുകൾ വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും മാത്രമാണ് ഈ സെഗ്‌മെന്റിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ ലഭിക്കുന്ന മറ്റ് എസ്‌യുവികൾ.

Tata To Offer Diesel Option In Curvv

ഓയിൽ ബർണർ എഞ്ചിനുകളുടെ പ്രൊഡക്ഷൻ വാഹന നിർമ്മാതാക്കൾ നിർത്തലാക്കണം എന്ന കേന്ദ്ര സർക്കാർ അഭിപ്രായത്തിന് എതിരെ ടാറ്റ മോട്ടോർസ് രംഗത്തു വന്നിരുന്നു. കസ്റ്റമർ ഡിമാൻഡ് ഉള്ളയിടത്തോളം കാലം ഡീസൽ എഞ്ചിനുകൾ ബ്രാൻഡ് വാഗ്ദാനം ചെയ്യും എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അത് സ്ഥിരീകരിച്ചു കൊണ്ടാണ് കർവ്വിന്റെ ഡീസൽ യൂണിറ്റിന്റെ പ്രഖ്യാപനവും.

കൂടാതെ മൊത്തത്തിലുള്ള തകർച്ചയും ഭാവിയെക്കുറിച്ച് അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും, മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിന്റെ വിൽപ്പനയിൽ നാലിലൊന്ന് (ഏകദേശം 24 ശതമാനം) വരുന്നതിനാൽ ടാറ്റ മോട്ടോർസ് ഡീസൽ ഉപേക്ഷിക്കില്ല എന്നതും ശ്രദ്ധേയമാണ്. അങ്ങനെ, കർവ്വിന് ഡീസൽ, ഇലക്ട്രിക്, പെട്രോൾ പവർട്രെയിനുകൾ ലഭിക്കുന്നതോടെ, നിലവിൽ എട്ട് മോഡലുകളുള്ള വളരെ തിരക്കേറിയ മിഡ് സൈസ് എസ്‌യുവി സെഗ്മ്ന്റിൽ ടാറ്റ മോട്ടോർസിന് ഗണ്യമായ പങ്ക്/ ഓഹരി നേടാനുള്ള മികച്ച അവസരമുണ്ട് എന്ന് നിസംശയം പറയാം.

Tata To Offer Diesel Option In Curvv

ഈ വർഷം ഏപ്രിലിൽ ടാറ്റ മോട്ടോർസിന്റെ പൂനെയ്ക്കടുത്തുള്ള രഞ്ജൻഗാവ് പ്ലാന്റിൽ കർവ്വ് കൂപ്പെ ടൈപ്പ് എസ്‌യുവിയുടെ സീരീസ് പ്രൊഡക്ഷൻ പ്രാദേശിക വാഹന ഭീമൻ ആരംഭിക്കും എന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ടാറ്റ മോട്ടോർസ് കർവ്വ് എസ്‌യുവിക്കായി ഏകദേശം 48,000 യൂണിറ്റ് വിൽപ്പനയാണ് ലക്ഷ്യം വെച്ചിട്ടുള്ളത്, കർവ്വ് ഇവിയിൽ നിന്ന് കമ്പനി 12,000 യൂണിറ്റുകളും പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും വളരെ കോംപറ്റീറ്റീവായ ഈ സെഗ്മെന്റിൽ മറ്റ് എതിരാളികളോട് മുട്ടി നിൽക്കാൻ വളരെ മികച്ച ഒരു വില നിർണ്ണയം ആവശ്യമാണ്. ടാറ്റ അത് കണ്ടറിഞ്ഞ് പ്രവർത്തിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂടാതെ കർവ്വ് ഇവി ഒരുങ്ങുന്നത് കമ്പനി അടുത്തിടെ പഞ്ച് ഇവിയിലൂടെ അരങ്ങേറ്റം കുറിച്ച Acti.ev ജെൻ 2 പ്ലാറ്റ്ഫോമിലായിരിക്കും. ഇത് ബ്രാൻഡിന്റെ നെക്സ്റ്റ് ജെൻ ഇവികളെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.

More from DriveSpark

Article Published On: Saturday, January 27, 2024, 17:38 [IST]
English summary
Tata to offer diesel option in curvv coupe suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X