ഡീസൽ എഞ്ചിൻ പ്രേമികളെ ടാറ്റ നിരാശപ്പെടുത്തില്ല, വിലക്ക് ലഭിക്കുന്നത് വരെ ഉൽപ്പാദനം തുടരുമെന്ന് കമ്പനി

മൈലേജ് എന്നൊരൊറ്റ കാരണം കൊണ്ടാണ് എല്ലാവർക്കും ഡീസൽ വാഹനങ്ങളോട് താൽപ്പര്യം കൂടുതലുളളത്. പക്ഷേ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ കാരണം പല വാഹന നിർമാതാക്കളും തങ്ങളുടെ ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചിരിക്കുകയാണ്. എന്നാൽ ടാറ്റ മോട്ടോഴ്‌സ് പോലുള്ള ചില വാഹന നിർമ്മാതാക്കൾ ഇപ്പോഴും അവരുടെ ജനപ്രിയ കാറുകൾക്കൊപ്പം ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എമിഷൻ മാനദണ്ഡങ്ങൾ തങ്ങൾക്ക് വിലക്ക കൽപ്പിക്കുന്നത് വരെ ഡീസൽ എഞ്ചിനുകൾ ഉത്പാദിപ്പിക്കുന്നത് തുടരുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. വിപണി ബദൽ ഇന്ധനങ്ങളിലേക്ക് ചായുകയും സർക്കാർ പുതിയ സാങ്കേതികവിദ്യകൾക്കായി പ്രേരിപ്പിക്കുകയും ചെയ്യുന്നുവെങ്കിലും, ഡീസൽ വാഹനങ്ങളോട് ഉപഭോക്താക്കൾക്ക് ഇപ്പോഴും പ്രിയം കൂടുന്നുണ്ട്.
ഡീസലിന് സ്ഥിരമായ ആവശ്യം

ബ്രാൻഡിൻ്റെ പ്രീമിയം ഹാച്ച്ബാക്ക് ആയ ടാറ്റ ആൾട്രോസ് ഡീസൽ വേരിയൻ്റിന് ഡിമാൻ്റ് കൂടുന്നത് തന്നെ ഇതിനൊരു തെളിവാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ​​ആൾട്രോസിൻ്റെ വിൽപ്പനയുടെ 8 ശതമാനം ഡീസൽ വേരിയൻ്റുകളാണ്. അതോടൊപ്പം തന്നെ വിൽപ്പനയുടെ 61 ശതമാനം പെട്രോൾ, സിഎൻജി ഓപ്ഷനുകളാണെന്നും റിപ്പോർട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സബ്-കോംപാക്റ്റ് എസ്‌യുവികളിലൊന്നായ ടാറ്റ നെക്‌സോണിന് ഡീസൽ എഞ്ചിൻ ഡിമാൻഡ് വർദ്ധിച്ചു. നെക്‌സോൺ എസ്‌യുവിയുടെ മൊത്തം വിൽപ്പന 2023ൽ ഡീസൽ പവർപ്ലാൻ്റുകളിൽ നിന്നുള്ള 16 ശതമാനമാണ്.

ഡീസൽ എഞ്ചിനുകൾ പരമ്പരാഗതമായി ഉയർന്ന ഇന്ധനക്ഷമതയ്ക്ക് പേരുകേട്ടതാണ്. പെട്രോൾ എഞ്ചിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ മോട്ടോറുകൾ കുറഞ്ഞ പ്രവർത്തനച്ചെലവ് വാഗ്ദാനം ചെയ്യുന്നവയാണ്, കൂടാതെ, ഡീസൽ എഞ്ചിനുകൾ മികച്ച ടോർക്ക് വാഗ്ദാനം ചെയ്യുന്നു, ചരിത്രപരമായി, ഡീസൽ ഇന്ധനത്തിന് ഇന്ത്യയിൽ പെട്രോളിനേക്കാൾ വില കുറവാണ് എന്നതാണ് മറ്റൊരു വലിയ കാരണം. അത് കൊണ്ട് തന്നെ രാജ്യത്ത് ഡീസൽ എഞ്ചിൻ പ്രമേകിളാണ് കൂടുതൽ.

