ഇത് കലക്കും; സിയറ ഇവിയുടെ വരവ് ഇലക്ട്രിക് AWD സിസ്റ്റവുമായി
ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഇവി മോഡൽ നിര വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യത്ത് നിലവിലെ ഏറ്റവും വലിയ ഇവി പോർട്ടഫോളിയോയും ടാറ്റയ്ക്ക് തന്നെയാണ്. ടാറ്റ മോട്ടോർസ് ഈ സാമ്പത്തിക വർഷം കർവ്വ് ഇവി, ഹാരിയർ ഇവി എന്നിവയുടെ ലോഞ്ചുകൾ ഉണ്ടാവും എന്ന് വീണ്ടും സ്ഥിരീകരിച്ചു, അതേസമയം സിയറ ഇവി, അവിന്യ എന്നിവ 2026 -ൽ എത്തും. 2025 -ൻ്റെ തുടക്കത്തിൽ ഹാരിയർ ഇവിക്ക് മുമ്പായി ഇലക്ട്രിക് കർവ്വ് മോഡലിനെ ടാറ്റ അവതരിപ്പിക്കും.
വർഷങ്ങൾക്ക് ശേഷം ടാറ്റ 2020 ഓട്ടോ എക്‌സ്‌പോയിലാണ് സിയറയെ ഒരു ഇവി കൺസെപ്റ്റായി തിരികെ കൊണ്ടുവന്നത്. അതിനു പിന്നാലെ 2023 ഓട്ടോ എക്‌സ്‌പോയിൽ ഒരു പ്രൊഡക്ഷൻ സ്പെക്ക് മോഡലും അവതരിപ്പിച്ചു. ടാറ്റ ടെൽകോലൈൻ പ്ലാറ്റ്‌ഫോമിൻ്റെ പരിഷ്‌ക്കരിച്ച പതിപ്പിലാണ് ഒറിജിനൽ സിയറ ആദ്യം നിർമ്മിച്ചിരുന്നത്.

പിന്നിൽ സ്‌പെയർ വീലുമായി വരുന്ന വളരെ വ്യത്യസ്തമായ ബോക്‌സി ആകൃതിയാണ് അവതരിപ്പിച്ചിരുന്നത്. പരുക്കൻ രൂപകൽപ്പനയ്ക്കും ഓഫ് -റോഡ് കഴിവുകൾക്കും പേരുകേട്ട ഒരു മോഡലായിരുന്നു ഇത്. എന്നാൽ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിൽ അരങ്ങേറിയ കമ്പനിയുടെ ആൽഫ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പായ ജെൻ 2 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് സിയറ ഇവി കൺസെപ്റ്റ് ഒരുക്കിയിരിക്കുന്നത്.
170 bhp പവർ പുറപ്പെടുവിക്കുന്ന പുതിയ 1.5 ലിറ്റർ DI ടർബോ പെട്രോൾ എഞ്ചിനിലാണ് ഐസിഇ സിയറ ആദ്യം എത്തുക എന്ന് പറയപ്പെടുന്നു. എന്നാൽ ഒരു ഇലക്ട്രിക് വേരിയൻ്റും അതോടൊപ്പം കൊണ്ടുവരാൻ ടാറ്റയ്ക്ക് പദ്ധതിയുണ്ട്, ഇതിന് മുമ്പ് അവതരിപ്പിച്ച കൺസെപ്റ്റ് മോഡലുമായി സാമ്യമുണ്ട്.
4,150 mm നീളവും 1,820 mm വീതിയും 1,675 mm ഉയരവും 2,450 mm വീൽബേസുമാണ് കൺസെപ്റ്റ് മോഡലിൽ വന്നിരുന്ന അളവുകൾ. പ്രൊഡക്ഷൻ മോഡലിന് കൺസെപ്റ്റിന് സമാനമായ അളവുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്, എന്നാൽ സിഗ്നേച്ചർ കർവ്വ്ഡ് ഗ്ലാസ് ഫ്രെയിം നിലനിർത്തിക്കൊണ്ട് വാഹനത്തിന്റെ ഡിസൈൻ കൂടുതൽ ആധുനികമായിരിക്കും.
നെക്സ്റ്റ് ജെൻ സിയറയ്ക്ക് ഉയർന്ന പേഴ്സണലൈസേഷൻ ഓപ്ഷനുകളും ഉണ്ടാകും എന്നും ടാറ്റ സ്ഥിരീകരിച്ചിരുന്നു. 2023 -ൽ പ്രദർശിപ്പിച്ച പ്രൊഡക്ഷൻ പ്രോട്ടോടൈപ്പിന് 2020 കൺസെപ്റ്റിൽ കണ്ടെത്തിയ സൂയിസൈഡ് റിയർ ഡോറിന് വിരുദ്ധമായി, ശരിയായ ട്രങ്ക് ലിഡ് ഉൾപ്പെടെ കൂടുതൽ പരമ്പരാഗതമായ ഫൈവ് ഡോർ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്.

പഞ്ച് ഇവിയിൽ അരങ്ങേറ്റം കുറിച്ച Acti. ഇവി പ്ലാറ്റ്‌ഫോമിൽ സജ്ജീകരിക്കുന്ന രണ്ടാമത്തെ മോഡലായി കർവ്വ് ഇവി മാറും, അത് ഹാരിയർ ഇവിയ്ക്ക് അടിവരയിടുകയും ചെയ്യും. എന്നിരുന്നാലും, Acti. ഇവി-ൽ നിന്നുള്ള എല്ലാ പഠനങ്ങളും എടുത്തു കൊണ്ട്, ഈ പ്ലാറ്റ്ഫോമിന്റെ ജെൻ 2 അടിസ്ഥാനമാക്കി, സിയറ ഇവിയ്ക്ക് അല്പം വിപുലമായ ആർക്കിടെക്ച്ചർ ഉണ്ടായിരിക്കാം.
സിയറ ഇവിയുടെ ഇൻ്റീരിയർ കർവ്വ്, ഹാരിയർ ഇവി -കളേക്കാൾ കൂടുതൽ പ്രീമിയം ആയിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കൂടാതെ ഇവി -സ്പെക്ക് യുഐ, കണക്റ്റഡ് ടെക്, ഇൻ-കാർ ആപ്പ് സ്യൂട്ട്, OTA അപ്‌ഗ്രേഡുകൾ, ഡ്രൈവ് മോഡുകൾ, ഫ്രങ്ക് എന്നിവയ്‌ക്കൊപ്പം നെക്സ്റ്റ് ജെൻ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകൾ ഇതിൽ കമ്പനി അവതരിപ്പിക്കും.
ഒറിജിനൽ സിയറയുടെ ഓഫ് -റോഡ് സ്വഭാവ സവിശേഷതകളോട് നീതി പുലർത്തുന്ന ഒരു e-AWD സജ്ജീകരണം പ്രവർത്തനക്ഷമം ആക്കുന്ന സിംഗിൾ-ഡ്യുവൽ -മോട്ടോർ കോൺഫിഗറേഷനുകൾ ടാറ്റ ഈ മോഡലിൽ വാഗ്ദാനം ചെയ്യും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഹൈ ഡെൻസിറ്റി ബാറ്ററി പായ്ക്കുകളാവും വാഹനം പവർ ചെയ്യാൻ ഉപയോഗിക്കുക. ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന ബൈ ഡയറക്ഷണൽ ചാർജിംഗും ഉണ്ടാവും. സിംഗിൾ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ചും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