നിരവധി ഡീസൽ എഞ്ചിനുകൾ നിർത്തലാക്കുന്നതിന് കാരണമായ കർശനമായ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾക്കിടയിലും, ടാറ്റ മോട്ടോഴ്‌സിന് അതിൻ്റെ ഡീസൽ പോർട്ട്‌ഫോളിയോ നിലനിർത്താൻ കഴിഞ്ഞുവെന്നത് വലിയ കാര്യം തന്നെയാണ് എന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. ഈ നിയന്ത്രണങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ പാലിക്കുന്നതിനായി കമ്പനി അതിൻ്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ നെക്സോൺ, ആൾട്രോസ് എന്നീ മോഡലുകളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഡീസൽ പവർപ്ലാൻ്റുകളുടെ ഭാവിയിൽ കമ്പനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്.

നിലവിൽ, ഹാരിയറിനും സഫാരിക്കും കരുത്തേകുന്നത് 2.0 ലിറ്റർ FCA- സോഴ്‌സ്ഡ് ഡീസൽ എഞ്ചിനാണ്. ഈ മോഡലുകൾ വിപണിയിൽ മികച്ച പ്രകടനം തുടരുന്നു, പ്രതിമാസ വിൽപ്പന 3,000 മുതൽ 4,000 യൂണിറ്റുകൾ വരെയാണ്. എംജി ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയ്‌ക്കൊപ്പം ജീപ്പ് കോമ്പസ്, മെറിഡിയൻ തുടങ്ങിയ മറ്റ് എസ്‌യുവികളെയും ഈ മോഡലുകൾ മറികടക്കുന്നു. വരാനിരിക്കുന്ന ഹാരിയർ EV കൂടാതെ, ടാറ്റ മോട്ടോഴ്‌സ് ഈ വർഷം കുറച്ച് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്.

ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച ഹാരിയർ ഇലക്ട്രിക് എസ്‌യുവി ഈ വർഷാവസാനം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിരുന്നു. കമ്പനിയിൽ നിന്നുള്ള മുൻനിര മോഡലുകളിലൊന്നിൻ്റെ ഇവി പതിപ്പ് ഏറ്റവും പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നാണ്. ഇലക്ട്രിക് പവർട്രെയിൻ ലഭിക്കുന്ന ഈ സെഗ്‌മെന്റിലെ ആദ്യത്തെ എസ്‌യുവികളിലൊന്നായിരിക്കും ഇത്.

ടാറ്റ മോട്ടോർസിന്റെ ജെൻ 2 ഇവി ആർക്കിടെക്ച്ചറിൽ നിർമിക്കുന്ന ഹാരിയർ ഇവി V2L, V2V ചാർജിംഗ് സൗകര്യങ്ങളോടെയാണ് വരുന്നത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഹാരിയർ ഇവി റോഡുകളിൽ പരീക്ഷണം നടത്തിവരികാണ്. എന്നിരുന്നാലും, റേഞ്ച്, പെർഫോമൻസ്, ഫീച്ചറുകൾ എന്നിവയിൽ ഈ ഇലക്ട്രിക് എസ്‌യുവി എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി സൂചനയൊന്നും തന്നിട്ടില്ല.

ടാറ്റ മോട്ടോർസിൻ്റെ നിരയിൽ നിന്നും വരാനിരിക്കുന്ന പുതിയ പോരാളിയാണ് കർവ്. ഈ വർഷം പകുതിയോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും എസ്‌യുവിയുടെ അവതരണം ഉത്സവ സീസണിലേക്ക് തള്ളിപ്പോവുകയായിരുന്നു. പെട്രോൾ, ഡീസൽ, ഇലക്ട്രിക് പതിപ്പുകളിൽ വരുന്ന കർവ് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് കടന്നുവരുന്നത്.

ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള വമ്പൻമാരുമായി മത്സരിക്കാനാണ് എത്തുന്നതെന്ന് സാരം. 2023 ഓട്ടോ എക്‌സ്‌പോയിലും ഭാരത് മൊബിലിറ്റി ഷോയിലും പ്രദർശിപ്പിച്ച എസ്‌യുവി നെക്‌സോണിനെക്കാൾ വലിപ്പമുള്ളതായിരിക്കും.125 bhp പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നിവയായിരിക്കും ചാറ്റ കർവിലെ എഞ്ചിൻ ഓപ്ഷനുകൾ. ഇവി പതിപ്പിന് 500 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാനും സാധിച്ചേക്കും.

More from DriveSpark

Article Published On: Friday, June 21, 2024, 14:59 [IST]
English summary
Tata to produce diesel engines until new emission norms prohibit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X